പുതിയ നോക്കിയ ഫോണുകളില്‍ ആകര്‍ഷകമായത് നോക്കിയ 8110 4ജി ഫോണ്‍, എന്തു കൊണ്ട്?

Posted By: Samuel P Mohan

വ്യത്യസ്ഥ അഞ്ച് മോഡലുകളിലാണ് എച്ച്എംഡി ഗ്ലോബല്‍ നോക്കിയ ഫോണുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇവയില്‍ നാല് മോഡലുകള്‍ പഴയതും ഒരെണ്ണം പഴയ 8110ന്റെ പുതിയ പതിപ്പുമാണ്. ഇത് 4ജി സൗകര്യത്തിലാകും ഇറങ്ങുക. ഈ ഫോണില്‍ ഗൂഗിള്‍, ട്വിറ്റര്‍, ഫേസ്ബുക്ക് എന്ന എല്ലാ സൗകര്യങ്ങളും ഉണ്ടാകും.

പുതിയ നോക്കിയ ഫോണുകളില്‍ ആകര്‍ഷകമായത് നോക്കിയ 8110 4ജി ഫോണ്‍, എന്തു കൊ

ഇതു കൂടാതെ നോക്കിയ 8 സിറോക്കോ, നോക്കിയ 7 പ്ലസ്, നോക്കിയ 6 (പുതിയ പതിപ്പ്), നോക്കിയ 1 എന്നീ ഫോണുകളാണ് കമ്പനി പുറത്തിറക്കിയ മറ്റു ഫോണുകള്‍.

ഇതില്‍ ഏറ്റവും വ്യത്യസ്ഥമായ രീതിയില്‍ ഇറങ്ങിയരിക്കുന്ന ഐഓണിക് നോക്കിയ 8110 ആണ്. ഈ ഫോണിനെ കുറിച്ച് അറിയേണ്ടതെല്ലാം,

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഡിസൈന്‍ & സ്‌ക്രീന്‍

പഴയ നോക്കിയ 8110 ഫീച്ചര്‍ ഫോണ്‍ ആദ്യം പുറത്തിറങ്ങിയത് 1996ലാണ്. 'ബനാന ഫോണ്‍' എന്നാണ് ഇതിനെ അറിയപ്പെടുന്നത്. ഈ ഫോണിന്റെ വളഞ്ഞ രൂപകല്പന എന്നും ശ്രദ്ധേയമാണ്.

കഴിഞ്ഞ വര്‍ഷത്തെ MWCയില്‍ 3310 പുതുക്കിയതു പോലെയാണ് ഈ വര്‍ഷത്തെ MWCയില്‍ നോക്കിയ 8110 പുതുക്കിയിരിക്കുന്നത്. നോക്കിയ 3310 ലോകമെമ്പാടും മികച്ച പ്രകടനം കാഴ്ച വച്ചതു പോലെ 8110 4ജി ഫീച്ചര്‍ ഫോണും മികച്ച വിജയം നേടുമെന്ന് കമ്പനി വിശ്വസിക്കുന്നു.

8110യുടെ എല്ലാ ഹാര്‍ഡ്‌വയര്‍ ബട്ടണുകളും സംരക്ഷിക്കുന്നതിനായി സ്ലൈഡര്‍ കവര്‍ നല്‍കുന്നു. സ്ലൈഡിനു മുകളിലായി 2.4 ഇഞ്ച് കളര്‍ സ്‌ക്രീനാണ്. ഈ ഫോണ്‍ 133.45X49.3X14.9mm വലിപ്പവും 117 ഗ്രാം ഭാരവുമുണ്ട്.

ഈ ഫോണിന്റെ കഴിവുകള്‍

കഴിഞ്ഞ വര്‍ഷം ഇറങ്ങിയ 3310 നേക്കാള്‍ കൂടുതല്‍ ശേഷിയുളളതാണ് പുതിയ നോക്കിയ 8110. അതായത് ഗൂഗിള്‍ മാപ്‌സ്, ഗൂഗിള്‍ സെര്‍ച്ച്, ഫേസ്ബുക്ക്, ട്വിറ്റര്‍, ഗൂഗിള്‍ അസിസ്ര്‌റന്റ്, വെബ്ബ്രൗസ് എന്നിവ 8110 4ജി ഫോണില്‍ ഉപയോഗിക്കാം. മികച്ച കണക്ടിവിറ്റി ഉളളടിത്തോളം കാലം നിങ്ങള്‍ക്ക് ഈ 4ജി ഫീച്ചര്‍ ഫോണില്‍ എപ്പോഴും ഇന്റര്‍നെറ്റ് കണക്ഷന്‍ ഉണ്ടാകും.

എല്‍ഇഡി ഫ്‌ളാഷോടു കൂടിയ 2എംബി ക്യാമറയും 4ജിബി സ്‌റ്റോറേജും, 512എംബി റാമുമുണ്ട്. ബ്ലൂട്ടൂത്ത് 4.1, ഹെഡ്‌ഫോണ്‍ ജാക്ക് എന്നിവയും ഇതില്‍ ലഭ്യമാണ്.

ഒരൊറ്റ ചാര്‍ജ്ജില്‍ തന്നെ ധാരാളം ദിവസം ഉപയോഗിക്കാന്‍ സാധിക്കുമെന്നാണ് കമ്പനി പറയുന്നത്. ഒരു ഹെലികോംപ്റ്റര്‍ ബ്ലേഡ് പോലെ ഫോണിനെ കറക്കാനും സാധിക്കും.

6000 രൂപയിൽ താഴെ ആൻഡ്രോയിഡ് 8.1ൽ നോക്കിയ 1 സ്മാർട്ട് ഫോണുകൾ

വില

നോക്കിയ 8110 4ജി ഫോണിന്റെ വില EUR 79 ആണ് പറഞ്ഞിരിക്കുന്നത്, അതായത് ഏകദേശം ഇന്ത്യന്‍ വില 6,300 രൂപ. 2018 മേയ് മാസം മുതല്‍ ഈ ഫോണ്‍ ലഭ്യമായിത്തുടങ്ങും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The iconic Nokia 8110 has just been relaunched.The beloved slider, which first came out in 1998, has been treated to a fresh new look, but is still guaranteed to tug at nostalgic consumers’ heartstrings.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot