ഡ്യൂവൽ പിൻ ക്യാമെറയിൽ വീണ്ടും തരംഗം സൃഷ്ട്ടിക്കാൻ Nokia 8 Sirocco

By Anoop Krishnan
|

നോക്കിയ സ്മാർട്ട് ഫോണുകൾക്ക് ഇന്ത്യൻ വിപണിയിൽ ഉപഭോതാക്കൾ ഏറെയാണുള്ളത് .മറ്റൊരു രീതിയിൽ പറയുകയാണെങ്കിൽ നമ്മളെ ഫോണുകൾ ഉപയോഗിക്കാൻ പഠിപ്പിച്ചത് നോക്കിയ ആണ് .നോക്കിയയുടെ പഴമോഡലുകൾ ഇപ്പോളും ഉപഭോതാക്കൾക്ക് ഏറെപ്രിയമാണ് .

2018 ന്റെ വിപണികീഴടക്കാൻ നോക്കിയ എത്തുന്നു

എന്നാൽ കഴിഞ്ഞ വർഷം നോക്കിയ ഒരുപിടി സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിച്ചിരുന്നു .അതിൽ എടുത്തുപറയേണ്ടത് നോക്കിയ 6 ,നോക്കിയ 2 ,നോക്കിയ 3310 മോഡലുകയായിരുന്നു .പക്ഷെ ഈ മോഡലുകൾ എല്ലാംതന്നെ ബഡ്‌ജെക്റ്റ് സ്മാർട്ട് ഫോണുകളായിരുന്നു .

എന്നാൽ മികച്ച റാംമ്മിൽ ,മികച്ച സവിശേഷതയിൽ നോക്കിയ പുറത്തിറക്കിയ മറ്റൊരു മോഡലായിരുന്നു നോക്കിയ 8 .13 മെഗാപിക്സലിന്റെ ഡ്യൂവൽ ക്യാമെറയിലായിരുന്നു നോക്കിയ 8 വിപണിയിൽ എത്തിയിരുന്നത് .ഇതുപുറത്തിറങ്ങിയപ്പോൾ 36999 രൂപയായിരുന്നു വില .

എന്നാൽ നോക്കിയ 8നു ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ 28,999.00 രൂപയാണ് വില .എന്നാൽ ഇപ്പോൾ ഈ മോഡലിന്റെ മറ്റൊരു അപ്പ്ഡേറ്റഡ് വേരിയന്റ് വിപണിയിൽ എത്തുന്നു .Nokia 8 Sirocco എന്ന വേരിയന്റ് ആണ് ഇനി നോക്കിയായുടെ മോഡലുകളിൽ ഏറെ പ്രതീക്ഷ ഉളവാക്കുന്നത് .എന്നാൽ ഈ വേരിയന്റിൽ എടുത്തുപറയേണ്ടത് ഇതിന്റെ പ്രൊസസർ തന്നെയാണ് .

പുതിയ പ്രോസസറിൽ നോക്കിയ 8

പുതിയ പ്രോസസറിൽ നോക്കിയ 8

കഴിഞ്ഞ മോഡലിൽ Qualcomm Snapdragon 835 ആണ് ഉപയോഗിച്ചിരുന്നെങ്കിൽ ഈ പുതിയ വേർഷന്റെ പ്രവർത്തനം Snapdragon 845 ലാണ് . അതുപോലെതന്നെ ഇതിന്റെ ക്യാമെറകളും പ്രവർത്തിക്കുന്നത് ഡ്യൂവൽ ക്യാമറ സെറ്റ് അപ്പിലാണ് .

12 മെഗാപിക്സലിന്റെ കൂടാതെ 13 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമെറകളും കൂടാതെ 5 മെഗാപിക്സലിന്റെ സെൽഫി ക്യാമെറകളുമാണ് ഈ പുതിയ നോക്കിയ 8 നു നൽകിയിരിക്കുന്നത് .IP67 certified വാട്ടർ പ്രൂഫിങ് കൂടാതെ ഡസ്റ്റ് പ്രൂഫിങ് സംരക്ഷണത്തോടുകൂടിയാണ് ഇത് വിപണിയിൽ എത്തുന്നത് .

വയർലെസ്സ് ചാർജിങ് എടുത്തുപറയേണ്ടത്

വയർലെസ്സ് ചാർജിങ് എടുത്തുപറയേണ്ടത്

3250mAh ന്റെ ബാറ്ററി ലൈഫിൽ ആണ് ഇത് വിപണിയിൽ എത്തുന്നത് .കൂടാതെ വയർ ലെസ്സ് ചാർജിങ് ഇതിൽ എടുത്തുപറയേണ്ടിയിരിക്കുന്നു .5.3 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ നിന്നും ഈ മോഡലിനു 5.5 ഇഞ്ചിന്റെ OLED ഡിസ്‌പ്ലേയും നൽകിയിരിക്കുന്നു .6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് കൂടാതെ 256 ജിബിവരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകളാണ് .

ബിഎസ്എന്‍എല്‍ ഞായറാഴ്ച സൗജന്യ കോളുകള്‍ വീണ്ടും, ആവോളം ആസ്വദിക്കാംബിഎസ്എന്‍എല്‍ ഞായറാഴ്ച സൗജന്യ കോളുകള്‍ വീണ്ടും, ആവോളം ആസ്വദിക്കാം

Aadhaar എൻറോൾമെന്റ് സെന്റർ എങ്ങനെ കണ്ടെത്താം ?
ഓപ്പറേറ്റിംഗ് സിസ്റ്റം,വില
 

ഓപ്പറേറ്റിംഗ് സിസ്റ്റം,വില

Android Oreo വേർഷനിലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .ഇതിന്റെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ ഇതിനു 5000 Yuan അതായത് ഇന്ത്യൻ വിപണിയിൽ ഇതിനു ഏകദേശം 50,920 രൂപയ്ക്ക് അടുത്തുവരും എന്നാണ് സൂചനകൾ .ഉടൻ തന്നെ ഇത് ഇന്ത്യൻ വിപണിയിലെ ഓഫ് ലൈൻ ഷോപ്പുകളിലും അതുപോലെതന്നെ ഓൺലൈൻ ഷോപ്പുകളിലും എത്തുമെന്നാണ് കരുതുന്നത് .

Best Mobiles in India

Read more about:
English summary
A new report has revealed some key specs of the Nokia 8 Sirocco. The smartphone is said to be powered by the Snapdragon 845 processor coupled with 6GB RAM. The Nokia 8 Sirocco will also reportedly feature dual rear cameras, wireless charging and IP67 rating.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X