നോകിയ ലൂമിയ 1020 ഇന്ത്യയില്‍ ഇന്ന് ലോഞ്ച് ചെയ്യും

Posted By:

ക്യാമറയുടെ ആഡംബരവുമായി വാര്‍ത്തകളില്‍ നിറഞ്ഞ നോക്കിയ ലൂമിയ 1020 ഇന്ന് ഇന്ത്യയില്‍ ലോഞ്ച് ചെയ്യും. രണ്ടുമാസം മുമ്പാണ് ലൂമിയ 1020 വിന്‍ഡോസ്‌ഫോണ്‍ കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 41 മെഗാപിക്‌സല്‍ ക്യാമറ തന്നെയാണ് ഫോണിന്റെ ഏറ്റവും വലിയ ആകര്‍ഷണം.

ഇന്ന് ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങിലാണ് ലോഞ്ചിംഗ് ഉണ്ടാവുക. വില സംബന്ധിച്ച് ഇതുവരെ കമ്പനി യാതൊന്നും പുറത്തുവിട്ടിട്ടില്ല. അതേസമയം ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ പ്രീ ബുക്കിംഗ് ഒരാഴ്ച മുമ്പേ ആരംഭിച്ചിട്ടുമുണ്ട്.

നോകിയ സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

നോകിയ ലൂമിയ 1020-ന്റെ പ്രത്യേകതകള്‍ പരിശോധിക്കാം

1280-768 പിക്‌സല്‍ വരുന്ന 4.5 ഇഞ്ച് AMOLED ഡിസ്‌പ്ലെ, 1.5 GHz ഡ്യുവല്‍ കോര്‍ ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രൊസസര്‍, 2 ജി.ബി. റാം, 32 ജി.ബി. ഇന്റേണല്‍ മെമ്മറി എന്നിവയുണ്ട്.

കാമറയുടെ കാര്യമെടുത്താല്‍ LED, ക്‌സിനോണ്‍ ഫ് ളാഷോടു കൂടിയ 41 എം.പി. പ്രൈമറി കാമറയില്‍ ഒപ്റ്റിക്കല്‍ ഇമേജ് സ്‌റ്റെബിലൈസര്‍, f/2.2 സെന്‍സര്‍, എന്നിവയെല്ലാമുണ്ട്. കൂടാതെ 1.2 എംപി. ഫ്രണ്ട് കാമറയുമുണ്ട്.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

വിന്‍ഡോസ് ഫോണ്‍ 8-ന്റെ അപ്‌ഗ്രേഡഡ് വേര്‍ഷനാണ് ഓപ്പറേറ്റിംഗ് സിസ്റ്റം. പ്രൊ കാമറ, നോകിയ മ്യൂസിക്, നോകിയ മിക്‌സ് റേഡിയോ, ഹിയര്‍ മാപ്‌സ് സ്യൂട്, നോകിയ സ്മാര്‍ട് കാമറ, നോകിയ റിച്ച് റെക്കോര്‍ഡിംഗ് തുടങ്ങിയ ആപ്ലിക്കേഷനുകളെല്ലാം പ്രീ ലോഡഡായി ഇതിലുണ്ട്.

നോകിയ ലൂമിയ 1020-ന്റെ ചിത്രങ്ങള്‍ കാണുന്നതിന് താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Nokia Lumia 1020

നോകിയ ലൂമിയ 1020

Nokia Lumia 1020

നോകിയ ലൂമിയ 1020

Nokia Lumia 1020

നോകിയ ലൂമിയ 1020

Nokia Lumia 1020

നോകിയ ലൂമിയ 1020

Nokia Lumia 1020

നോകിയ ലൂമിയ 1020

Nokia Lumia 1020

നോകിയ ലൂമിയ 1020

Nokia Lumia 1020

നോകിയ ലൂമിയ 1020

Nokia Lumia 1020

നോകിയ ലൂമിയ 1020

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
നോകിയ ലൂമിയ 1020 ഇന്ത്യയില്‍ ഇന്ന് ലോഞ്ച് ചെയ്യും

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot