നോക്കിയ 9, നോക്കിയ 8 ജനുവരി 19ന് എത്തുന്നു

Posted By: Samuel P Mohan

എച്ച്എംഡി ഗ്ലോബല്‍ നോക്കിയ ഫോണുകള്‍ വിപണിയില്‍ വില്‍പന ആരംഭിച്ചിട്ട് ഇപ്പോള്‍ ഒരു വര്‍ഷം പൂര്‍ത്തിയായി. ചൈനീസ് പബ്ലിക്കേഷന്‍ മൈഡ്രൈവേഴ്‌സ്-ല്‍ നിന്നും ഗിസ്‌മോചൈന വഴിയാണ് ഈ പുതിയ വിവരങ്ങള്‍ നല്‍കുന്നത്, അതായത് 2018 ജനുവരിയില്‍ നോക്കിയ 9 അവതരിപ്പിക്കാന്‍ കമ്പനി തയ്യാറെടുക്കുന്നു.

നോക്കിയ 9, നോക്കിയ 8 ജനുവരി 19ന് എത്തുന്നു

എന്നാല്‍ അന്നേ ദിവസം നോക്കിയ 9 മാത്രമല്ല അവതരിപ്പിക്കുന്നത്, നോക്കിയ 8ന്റെ രണ്ടാം തലമുറ ഫോണും എത്തുന്നു. കഴിഞ്ഞ ഓഗസ്റ്റ് മാസമാണ് എച്ച്എംഡി ഗ്ലോബല്‍ നോക്കിയ 8 പ്രഖ്യാപിച്ചത്.

ഏറ്റവും മികച്ച ഡിസൈന്‍ നല്‍കി വണ്‍പ്ലസ് 5Tയേയും ഷവോമി മീ മിക്‌സ് 2 എന്നീ രണ്ട് പ്രീമിയം ഫോണുകളുടെ പ്രധാന എതിരാളിയായിരിക്കാം നോക്കിയ 8. എന്നാല്‍ നോക്കിയ 9 എതിരിടാന്‍ പോകുന്നത് സാംസങ്ങ് ഗാലക്‌സി എസ്8, നോട്ട് 8, എല്‍ജി വി30 എന്നിവയോടൊപ്പമാണ്.

യഥാര്‍ദ്ധ ഫ്‌ളാഗ്ഷിപ്പ് ഫോണായ നോക്കിയ 9ഉും, രണ്ടാം ജനറേഷം ഫോണായ നോക്കിയ 8ഉും 2018 ജനുവരി 19ന് നടക്കുന്ന ലോഞ്ച് ഇവന്റിലാണ് അവതരിപ്പിക്കുന്നത്. ഈ വര്‍ഷം ഇനി മറ്റൊരു നോക്കിയ ഫോണ്‍ അവതരിപ്പിക്കില്ല എന്ന് എച്ച്എംഡി ഗ്ലോബല്‍ ഇതിനു മുന്‍പ് വ്യക്തമാക്കിയിരുന്നു.

ലോക്ക് സ്‌ക്രീനില്‍ അനാവശ്യ പരസ്യങ്ങള്‍; ആപ്പുകള്‍ക്ക് ഗൂഗിളിന്റെ പിടിവീഴും

2ജി റസൊല്യൂഷനുളള 5.5 ഇഞ്ച് ഡ്യുവല്‍ എഡ്ജ് വളഞ്ഞ ഡിസ്‌പ്ലേയുമായാണ് നോക്കിയ 9 പുറത്തിറങ്ങുന്നതെന്ന് ഇതിനു മുന്‍പ് എത്തിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. എന്ന മറു ഭാഗത്ത് ഫുള്‍-സ്‌ക്രീന്‍ ഡിസൈന്‍ ചെയ്ത 18:9 ഡിസ്‌പ്ലേയാണ് നോക്കിയ 8ന്.

ഈ രണ്ട് ഫോണുകള്‍ക്കും ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 835 SoCയും ഡ്യുവല്‍ റിയര്‍ ക്യാമറ സവിശേഷതകളുമാണ്. IP67 സര്‍ട്ടിഫൈ ചെയ്തതിനാല്‍ വെളളം പൊടി എന്നിവയെ പ്രരിരോധിക്കാന്‍ ശേഷിയുണ്ട്. ഈ രണ്ട് സ്മാര്‍ട്ട്‌ഫോണുകളിലും 3.5എംഎം ഓഡിയോ ജാക്കും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് എച്ച്എംഡി ഗ്ലോബല്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നു.

നിലവിലെ റിപ്പോര്‍ട്ടു പ്രകാരം നോക്കയ 9 രണ്ട് വേരിയന്റുകളില്‍ അവതരിക്കപ്പെടും എന്നു തോന്നുന്നു. 6ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് (ഏകദേശം വില 36,000 രൂപ), മറ്റൊന്ന് 8ജിബി റാം, 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് (ഏകദേശം വില 41,000 രൂപ).

Read more about:
English summary
Nokia 9 and Nokia 8 second-generation model are slated to be launched at an event on January 19, 2018 by HMD.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot