MWC 2018ല്‍ എച്ച്എംഡി ഗ്ലോബല്‍ അവതരിപ്പിച്ച കിടിലന്‍ നോക്കിയ ഫോണുകള്‍ ഇവിടെ കാണാം

By Samuel P Mohan
|

ഏവരും കത്തിരുന്ന നോക്കിയ ഫോണുകള്‍ എത്തിയിരിക്കുന്നു. നോക്കിയ എന്നാല്‍ മൊബൈല്‍ ഫോണ്‍ പ്രേമികള്‍ക്ക് എന്നും നൊസ്റ്റാള്‍ജിയ തന്നെയാണ്. പലരും സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ചു തുടങ്ങിയത് നോക്കിയയില്‍ നിന്നു തന്നെ.

MWC 2018ല്‍ എച്ച്എംഡി ഗ്ലോബല്‍ അവതരിപ്പിച്ച കിടിലന്‍ നോക്കിയ ഫോണുകള്‍

പിന്നീട് സാംസങ്ങ് ആപ്പിള്‍ എന്നീ ഫോണുകള്‍ വിപണിയില്‍ എത്തിയതിനു ശേഷം നോക്കിയ ഫോണുകള്‍ക്ക് വിപണിയില്‍ നിന്നും മാറി നില്‍ക്കേണ്ടി വന്നു. എന്നാല്‍ MWC 2018ല്‍ അഞ്ച് ഫോണുകളാണ് HMD ഗ്ലോബല്‍ അവതരിപ്പിച്ചിരിക്കുന്നത്. അതില്‍ ഏറ്റവും എടുത്തു പറയേണ്ട ഫോണ്‍ നോക്കിയ 8110 എന്ന 4ജി ഫീച്ചര്‍ ഫോണാണ്. 25 ദിവസം വരെ സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററി നിലനില്‍ക്കുമെന്നാണ് കമ്പനി പറയുന്നത്.

യൂറോപ്യന്‍ രാജ്യങ്ങളില്‍ പ്രഖ്യാപിച്ച അഞ്ച് നോക്കിയ ഫോണുകളുടെ സവിശേഷതകളും അവയുടെ വിലയും ലഭ്യതയും ഇവിടെ കൊടുക്കുന്നു.

നോക്കിയ 8110 4ജി (Nokia 8110 4G)

നോക്കിയ 8110 4ജി (Nokia 8110 4G)

നോക്കിയ 8110 4ജി ഫീച്ചര്‍ ഫോണ്‍ എന്നത് നോക്കിയ 8110 യുടെ പുനര്‍ ജന്മമാണ്. 'ബനാന ഫോണ്‍' എന്ന രീതിയിലാണ് ഇതിനെ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഈ ഫോണ്‍ വോള്‍ട്ട് കോളുകളും 4ജിയും പിന്തുണയ്ക്കുന്നു. സ്മാര്‍ട്ട് ഫീച്ചര്‍ ഒഎസ്, ക്വല്‍കോം 205 ഡ്യുവല്‍ കോര്‍ പ്രോസസര്‍, 4ജിബി സ്‌റ്റോറേജ്, 512എംബി LPDDR3 റാം, 1500എംഎഎച്ച് ബാറ്ററി എന്നിവ ഇതിലുണ്ട്. 2.4 QVGA ഡിസ്‌പ്ലേയും 2എംപി റിയര്‍ ക്യാമറയും ഉള്‍പ്പെടുന്നു. 25 ദിവസം വരെ ഇതിന്റെ ബാറ്റി നില നില്‍ക്കും എന്നാണ് കമ്പനി പറയുന്നത്.

ഡ്യുവല്‍ സിം പിന്തുണയ്ക്കുന്ന ഈ ഉപകരണത്തില്‍ ഇന്‍ബില്‍റ്റ് സ്‌നേക്ക് ഗെയിമും പിന്തുണയ്ക്കുന്നുണ്ട്. ഈ ഫോണന്റെ വില 6,300 രൂപയാണ്. മേയ് മുതല്‍ ഈ ഫോണ്‍ ലഭ്യമായി തുടങ്ങും.

നോക്കിയ 8 സിറോക്കോ

നോക്കിയ 8 സിറോക്കോ

നോക്കിയ 8 സിറോക്കോ കമ്പനിയുടെ ഏറ്റവും ശക്തമായ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ എന്നു പറയാം. കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് സംലക്ഷണത്തിനോടൊപ്പം വളഞ്ഞ വശത്തിന് 5.5 ഇഞ്ച് pOLED ഡിസ്‌പ്ലേയും ഉണ്ട്. 6000 സീരീസ് അലൂമിനിയം ഉപയോഗിച്ചിട്ടുണ്ട്. ZEISS ഒപ്ടിക്‌സുളള 12എംപി+13എംപി റിയര്‍ ക്യാമറളും ഉണ്ട്.

പഴയ ലൂമിയ ക്യാമറ UI പോലെ തോന്നുന്ന ഒരു പ്രോ ക്യാമറ മോഡും ഇതിലുണ്ട്. ഇതിനു പുറമേ ഡ്യുവല്‍-സൈറ്റ് ക്യാമറ ടെക്കും ഉണ്ട്. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസര്‍, 6ജിബി റാം, 5എംപി മുന്‍ ക്യാമറ, 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 3260എംഎഎച്ച് ബാറ്ററി, വയര്‍ലെസ് ചാര്‍ജ്ജിംഗ് എന്നിവ പിന്തുണയ്ക്കുന്നു. 60,000 രൂപയാണ് ഈ ഫോണിന്റെ വില. ഏപ്രില്‍ ആദ്യം മുതല്‍ ഈ ഫോണ്‍ ലഭ്യമായി തുടങ്ങും.

 

നോക്കിയ 1

നോക്കിയ 1

ആന്‍ഡ്രോയിഡ് ഓറിയോ (ഗോ എഡിഷന്‍) നില്‍ പ്രവര്‍ത്തിക്കുന്ന എച്ച്എംഡി ഗ്ലോബലിന്റെ ആദ്യത്തെ ഫോണാണ് നോക്കിയ 1. വാം റെഡ്, ഡാര്‍ക്ക് ബ്ലൂ എന്നീ വേയിയന്റിലാണ് ഈ ബജറ്റ് ഫോണ്‍ ലഭ്യമാകുക. 4.5 FWVGQ ഐപിഎസ് ഡിസ്‌പ്ലേ, ക്വാഡ്‌കോര്‍ മീഡിയാടെക് MT673M പ്രോസസര്‍, 1ജിബി റാം, 8ജിബി ഇന്റേര്‍ണല്‍ സ്റ്ററേജ്, 2എംപി മുന്‍ ക്യാമറ, 5എംപി റിയര്‍ ക്യാമറ എന്നിവ ഫോണിന്റെ പ്രത്യേക സവിശേഷതകളാണ്. നോണ്‍ റിമൂവബിള്‍ 2150എംഎഎച്ച് ബാറ്ററിയാണ് നോക്കിയ 1ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

4ജി പിന്തുണയുളള ഈ ഫോണിന് നോക്കിയ എക്‌സ്പ്രസ്-ഓണ്‍ കവറുകള്‍ പിന്തുണയ്ക്കുന്നു. 5,500 രൂപയാണ് ഈ ഫോണിന്റെ വില. ഏപ്രില്‍ ആദ്യം മുതല്‍ ഈ ഫോണ്‍ ലഭ്യമായി തുടങ്ങും.

മാര്‍ക്ക് സക്കര്‍ബര്‍ഗ്ഗിനേയും കടത്തിവെട്ടി പ്രിയ പ്രകാശ്മാര്‍ക്ക് സക്കര്‍ബര്‍ഗ്ഗിനേയും കടത്തിവെട്ടി പ്രിയ പ്രകാശ്

നോക്കിയ 7 പ്ലസ്

നോക്കിയ 7 പ്ലസ്

MWC 2018ല്‍ ഏറ്റവും ശ്രദ്ധേയമായ ഫോണുകളില്‍ ഒന്നാണ് നോക്കിയ 7 പ്ലസ്. ആന്‍ഡ്രോയിഡ് 8.0 ഓറിയോയില്‍ പ്രവര്‍ത്തിക്കുന്നു. 6 ഇഞ്ച് ഫുള്‍ എച്ച്ഡി+ ഐപിഎസ് ഡിസ്‌പ്ലേ എന്നിവയോടൊപ്പം കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷനും ഉണ്ട്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 660 SoC, 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് സ്‌റ്റോറേജ് വികസിപ്പിക്കാം എന്നിവയാണ് നോക്കിയ 7ന്റെ പ്രധാന സവിശേഷതകള്‍.

ക്യാമറയെ കുറിച്ച് പറയുകയാണെങ്കില്‍ 12എംബി+13എംപി ഡ്യുവല്‍ റിയര്‍ ക്യാമറയാണ്, ZEISS ഒപ്ടിക്‌സ് ലെന്‍സാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. മുന്നില്‍ 16എംപി ക്യാമറയും. 3800എംഎഎച്ച് ബാറ്ററിയാണ് ഈ ഫോണില്‍. 32,000 രൂപയാണ് നോക്കിയ 7 പ്ലസിന്റെ വില. ഏപ്രില്‍ ആദ്യം മുതല്‍ ഈ ഫോണ്‍ ലഭ്യമായി തുടങ്ങും.

പുതിയ നോക്കിയ 6

പുതിയ നോക്കിയ 6

പുതിയ നോക്കിയ 6 എന്ന പേരിലാണ് ഇൗ ഫോണ്‍ അറിയപ്പെടുന്നത്. കഴിഞ്ഞ വര്‍ഷത്തെ നോക്കിയ 6 അപ്‌ഡ്രേഡ് ചെയ്ത പതിപ്പാണ് ഇത്. 6000 സീരീസ് അലൂമിനിയം ഉപയോഗിച്ചുളള പുതിയ ഡിസൈനും ഇതിലുണ്ട്.

ആന്‍ഡ്രോയിഡ് 8.0 ഓറിയോയിലാണ് ഈ ഫോണ്‍ റണ്‍ ചെയ്യുന്നത്. 5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേയാണ് നോക്കിയ 6ല്‍. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 630 പ്രോസസറിലാണ് പുതിയ നോക്കിയ 6 പ്രവര്‍ത്തിക്കുന്നത്.

4ജിബി LPDDR4 റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 3ജിബി റാം 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നീ രണ്ട് വേരിയന്റുകളില്‍ ഫോണ്‍ എത്തിയിരിക്കുന്നത്. 16എംപി റിയര്‍ ക്യാമറയും 8എംപി മുന്‍ ക്യാമറയുമാണ് ക്യാമറ സവിശേഷതകളില്‍. 22,000 രൂപയാണ് പുതിയ നോക്കിയ 6ന്റെ വില. മേയ് മുതല്‍ ഈ ഫോണ്‍ ലഭ്യമായി തുടങ്ങും.

 

Best Mobiles in India

Read more about:
English summary
HMD Global, the company which sells phones under Nokia brand name, launched as many as five new phones including a rebranded Nokia 8110 feature phone.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X