മീഗോ പ്ലാറ്റ്‌ഫോമില്‍ സ്മാര്‍ട്‌ഫോണ്‍ വരുന്നു

Posted By: Staff

മീഗോ പ്ലാറ്റ്‌ഫോമില്‍ സ്മാര്‍ട്‌ഫോണ്‍ വരുന്നു

ഫിന്‍ലാന്റ് കമ്പനി ജോല്ല ലിമിറ്റഡ് മീഗോ പ്ലാറ്റ്‌ഫോമില്‍ സ്മാര്‍ട്‌ഫോണ്‍ നിര്‍മ്മിക്കുന്നു. നോക്കിയയിലെ മുന്‍ജീവനക്കാരാണ് ഈ കമ്പനി സ്ഥാപിച്ചത്. ഈ വര്‍ഷാവസാനം മീഗോയിലെ ആദ്യ സ്മാര്‍ട്‌ഫോണ്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2010-11ല്‍ നോക്കിയയും ഇന്റലും ചേര്‍ന്ന് രൂപപ്പെടുത്തിയ ഒഎസ് പ്ലാറ്റ്‌ഫോമാണ് മീഗോ.

നെറ്റ്ബുക്കുകളിലും കാര്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റംസിലും ലിനക്‌സ് അധിഷ്ഠിത മീഗോ സോഫ്റ്റ്‌വെയര്‍ മുമ്പ് പരിശോധിച്ചിട്ടുണ്ട്. എന്നാല്‍ ഇത് വരെ സ്മാര്‍ട്‌ഫോണ്‍ ഉത്പന്നങ്ങളില്‍ മീഗോ ഉള്‍പ്പെടുത്തിയത് ഒരു ഉത്പന്നത്തില്‍ മാത്രമാണ്. നോക്കിയ എന്‍9 ആയിരുന്നു അത്. എന്നാല്‍ കമ്പനി ഇത് വരെ നോക്കിയ എന്‍9ന്റെ വില്പന സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

വിന്‍ഡോസ് ഫോണ്‍ ഉത്പന്നങ്ങള്‍ ഇറക്കുന്നതിനായി നോക്കിയ മീഗോയേയും സിമ്പിയാന്‍ പ്ലാറ്റ്‌ഫോമിനേയും പിന്നീട് മറക്കുകയായിരുന്നു. നോക്കിയയുടെ മീഗോ എന്‍9 സംഘടനയില്‍ നിന്നുള്ള പ്രൊഫഷണലുകളാണ് ജോല്ല ടീമില്‍ ഉള്‍പ്പെടുന്നത്. ഡിസൈനിംഗ്, വികസനം, മീഗോ അധിഷ്ഠിത ഉത്പന്ന വില്പന എന്നിവയാണ് ജോല്ല കമ്പനിയുടെ ലക്ഷ്യം.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot