നോക്കിയ 9 വീണ്ടും പുത്തല്‍ സവിശേഷതകളുമായി എത്തുന്നു!

Written By:

2017 നോക്കിയയുടെ വര്‍ഷമാണെന്ന് പറയാതെ തന്നെ നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാവുന്നതാണ്. ഇപ്പോള്‍ ആരേയും അതിശയിപ്പിക്കുന്ന രീതിയിലാണ് നോക്കിയ 9ന്റെ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരിക്കുന്നത്.

നോക്കിയ 9 വീണ്ടും പുത്തല്‍ സവിശേഷതകളുമായി എത്തുന്നു!

എച്ച്ഡിഎംഎല്‍ ഗ്ലോബല്‍ ഫെബ്രുവരി 26ന് മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ (2017ല്‍) ഇറങ്ങാന്‍ പോകുന്ന നോക്കിയ ബ്രാന്‍ഡുകളെ കുറിച്ചു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതില്‍ നോക്കിയ 3, നോക്കിയ 5 എന്നീ ഫോണുകള്‍ ഇറങ്ങി.

എന്നാല്‍ ഇനി ഇറങ്ങാന്‍ പോകുന്ന നോക്കിയ 9ന്റെ കിടിലന്‍ സവിശേഷതകള്‍ നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഐറിസ് സ്‌കാനര്‍

ഡബ്ബിഡ് നോക്കിയ 9ന്റെ ഏറ്റവും വലിയൊരു സവിശേഷതയാണ് ഐറിസ് സ്‌കാനര്‍, കാള്‍ സീയൂസ് ക്യാമറ, OLED ഡിസ്‌പ്ലേയുമാണ് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍ കിടിലന്‍ അണ്‍ലിമിറ്റഡ് ഓഫറുമായി!

നോക്കിയ OZO ഓഡിയോ

നോക്കിയ OZO audio സവിശേഷയുളള ഫോണാണ് ഇതെന്നു കൂടി റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നു. ക്വാഡ് എച്ച്ഡി OLED ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസര്‍, അഡ്രിനോ 540 ജിപിയു, 6ജിബി റാം എന്നിവയും മറ്റു സവിശേഷതകളാണ്.

ബാറ്ററി/ ഓപ്പറേറ്റിങ്ങ് സിസ്റ്റം

വരാന്‍ പോകുന്ന നോക്കിയ 9ന് 3800 എംഎഎച്ച് ബാറ്ററിയാണ് നല്‍കാന്‍ കമ്പനി ലക്ഷ്യമിടുന്നത്. 4ജി സപ്പോര്‍ട്ട്, 64ജിബി/ 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, ആന്‍ഡ്രോയിഡ് 7.1.2 ന്യുഗട്ട് ഓപ്പറേറ്റിങ്ങ് സിസ്റ്റവമാണ് നോക്കിയ 9ല്‍.

2017 മാര്‍ച്ചില്‍ അവതരിപ്പിച്ച മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍!

ക്യാമറ

നോക്കിയ 9ന് 22എംബി ഡ്യുവല്‍ ലെന്‍സ് കാള്‍ സീയൂസ് റിയര്‍ ക്യാമറയും, 12എംബി മുന്‍ ക്യാമറയുമാണ് ഇതില്‍. ഇപ്പോള്‍ ഇറങ്ങിയ സാംസങ്ങ് എസ്8ന്റെ പോലെ ഐറിസ് ക്യാമറയും ഇതില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്തു കൊണ്ട് നാം ഇപ്പോഴും നോക്കിയയെ സ്‌നേഹിക്കുന്നു?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The highly anticipated but as-yet-unconfirmed Nokia 9 has once again been leaked.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot