നോക്കിയ 8 സ്‌നാപ്ഡ്രാഗണ്‍ 835 SoC ജൂണില്‍ വിപണിയില്‍!

Written By:

2017ല്‍ നോക്കിയ പല സ്മാര്‍ട്ട്‌ഫോണുകളും അവതരിപ്പിച്ചു. നോക്കിയ 6 ആണ് ഏറ്റവും ഒടുവില്‍ ഇറക്കിയ പുതിയ സ്മാര്‍ട്ട്‌ഫോണ്‍. എന്നാല്‍ ചൈനീസ് ഇ-കൊമേഴ്‌സ് വെബ്‌സൈറ്റായ JD.Com ല്‍ നോക്കിയ 8 ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു. ജൂണില്‍ എത്തുമെന്നാണ് പറയപ്പെടുന്നത്.

നോക്കിയ 8 സ്‌നാപ്ഡ്രാഗണ്‍ 835 SoC ജൂണില്‍ വിപണിയില്‍!

റിപ്പോര്‍ട്ടുകള്‍ പ്രകാരം രണ്ട് വേരിയന്റിലാണ് നോക്കിയ 8 ഇറങ്ങുന്നത്. എന്നാല്‍ ഇതു സംബന്ധിച്ച് ഔദ്യാഗിക റിപ്പോര്‍ട്ടുകള്‍ ഒന്നും തന്നെ വന്നിട്ടില്ല. ഇറങ്ങാന്‍ പോകുന്ന നോക്കിയ 8 ന്റെ സവിശേഷതകള്‍ നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

പ്രോസസര്‍

റിപ്പോര്‍ട്ടുകള്‍ പ്രകാരം നോക്കിയ 8ന് സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസറാണ്. ഈ വര്‍ഷത്തെ ഏറ്റവും ശക്തമായ ചിപ്പാണിത്. മുന്‍ഗാമിയെ വച്ചു താരതമ്യം ചെയ്യുമ്പോള്‍ നല്ല പ്രകടനമായിരിക്കും ഈ ഫോണിന്. അതായത് 2017ലെ സ്മാര്‍ട്ട്‌ഫോണുകള്‍ തീര്‍ച്ചയായും സ്മാര്‍ട്ട് ആകും എന്നുളളതിനു യാതൊരു സംശയവും വേണ്ട.

രണ്ട് വേരിയന്റില്‍

രണ്ട് മെമ്മറി വേരിയന്റിലാണ് നോക്കിയ 8 ഇറങ്ങുന്നതെന്ന് ചൈനീസ് സൈറ്റ് വ്യക്തമാക്കുന്നു, ഒന്ന് 4ജിബി റാം, മറ്റാന്ന് 6ജിബി റാം. യൂണിബോഡി മെറ്റല്‍ ഡിസൈന്‍ ചെയ്താണ് ഈ ഫോണ്‍ ഇറങ്ങുന്നത്. രണ്ട വ്യത്യസ്ഥമായ സ്‌ക്രീന്‍ സൈസില്‍ ഇറങ്ങുമെന്നു പ്രതീക്ഷിക്കുന്നു.

ക്യാമറ

ക്യമറയെ കുറിച്ചു പറയുകയാണെങ്കില്‍ നോക്കിയ ഫ്‌ളാഗ്ഷിപ്പ് ഫോണിന് 24എംബി റിയര്‍ ക്യാമറയും 12എംബി മുന്‍ ക്യാമറയുമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ രണ്ട് വേരിയന്റില്‍ ഒന്നിന് ഡ്യുവല്‍ ക്യാമറ സെറ്റപ്പ് എന്നും പറയപ്പെടുന്നു. ഫോണിന്റെ മുന്നില്‍ ബട്ടണുകള്‍ ഒന്നും തന്നെ ഇല്ല എന്നും പറയപ്പെടുന്നു.

വില

ഫ്‌ളാഗ്ഷിപ്പ് ഫോണിന്റെ ചെറിയ സൈസിന് 38,600 രൂപയും എന്നാല്‍ വലിയ സ്‌ക്രീന്‍ സൈസിന് 43,500 രൂപയും എന്നാണ് റിപ്പോര്‍ട്ടുകള്‍.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Nokia 8 is expected to be launched in two different size variants.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot