ഫീച്ചര്‍ ഫോണുകളുടെ "കുലപതി" നോക്കിയ അടുത്ത കൊല്ലം വീണ്ടുമെത്തും...!

Written By:

മൊബൈല്‍ വിപണി അടക്കി വാണ കമ്പനിയാണ് നോക്കിയ. ആളുകള്‍ക്ക് ഒരു കാലത്ത് മൊബൈല്‍ എന്നാല്‍ അത് നോക്കിയ മാത്രമായിരുന്നു.

കണ്ടാല്‍ "അന്തം വിടുന്ന" ഐഫോണ്‍ കേസുകള്‍...!

തുടര്‍ന്ന് സ്മാര്‍ട്ട്‌ഫോണുകളുടെ തളളിക്കയറ്റത്തോടെ നോക്കിയയുടെ ഫീച്ചര്‍ ഫോണുകള്‍ കാലയവനികയ്ക്കുളളില്‍ മങ്ങുകയായിരുന്നു. എന്നാല്‍ ഇപ്പോഴിതാ കമ്പനി തങ്ങളുടെ തുരുപ്പ് ചീട്ടുകളുമായി വീണ്ടും എത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഫിന്നിഷ് ടെലികോം കമ്പനിയായ നോക്കിയ 2016-ഓടെ വീണ്ടും വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

മൈക്രോസോഫ്റ്റ് ഏറ്റെടുത്തതോടെയാണ് നോക്കിയ ഉത്പാദനം നിര്‍ത്തിയത്.

 

ഫോണിന്റെ നിര്‍മാണത്തിനും വിതരണത്തിനും നോക്കിയ അധികൃതര്‍ പങ്കാളികളെ തേടുകയാണ്.

 

കസ്റ്റമര്‍ സപ്പോര്‍ട്ടിനും കമ്പനി പങ്കാളിത്തം പ്രതീക്ഷിക്കുന്നു.

 

2016 സാമ്പത്തിക വര്‍ഷം അവസാനത്തോടെ തങ്ങളുടെ ഫോണുകള്‍ വിപണിയില്‍ സാന്നിധ്യം അറിയിക്കുമെന്നും, നോക്കിയ എന്ന ബ്രാന്‍ഡ് നാമത്തില്‍ വീണ്ടും ഫോണുകളിറക്കാന്‍ മൈക്രോസോഫ്റ്റുമായുളള കരാര്‍ തടസ്സമാകില്ലെന്നും അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു.

 

അടുത്ത വര്‍ഷം പകുതിയോടെ തന്നെ ബ്രാന്‍ഡ് നാമം സംബന്ധിച്ച് മൈക്രോസോഫ്റ്റുമായി ഉണ്ടാക്കിയ കരാറിന്റെ കാലാവധി തീരുകയാണ്.

 

കഴിഞ്ഞ വര്‍ഷമാണ് നോക്കിയയെ മൈക്രോസോഫ്റ്റ് ഏറ്റെടുത്തത്.

 

544 കോടി യൂറോയ്ക്കായിരുന്നു നോക്കിയയെ മൈക്രോസോഫ്റ്റ് വിഴുങ്ങിയത്.

 

നോക്കിയയുടെ മുന്‍ നിര ജീവനക്കാരടക്കമുളള ഉദ്യോഗസ്ഥരും മൈക്രോസോഫ്റ്റിലേക്ക് കൂടു മാറിയിരുന്നു.

 

ആപ്പിള്‍, സാംസങ് തുടങ്ങിയ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ മൊബൈല്‍ വിപണിയില്‍ പിടി മുറുക്കിയതോടെ നോക്കിയ ക്ഷയിക്കുകയായിരുന്നു. ഇതാണ് കമ്പനിയുടെ വില്‍പ്പനയില്‍ കലാശിച്ചത്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Nokia confirms re entering mobile phone market through licensing.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot