നോകിയയുടെ ആദ്യത്തെ വിന്‍ഡോസ് ടാബ്ലറ്റ് 'ലൂമിയ 2520' ലോഞ്ച് ചെയ്തു

Posted By:

നോകിയ ആദ്യത്തെ വിന്‍ഡോസ് ടാബ്ലറ്റ് ലോഞ്ച് ചെയ്തു. ലൂമിയ 2520 എന്നു പേരിട്ടിരിക്കുന്ന ടാബ്ലറ്റ് ലൂമിയ സ്മാര്‍ട്‌ഫോണുകളെ പോലെ ഉയര്‍ന്ന ക്യാമറ ക്വാളിറ്റിയുമായാണ് ഇറങ്ങിയിരിക്കുന്നത്.

വിന്‍ഡോസ് RT 8.1 ഒ.എസില്‍ പ്രവര്‍ത്തിക്കുന്ന ടാബ്ലറ്റിന് 10.1 ഇഞ്ച് HD ഡിസ്‌പ്ലെയാണ്. 2.2 GHz ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 800 പ്രൊസസര്‍, 2 ജി.ബി.റാം, 32 ജി.ബി. ഇന്റേണല്‍ മെമ്മറി എന്നിവയുമുണ്ട്. 8000 mAh ബാറ്ററി 25 ദിവസത്തെ സ്റ്റാന്‍ഡ്‌ബൈ സമയം നല്‍കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ക്യാമറയുടെ കാര്യമെടുത്താല്‍ പിന്‍വശത്ത് 6.7 എം.പി. ക്യാമറയാണുള്ളത്. കുറഞ്ഞ വെളിച്ചത്തില്‍ പോലും തെളിമയുള്ള ചിത്രങ്ങള്‍ എടുക്കാന്‍ ക്യാമറയ്ക്കു കഴിയുമെന്ന് നോകിയ പറയുന്നു. കൂടാതെ 2 എം.പി. ഫ്രണ്ട് ക്യാമറയുമുണ്ട്.

ഇതുകൂടാതെ നോകിയ സ്‌റ്റോറി ടെല്ലര്‍, നോകിയ വീഡിയോ ഡയരക്ടര്‍, HERE മാപ്‌സ്, വിവിധ ഗെയിമുകള്‍ എന്നിവയും ടാബ്ലറ്റില്‍ ലഭ്യമാകും. നോകിയ മ്യൂസിക് ആന്‍ഡ് മിക്‌സ് റേഡിയോ, മൈക്രോസോഫ്റ്റ് ഓഫീസ്, ഔട്‌ലുക് എന്നിവയും പ്രീ ലോഡഡായി ഉണ്ടാകും.

കീബോഡായും ടച്ച് പാഡായും ഉപയോഗിക്കാവുന്ന പവര്‍ കീബോഡ് സഹിതവും ടാബ്ലറ്റ് ലഭ്യമാണ്. 5 മണിക്കൂര്‍ അധിക ബാറ്ററി സമയവും രണ്ട് അധിക യു.എസ്.ബി. പോര്‍ടും ലഭ്യമാക്കുമെന്നതാണ് പവര്‍ കീബോഡിന്റെ പ്രത്യേകത.

499 ഡോളറാണ് (30000 രൂപ) നോകിയ 2520-ന്റെ വില. പവര്‍ കീ ബോഡിന് 149 ഡോളര്‍ (9200 രൂപ) അധികം നല്‍കണം. ടാബ്ലറ്റിന്റെ സാങ്കേതികമായ പ്രത്യേകതകള്‍ ചുവടെ

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നോകിയ ലൂമിയ 2520

1920-1080 പികസല്‍ റെസല്യൂഷനോടു കൂടിയ 10.1 ഇഞ്ച് ഫുള്‍ HD AHIPS കപ്പാസിറ്റീവ് മള്‍ടി ടച്ച് ഡിസ്‌പ്ലെ, വര വീഴാതിരിക്കാന്‍ സഹായിക്കുന്ന ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷന്‍

 

നോകിയ ലൂമിയ 2520

2.2 GHz ക്വാഡ് കോര്‍ ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ 800 പ്രൊസസര്‍, 2 ജി.ബി. റാം. 32 ജി.ബി. ഇന്റേണല്‍ മെമ്മറി, സ്‌കൈ ക്ലൗഡ് സ്‌റ്റോറേജ്.

 

നോകിയ ലൂമിയ 2520

ഏറ്റവും പുതിയ വിന്‍ഡോസ് RT 8.1 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം

 

നോകിയ ലൂമിയ 2520

ഓട്ടോഫോക്കസ് ZEISS സഹിതമുള്ള 6.7 എം.പി. പ്രൈമറി ക്യാമറ, 2 എം.പി. HD വൈഡ് ആംഗിള്‍ ഫ്രണ്ട് ക്യാമറ.

 

നോകിയ ലൂമിയ 2520

NFC, A-GPS+GLONASS, WLAN802.11, മൈക്രോ യു.എസ്.ബി. അതിവേഗ ചാര്‍ജിംഗ് സംവിധാനമുള്ള 8000 mAh ബാറ്ററി. ഒരു മണിക്കൂര്‍ കൊണ്ട് 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ കഴിയും.

 

നോകിയ ലൂമിയ 2520

കീബോഡായും ടച്ച് പാഡായും ഉപയോഗിക്കാന്‍ കഴിയുന്ന പവര്‍ കീബോഡില്‍ 5 മണിക്കൂര്‍ അധിക ബാറ്ററി ചാര്‍ജ് ലഭ്യമാക്കുന്ന സംവിധാനവുമുണ്ട്.

 

നോകിയ ലൂമിയ 2520

499 ഡോളറാണ് (30000 രൂപ) നോകിയ 2520-ന്റെ വില. പവര്‍ കീ ബോഡിന് 149 ഡോളര്‍ (9200 രൂപ) അധികം നല്‍കണം.

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
നോകിയയുടെ ആദ്യത്തെ വിന്‍ഡോസ് ടാബ്ലറ്റ് 'ലൂമിയ 2520' ലോഞ്ച് ചെയ്തു

Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot