ദീപാവലിക്ക് നോക്കിയ 8 ഇന്ത്യയിലേക്ക്

By: Jibi Deen

ബുധനാഴ്ച്ച, എച്ച്എംഡി ഗ്ലോബൽ നോക്കിയ 8 അനാച്ഛാദനം ചെയ്തു, വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ മുൻനിര സ്മാർട്ട്ഫോണിന് രസകരമായ സവിശേഷതകളാണുള്ളത്. ഈ സ്മാർട്ട്ഫോണിന്റെ വിവരങ്ങൾ ചുവടെ ചേർക്കുന്നു.

ദീപാവലിക്ക് നോക്കിയ 8 ഇന്ത്യയിലേക്ക്

ദീപാവലി വേളയിൽ നോക്കിയ എട്ട് ഇന്ത്യയിൽ റിലീസ് ചെയ്യും. നാലു നിറങ്ങളിലാണ് ഈ സ്മാർട്ട്ഫോണുകൾ - പോളിഷ് കോപ്പർ , പോളിഷ്ഡ് നീല, ടെംപേർഡ് നീല, സ്റ്റീൽ എന്നീ നിറങ്ങളിലാണ്.

വില 599 യൂറോയാണ്. 45,000 രൂപയാകും ഇന്ത്യയിൽ. സെപ്തംബറിലാണ് നോകിയയുടെ ആഗോള പതിപ്പ് റിലീസ് ചെയ്യുന്നത്. ഫോൺ പുറത്തിറക്കിയപ്പോൾ കമ്പനി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

നോക്കിയ 8 ന്റെ unibody ഡിസൈൻ പ്രശംസനീയമാണ്. ബ്ലോക്കിൽ 6000 സീരീസ് അലുമിനിയം ഉപയോഗിച്ചാണിത് ഉണ്ടാക്കിയിരിക്കുന്നത്. HMD നിന്നുള്ള മുൻനിര സ്മാർട്ട്ഫോണായ ഇതിനു ഗോറില്ല ഗ്ലാസ് 5 സംരക്ഷണവും 5.3 ഇഞ്ച് ക്യുഎച്ച്ഡി 1440p ഡിസ്പ്ലേയും ഉണ്ട്.

ആന്‍ഡ്രോയിഡിന്റെ എട്ടാം പതിപ്പായ ആന്‍ഡ്രോയിഡ് 'O' എത്തുന്നു, നിങ്ങളുടെ ഫോണില്‍ ലഭിക്കുമോ?

ഒരു ക്വാൽകോം സ്നാപ്ഡ്രാഗൺ 835 SoC, 4 ജിബി റാം, 64 ജിബി സ്റ്റോറേജ് സ്പെയ്സ് എന്നിവയും ഹാർഡ് വെയർ ഘടകങ്ങളിൽ ഉൾപ്പെടുന്നു. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 256 ജിബി വരെ വികസിപ്പിക്കാം. 4 ജി എൽടിഇ, ബ്ലൂടൂത്ത് 5.0, യുഎസ്ബി ടൈപ്പ്- സി പോർട്ട്, 3.5 എംഎം ഓഡിയോ ജാക്ക്, ഡ്യുവൽ സിം സപ്പോർട്ട് എന്നീ സൗകര്യങ്ങൾ എന്നിവയാണ് നോക്കിയ 8 ഫോണിന്റെ സവിശേഷതകൾ.3090 എം.എ.എച്ച് ബാറ്ററിയാണ് ഈ സ്മാർട്ഫോണിനെ സപ്പോർട്ട് ചെയ്യുന്നത്.

കാൾ സെയ്സ് ബ്രാൻഡിംഗ് ഉപയോഗിച്ചുള്ള 13 എംപി ഡ്യുവൽ ലെൻസ് റിയർ ക്യാമറ സെറ്റപ്പ് (ആർജിബി + മോണോക്രോം) നോക്കിയ 8ന്റെ പ്രത്യേകതയാണ് . ഈ ഘടകത്തിൽ 13 എംപി സെൽഫി ക്യാമറയും ഡിസ്പ്ലേ ഫ്ലാഷ്, എഫ് / 2.0 അപെർച്ചർ, PDAF എന്നിവയുമുണ്ട്.

നോകിയ 8 ലെ , ഡ്യുവൽ-സൈറ്റ് ഫോട്ടോയെടുക്കുമ്പോൾ ഒരേ സമയം മുൻവശത്തും പിൻവശത്തുമുള്ള ക്യാമറയെ ഉപയോഗപ്പെടുത്തുന്നു. നോക്കിയ OZO ഓഡിയോ,തണുപ്പിക്കൽ ലിക്വിഡ് എന്നിവ സ്മാർട്ട്ഫോൺ ചൂടാകുന്നത് തടയുകയും , IP54 റേറ്റിംഗ് അതിനെ സ്പാഷ് പ്രൂഫ് ആക്കി മാറ്റുകയും ചെയ്യുന്നു.Read more about:
English summary
Nokia 8, the flagship smartphone from HMD Global is believed to be released in India sometime during Diwali.
Please Wait while comments are loading...

Social Counting