നോക്കിയ 9, നോക്കിയ 3 ഇമേജുകള്‍ ചോര്‍ന്നു: ഡിസൈനുകളും അറിയാം!

Written By:

നമുക്കെല്ലാവര്‍ക്കും അറിയാം നോക്കിയ 9 എന്ന ഹൈഎന്‍ഡ് ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണ്‍ ഇറക്കാനുളള ശ്രമത്തിലാണ് എച്ച്എംഡി ഗ്ലോബല്‍. അതിനോടൊപ്പം തന്നെ നോക്കിയ 2ഉും. നോക്കിയ 8 കഴിഞ്ഞ മാസമാണ് വിപണിയില്‍ എത്തിയത്. ഈ ഫോണിന് മികച്ച സവിശേഷതകളും ഫീച്ചറുകളുമാണ്.

നോക്കിയ 9, നോക്കിയ 2 എന്നീ ഫോണുകളുടെ ഇമേജുകള്‍ മൈക്രോ ബ്ലോഗിങ്ങ് സൈറ്റായ ബൈഡുവിലൂടെയാണ് ചോര്‍ന്നത്. നോക്കിയ 9 ഒരു പ്രീമിയം ഫോണും നോക്കിയ 2 ഒരു ബജറ്റ് ഫോണും ആണെന്ന് നേരത്തെ തന്നെ ഹൈലൈറ്റ് ചെയ്തിരുന്നു.

എയര്‍ടെല്‍ ബമ്പര്‍ ഓഫര്‍: 60ജിബി ഡാറ്റ തികച്ചും സൗജന്യം, വേഗമാകട്ടേ!

നോക്കിയ 9, നോക്കിയ 3 ഇമേജുകള്‍ ചോര്‍ന്നു: ഡിസൈനുകളും അറിയാം!

നോക്കിയ 9 സവിശേഷതകള്‍

വയര്‍ലെസ് ചാര്‍ജ്ജിങ്ങ് ടെക്‌നോളജിയാണ് നോക്കിയ 9ന് വരുമെന്നു പ്രതീക്ഷിക്കുന്നത്. കൂടാതെ 3ഡി ഗ്ലാസ് ബാക്ക് ഡിസൈനാണ് കാണിക്കുന്നത്. നോക്കിയ 9 തീര്‍ച്ചയായും ഒരു ഹൈ എന്‍ഡ് സ്മാര്‍ട്ട്‌ഫോണാണ്. നോക്കിയ 8നെ പോലെ തന്നെ ZEISS ഡ്യുവല്‍ ലെന്‍സ് ക്യാമറയാണ് ഉള്‍പ്പെടുത്താന്‍ പോകുന്നത്. അതായത് പ്രൈമറി 13എംപി കളര്‍ സെന്‍സര്‍ ക്യാമറയുെട 13എംപി മോണോക്രോം സെന്‍സറുമാണ്. നോക്കിയ 8ന്റെ മുന്‍ ക്യാമറ 13എംപിയുമാണ്.

വരാന്‍ പോകുന്ന നോക്കിയ 9 രണ്ട് വേരിയന്റിലാണ് എത്തുന്നത്. 6ജിബി റാം/ 8ജിബി റാം കൂടാതെ 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്. ഇതു കൂടാതെ IP68 സര്‍ട്ടിഫൈ ചെയ്തും ഐറിസ് സ്‌കാനര്‍ സവിശേഷതയും വരുന്നുണ്ട്.

ആന്‍ഡ്രോയിഡ് 8 ഓറിയോ അപ്‌ഡേറ്റും നോക്കിയ 9ന് ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു. കൂടാതെ ഏറ്റവും പുതിയ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസറും. 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവയും വരുമെന്നു റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

നോക്കിയ 2 സവിശേഷതകള്‍

മറ്റൊരു വശത്ത് പ്രശസ്തമായ ലീക്കര്‍-ഇവാന്‍ ബ്ലസിലൂടെ പോസ്റ്റ് ചെയ്ത നോക്കിയ 2ന്റെ ചിത്രം ഇതിന്റെ മഹത്വം പ്രകടമാക്കുന്നു. എച്ച്എംഡി ഗ്ലോബല്‍ വഴി വരാനിരിക്കുന്ന നോക്കിയ 2ന് മുന്നിലും ബാക്കിലും എല്‍ഇഡി ഫ്‌ളാഷ് ഉണ്ടായിരിക്കും. രണ്ട് നിറങ്ങളിലാണ് നോക്കിയ 2 എത്തുന്നത്. ഒന്ന് കറുപ്പും മറ്റൊന്ന് വെളളയുമാണ്. ഫ്രണ്ട് ഫെയിസിംഗ് ക്യാമറ ഉപയോഗിച്ച് നിങ്ങള്‍ക്ക് മികച്ച സെല്‍ഫി എടുക്കാം. ഫോണിന്റെ പിന്‍ ക്യാമറ ലംബമായാണ് സ്ഥാപിച്ചിരിക്കുന്നത്.

സാധാരണ സിം മൈക്രോ സിം ആക്കാം!

മറ്റു സവിശേഷതയെ കുറിച്ചു പറയുകയാണെങ്കില്‍ 5.5 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ, 720X1280 പിക്‌സല്‍ റസൊല്യൂഷന്‍, സ്‌നാപ്ഡ്രാഗണ്‍ 212 പ്രോസസര്‍ എന്നിവയാണ്. 1 gigs റാം ആണ് ഈ ഫോണില്‍. നാല് വേരിയന്റുകളാണ് നോക്കിയ 2ന്. TA-1023, TA-1007, TA-1035, TA-1029 എന്നിങ്ങനെ. ഈ നാലെണ്ണത്തില്‍ TA-1035, TA-1029 എന്നി വേരിയന്റുകള്‍ ഒരു സിം മാത്രമാണ് പിന്തുണയ്ക്കുന്നത്. എന്നാല്‍ മറ്റു രണ്ട് വേരിയന്റുള്‍ ഡ്യുവല്‍ സിം പിന്തുണയ്ക്കുന്നു. 8എംപി റിയര്‍ ക്യാമറയും 5എംപി മുന്‍ ക്യാമറയും ഉള്‍പ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

English summary
HMD Global is working on two new smartphones - Nokia 9 and Nokia 2. While the Nokia 9 will be a high-end phone, Nokia 2 is said to be a budget device.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot