എച്ച്‌സിഎല്‍ ഇന്‍ഫോസിസ്റ്റംസുമായുളള വില്‍പ്പന കരാര്‍ നോക്കിയ ഇന്ത്യ പുതുക്കി

മൈക്രോസോഫ്റ്റ് മൊബൈല്‍ ഒവൈ-യുടെ അനുബന്ധ സ്ഥാപനമായ നോക്കിയ ഇന്ത്യ മൊബൈല്‍ ഫോണുകള്‍ വിറ്റഴിക്കാനായി എച്ച്‌സിഎല്‍ ഇന്‍ഫോസിസ്റ്റംസുമായി 3 വര്‍ഷത്തെ കരാറില്‍ ഏര്‍പ്പെട്ടു.

മൈക്രോസോഫ്റ്റ് മൊബൈല്‍ ഉല്‍പ്പന്നങ്ങളുടെ വിപണനം ഗ്രാമപ്രദേശങ്ങളിലടക്കം കൂടുതല്‍ എത്തിക്കാന്‍ ഈ ഉടമ്പടി കൊണ്ട് സാധിക്കുമെന്നാണ് കരുതപ്പെടുന്നത്.

മികച്ച ഡിവൈസുകളുടെ വ്യാജന്മാര്‍ ഇതാ...!

എച്ച്‌സിഎല്ലുമായുളള വില്‍പ്പന കരാര്‍ നോക്കിയ ഇന്ത്യ പുതുക്കി

ഒരു ലക്ഷത്തില്‍ കൂടുതല്‍ റീട്ടെയില്‍ ഔട്ട്‌ലറ്റുകളുടെ ശൃംഖലയാണ് എച്ച്‌സിഎല്‍ ഇന്‍ഫോസിസ്റ്റംസിനുളളത്, കൂടാതെ 800 നേരിട്ടുളള വിതരണക്കാരും, 12,400 ചാനല്‍ പങ്കാളികളും കമ്പനിക്കുണ്ട്.

ഇന്ത്യയില്‍ 644 ജില്ലകളിലായി 15,000 നഗരങ്ങളില്‍ എച്ച്‌സിഎല്‍ ഇന്‍ഫോസിസ്റ്റംസ് വ്യാപിച്ചുകിടക്കുന്നു.

എച്ച്‌സിഎല്ലുമായുളള വില്‍പ്പന കരാര്‍ നോക്കിയ ഇന്ത്യ പുതുക്കി

നിലവിലുളള ചാനല്‍ പ്രാപ്തി വര്‍ദ്ധിപ്പിക്കുന്നതിനും വ്യാപിപ്പിക്കുന്നതിനും മൈക്രോസോഫ്റ്റ് മൊബൈല്‍ ഡിവൈസസുമായുളള പങ്കാളിത്തം തങ്ങള്‍ക്ക് അവസരം നല്‍കുന്നതായി എച്ച്‌സിഎല്‍ ഇന്‍ഫോസിസ്റ്റംസിന്റെ കണ്‍സ്യൂമര്‍ ഡിസ്ട്രിബ്യൂഷന്‍ ബിസിനസ്സ് ജോയിന്റ് പ്രസിഡന്റ് സുടിക്ഷന്‍ നൈതാനി പറയുന്നു.

English summary
Nokia India renews its sales contract with HCL Infosystems.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot