നോക്കിയ 8 പ്രോ, നോക്കിയ 9 എന്നീ ഫോണുകള്‍ 2018 മധ്യത്തോടെ എത്തുന്നു

Posted By: Samuel P Mohan

നോക്കിയ ഫോണുകള്‍ തിരിച്ച് വിപണിയിലെത്തിക്കാന്‍ എച്ച്എംഡി ഗ്ലാബല്‍ വളരെ ഏറെ പ്രേത്‌നിക്കുകയാണ്. കഴിഞ്ഞ മാസത്തെ MWCയില്‍ നോക്കിയ 8110 4ജി ബനാന ഫോണ്‍, നോക്കിയ 1 ആന്‍ഡ്രോയിഡ് ഗോ സ്മാര്‍ട്ട്‌ഫോണ്‍, നോക്കിയ 6, നോക്കിയ 7 പ്ലസ്, നോക്കിയ 8 സിറോക്കോ എന്നീ ഫോണുകളാണ് എച്ച്എംഡി ഗ്ലോബല്‍ അവതിരിപ്പിച്ചത്.

നോക്കിയ 8 പ്രോ, നോക്കിയ 9 എന്നീ ഫോണുകള്‍ 2018 മധ്യത്തോടെ എത്തുന്നു

ഈ ഫോണുകള്‍ കൂടാതെ നോക്കിയ 8 പ്രോ, നോക്കിയ 9 എന്നീ ഫോണുകള്‍ കൂടി ഈ വര്‍ഷം പകുതിയോടെ അവതിപ്പിക്കാന്‍ എച്ച്എംഡി ഗ്ലോബല്‍ ലക്ഷ്യമിടുന്നു.

ഇപ്പോള്‍ നോക്കിയയുടെ പുതിയ ഫോണുകളില്‍ ഏറ്റവും ആകര്‍ഷകമായത് നോക്കിയ 8 സിറോക്കോ ആണ്, എന്തു കൊണ്ട്?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നോക്കിയ 8 സിറോക്കോ

6ജിബി റാമും 128 ജിബി സ്‌റ്റോറേജുമുളള 5.5 ഇഞ്ച് 1440X2560 ഡിസ്‌പ്ലേയാണ് നോക്കിയ 8 സിറോക്കോയ്ക്ക്. 12എംപി പ്രൈമറി സെന്‍സറുളള ഡ്യുവല്‍ റിയര്‍ ക്യാമറ സെറ്റപ്പും, 13എംപി സെക്കര്‍ഡറി ക്യാമറയുമാണ് ക്യാമറ സവിശേഷതകളില്‍. സ്‌റ്റോക്ക് ഓറിയോ സോഫ്റ്റ്‌വയര്‍ സംയോജിപ്പിച്ച് മികച്ച ഹൈഎന്‍സ് സ്മാര്‍ട്ട്‌ഫോണാണ് നോക്കിയ 8 സിറോക്കോ. എന്നിരുന്നാലും കഴിഞ്ഞ വര്‍ഷം സ്‌നാപ്ഡ്രാഗണ്‍ അധികാരപ്പെടുത്തിയ 835 ചിപ്‌സെറ്റാണ് ഇതില്‍.

നോക്കിയ 9

നോക്കിയ 9ന് 5.7 ഇഞ്ച് ഡിസ്‌പ്ലേയാണ്. എന്നാല്‍ ഫോണിന്റെ റിസൊല്യൂഷന്‍ 18:9 എന്ന് വിശ്വസിക്കുന്നു. എച്ച്എംഡി ഗ്ലോബലിന്റെ ആദ്യത്തെ ഇന്‍-ഡിസ്‌പ്ലേ ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍ ഫോണ്‍ നോക്കിയ 9 ആയിരിക്കും. എന്നാല്‍ അണ്ടര്‍-ഡിസ്‌പ്ലേ ഫിങ്കര്‍പ്രിന്റ് സ്‌കാനറുമായി എത്തിയ ഫോണാണ് വിവോ X20 പ്ലസ് യുഡി.

പെന്റാ-ലെന്‍സ് ക്യാമറ സിസ്റ്റമാണ് നോക്കിയ 9ന്. ഈ ഫോണ്‍ 2018 സെപ്തംബറില്‍ എത്തുമെന്നു പ്രതീക്ഷിക്കുന്നു.

വാട്ട്‌സാപ്പ് സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാനുളള സമയ പരിധി കൂട്ടി

Aadhaar നമ്പർ ബാങ്ക് അക്കൗണ്ടുമായി എങ്ങനെ ബന്ധിപ്പിക്കാം ?
നോക്കിയ 8 പ്രോ

നോക്കിയ 8 പ്രോ

ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസറാണ് നോക്കിയ 8 പ്രോയില്‍. ഈ ഹൈ-എന്‍ഡ് ഫോണിന് 5.5ഇഞ്ച് ഡിസ്‌പ്ലേയും 18:9 റേഷ്യോയുമാണ്. പിന്‍വശത്തായിരിക്കും നോക്കിയ 8 പ്രോയ്ക്ക് ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍ നല്‍കിയിരിക്കുന്നത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
HMD Global is preparing to launch two new Snapdragon 845 processor powered smartphones, notably the Nokia 9 and Nokia 8 Pro.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot