ജിയോ ഫോണിനോട് മത്സരിക്കാന്‍ നോക്കിയയുടെ 4ജി ഫീച്ചര്‍ ഫോണ്‍ എത്തിയേക്കും

Posted By: Archana V

സൗജന്യ ജിയോഫോണ്‍ അവതരിപ്പിച്ചു കൊണ്ട് റിലയന്‍സ് ജിയോ മറ്റ് ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കള്‍ക്ക് കടുത്ത് വെല്ലുവിളി ഉയര്‍ത്തിയിരിക്കുകയാണ്. ഇതെ തുടര്‍ന്ന് റിലയന്‍സിനോട് മത്സരിക്കാന്‍ പല കമ്പനികളും വില കുറഞ്ഞ സ്മാര്‍ട് ഫോണുകളും 4 ജി ഫീച്ചര്‍ ഫോണുകളും പുറത്തിറക്കാനുള്ള ശ്രമത്തിലാണ്.

ജിയോ ഫോണിനോട് മത്സരിക്കാന്‍ നോക്കിയയുടെ 4ജി ഫീച്ചര്‍ ഫോണ്‍ എത്തിയേക്കു

രണ്ടായിരം രൂപയുടെ 4ജി ഫീച്ചര്‍ ഫോണ്‍ പുറത്തിറക്കുന്നതിന് എയര്‍ടെല്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളുമായി ചര്‍ച്ചകള്‍ നടത്തി വരികയാണ്. മൈക്രോമാക്‌സ് ബിഎസ്എന്‍എല്‍മായി ചേര്‍ന്ന് ഇത്തരത്തിലുള്ള മറ്റൊരു ഫോണായ ഭാരത് വണ്‍ പുറത്തിറക്കാന്‍ പദ്ധതി ഇടുന്നുണ്ട്.

ആഭ്യന്തര കമ്പനികളായ ഇന്റെക്‌സും ലാവയും സമാനമായ സ്മാര്‍ട്‌ഫോണുകള്‍ക്ക് വേണ്ടിയുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. ഇത് മാത്രമല്ല മറ്റ് പലതും വരും മാസങ്ങളില്‍ വിപണിയില്‍ നമുക്ക് പ്രതീക്ഷിക്കാം. 4ജി ഫീച്ചര്‍ ഫോണ്‍ വിപണിയില്‍ പ്രവേശിക്കാന്‍ നോക്കിയയും ലക്ഷ്യമിടുന്നുണ്ട്.

ജിയോഫോണിന് കടുത്ത മത്സരം നല്‍കുന്ന ഒരു എതിരാളിയുമായി ഈ രംഗത്തേക്ക് കടക്കാനാണ് നോക്കിയയുടെ പദ്ധതി എന്നാണ് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത് .എച്ച്എംഡി 4ജി ശേഷിയുള്ള ഫീച്ചര്‍ ഫോണ്‍ പുറത്തിറക്കുമെന്ന് എച്ച്എംഡി ഗ്ലോബലിന്റെ ഇന്ത്യ വൈസ് പ്രസിഡന്റ് അജെയ് മേത്ത സൂചന നല്‍കിയിട്ടുണ്ട്.

ജിയോഫോണിന് ശക്തമായ മത്സരം പ്രതീക്ഷിക്കാം എന്ന് അദ്ദേഹം പറഞ്ഞു.4ജി ഫീച്ചര്‍ ഫോണ്‍ ഇറക്കുന്നതിന് സാധ്യമായ അവസരങ്ങള്‍ തേടുകയാണെന്നും ഈ രംഗത്ത് പങ്കാളികളാകുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ വിപണിയില്‍ ഇറങ്ങിയ ഏറ്റവും പുതിയ ഫോണുകള്‍!

അടുത്തിടെ പുറത്തിറക്കിയ നോക്കിയ 3310 ഉള്‍പ്പടെ നോക്കിയയുടെ 4 ഫീച്ചര്‍ ഫോണുകള്‍ ഇന്ത്യന്‍ വിപണിയിലുണ്ട്. എന്നാല്‍ ഇതില്‍ ഒന്നും 4ജി കണക്ടിവിറ്റി സപ്പോര്‍ട്ട് ചെയ്യുന്നവയല്ല.

4ജി സപ്പോര്‍ട്ട് ലഭ്യമാക്കി കൊണ്ട് ജിയോ ഫോണ്‍ ഫീച്ചര്‍ഫോണ്‍ മേഖലയില്‍ തരംഗമായിരിക്കുകയാണ്.ഇതോടൊപ്പം ഇത്തരം ഫോണുകള്‍ പുറത്തിറക്കാന്‍ മറ്റ് നിര്‍മാതാക്കള്‍ക്ക് പ്രചോദനവും നല്‍കിയിരിക്കുകയാണ്.

ഈ വര്‍ഷം അവസാനത്തോടെ 25 ദശലക്ഷം 4ജി ഫീച്ചര്‍ ഫോണുകള്‍ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷയെന്ന് മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ കൗണ്ടര്‍പോയിന്റ് റിസര്‍ച്ച് പറയുന്നു.

ആദ്യ ബാച്ചില്‍ റിലയന്‍സ് ജിയോ 6 ദശലക്ഷം യൂണിറ്റ് ജിയോഫോണുകള്‍ അയച്ചേക്കും. മറ്റ് ഫോണുകളും സമാനമായി ശ്രമം തുടങ്ങിയിട്ടുണ്ട് അതിനാല്‍ എണ്ണം ഇനിയും ഉയര്‍ന്നേക്കാം.

English summary
Nokia might soon enter the 4G feature phone market to launch a rival to the JioPhone. Read more...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot