നോകിയ ഇന്ത്യ മേധാവി രാജിവച്ചു

Posted By:

മൈക്രോസോഫ്റ്റ് ഡിവൈസസ് ഗ്രൂപിനു കീഴിലുള്ള നോകിയയുടെ ഇന്ത്യാ മേധാവി രാജിവച്ചു. നോകിയ ഇന്ത്യ എം.ഡി പി. ബാലാജിയാണ് സ്ഥാനമൊഴിഞ്ഞത്. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് മൈക്രോസോഫ്റ്റ് വക്താവ് അറിയിച്ചു.

നോകിയ ഇന്ത്യ മേധാവി രാജിവച്ചു

മൈക്രോസോഫ്റ്റിന്റെ സി.ഇ.ഒ ആയി ചുമതലയേറ്റ സത്യ നഡെല്ല 18,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് ഏതാനും ദിവസം മുമ്പ് അറിയിച്ചിരുന്നു. 12,000 ത്തിലധികം പേര്‍ നോകിയയില്‍ നിന്നാണെന്നും പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് നോകിയ ഇന്ത്യ മേധാവിയുടെ രാജി എന്നത് ശ്രദ്ധേയമാണ്.

നോകിയയില്‍ രണ്ടുവര്‍ഷം മാത്രം നീണ്ട ബാലാജിയുടെ സേവനത്തിന് ഇതോടെ വിരാമമാകുകയാണ്. 2012- ജൂലൈയില്‍ സോണി മൊബൈല്‍ കമ്മ്യൂണിക്കേഷന്‍സില്‍ നിന്നാണ് അദ്ദേഹം നോകിയയിലെത്തിയത്.

നിലവില്‍ നോകിയയുടെ ഇന്ത്യ, മിഡില്‍ ഈസ്റ്റ്, ആഫ്രിക എന്നിവിടങ്ങളിലെ സെയില്‍സ് ഓപ്‌റേഷന്‍സ് വിഭാഗം മേധാവിയായ അജയ് മേത്തയായിരിക്കും ബാലാജിക്ക് പകരം ഇന്ത്യ ഹെഡായി വരിക എന്നാണ് സൂചന.

English summary
Nokia India Head P Balaji Quits, Nokia India Head Quits, Nokia India Head P Balaji resigns, Read More...
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot