നോകിയയുടെ തലപ്പത്തേക്ക് ഇന്ത്യക്കാരന്‍?

By Bijesh
|

മൈക്രോസോഫ്റ്റ് സി.ഇ.ഒ. സത്യ നഡെല്ലയ്ക്കു പിന്നാലെ മറ്റൊരു ഇന്ത്യക്കാരന്‍ കൂടി ഒരു ആഗോള ടെക് കമ്പനിയുടെ തലപ്പത്തേക്ക് എത്തുന്നു. സൂചനകള്‍ ശരിയാണെങ്കില്‍ നോകിയയുടെ പുതിയ സി.ഇ.ഒ ആയി ഇന്ത്യക്കാരനായ രാജീവ് സൂരി നിയമിതനാവും.

 

നോകിയയുടെ മൊബൈല്‍ ഫോണ്‍ ബിസിനസ് മൈക്രോസോഫ്റ്റിന് വിറ്റതോടെ നിലവിലെ സി.ഇ.ഒ സ്റ്റീഫന്‍ എലപ് അവിടേക്ക് ചേക്കേറും. അദ്ദേഹം മൈക്രോസോഫ്റ്റിന്റെ ബോര്‍ഡ് അംഗവുമാകും. ഈ സാഹചര്യത്തിലാണ് നോകിയ പുതിയ മേധാവിയെ തേടുന്നത്.

പുതിയ സി.ഇ.ഒക്കായുള്ള അന്വേഷണത്തില്‍ രാജീവ് സൂരിക്കാണ് നറുക്ക് വീണതെന്നാണ് അനൗദ്യോഗിക കേന്ദ്രങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്. നിലവില്‍ നോകിയയുടെ ടെലികോം നെറ്റ്‌വര്‍ക് എക്വിപ്‌മെന്റ് വിഭാഗത്തിന്റെ മേധാവിയാണ് രാജീവ് സൂരി.

നോകിയയും മൈക്രോസോഫ്റ്റും തമ്മിലുള്ള മൊബൈല്‍ ഫോണ്‍ ബിസിനസ് സംബന്ധിച്ച 7.5 ബില്ല്യന്‍ ഡോളറിന്റെ ഇടപാട് ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാവും. അതിനു ശേഷമായിരിക്കും പുതിയ സി.ഇ.ഒയെ പ്രഖ്യാപിക്കുക. എന്തായാലും നോകിയ ഇതേകുറിച്ച് ഔദ്യോഗികമകയി പ്രതികരിച്ചിട്ടില്ല.

#1

#1

മൈക്രോസോഫ്റ്റിന്റെ സി.ഇ.ഒ ആയി ഹൈദ്രാബാദ് സ്വദേശിയായ സത്യ നഡെല്ല നിയമിതനായത് അടുത്തിടെയാണ്. 22 വര്‍ഷമായി മൈക്രോസോഫ്റ്റിന്റെ ഭാഗമായിരുന്നു അദ്ദേഹം.

 

 

#2

#2

AMD, ബ്രോഡ്‌കോം, ക്വാള്‍കോം തുടങ്ങിയവയ്ക്കായി ചിപുകള്‍ നിര്‍മിച്ചുനല്‍കുന്ന സ്ഥാപനമായ ഗ്ലോബല്‍ ഫൗണ്ട്രീസിന്റെ നിലവിലെ സി.ഇ.ഒ ആണ് സഞ്ജയ് ത്സാ. മെയ് 2012 വരെ മോട്ടറോളയുടെ ചെയര്‍മാനും സി.ഇ.ഒയുമായിരുന്നു.

 

 

#3

#3

സിസ്‌കോയിലെ ചീഫ് ടെക്‌നോളജി ആന്‍ഡ് സ്ട്രാറ്റജി ഓഫീസറാണ് പദ്മശ്രീ വാരിയര്‍. 2007-ലാണ് സിസ്‌കോയില്‍ ചേര്‍ന്നത്. അതിനു മുന്‍പ് മോട്ടറോളയിലായിരുന്നു.

 

 

#4
 

#4

ഫ് ളാഷ് മെമ്മറി സ്‌റ്റോറേജ് ഉപകരണങ്ങളും സോഫ്റ്റ്‌വെയറുകളും നിര്‍മിക്കുന്ന സാന്‍ഡിസ്‌ക് എന്ന കമ്പനിയുടെ സ്ഥാപകനം പ്രസിഡന്റും സി.ഇ.ഒയുമാണ് സഞ്ജയ് മെഹ്‌റോത്ര. 1988-ലാണ് കമ്പനി സ്ഥാപിച്ചത്.

 

 

#5

#5

ഗൂഗിളിന്റെ വൈസ് പ്രസിഡന്റും ചീഫ് ബിസിനസ് ഓഫീസറുമാണ് നികേഷ് അറോറ. ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ ശമ്പളം കൈപ്പറ്റുന്ന ജീവനക്കാരനുമാണ് ഇദ്ദേഹം. 467 ലക്ഷം ഡോളറാണ് വാര്‍ഷിക ശമ്പളം.

 

 

#6

#6

സെമികണ്ടക്റ്റര്‍, സോഫ്റ്റ്‌വെയര്‍ കമ്പനിയായ LSI യുടെ പ്രസിഡന്റും സി.ഇ.ഒയുമാണ് അഭി തല്‍വാല്‍ക്കര്‍.

 

 

#7

#7

ഗൂഗിളില്‍ സീനിയര്‍ വൈസ്പ്രസിഡന്റാണ് സുന്ദര്‍ പിച്ചൈ. ആന്‍ഡ്രോയ്ഡ്, ക്രോം, ഗൂഗിള്‍ ആപ്‌സ് തുടങ്ങിയവയുടെയെല്ലാം ചുമതല ഇദ്ദേഹത്തിനാണ്.

 

 

#8

#8

സിസ്‌കോയില്‍ എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റും ചീഫ് ഡവലപ്‌മെന്റ് ഓഫീസറുമാണ് പങ്കജ് പട്ടേല്‍.

 

 

#9

#9

ഇന്റല്‍ കോര്‍പറേഷന്റെ എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റും ഇന്റല്‍ കാപിറ്റലിന്റെ പ്രസിഡന്റുമാണ് അരവിന്ദ് സൊധാനി.

 

 

#10

#10

ചിപ്‌നിര്‍മാതാക്കളായ AMD യുടെ ചീഫ് സ്ട്രാറ്റജി ഓഫീസറാണ് രാജന്‍ നായിക്. 2012-ലാണ് അദ്ദേഹം AMD യില്‍ ചേര്‍ന്നത്. അതിനു മുമ്പ് മക്കിന്‍സി ആന്‍ഡ് കമ്പനിയിലായിരുന്നു.

 

 

#11

#11

പി.സി. നിര്‍മാതാക്കളായ ഡെല്ലിന്റെ സര്‍വീസസ് വിഭാഗം പ്രസിഡന്റാണ് സുമരഷ് വസ്വാനി. ഡെല്‍ ഇന്ത്യയുടെ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

 

 

#12

#12

സിസ്‌കോ മൊബിലിറ്റി ബിസിനസ് ഗ്രൂപ്പിന്റെ സീനിയര്‍ വൈസ് പ്രസിഡന്റും ജനറല്‍ മാനേജരുമാണ് കെല്ലി അഹുജ.

 

Best Mobiles in India

Read more about:

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X