വെടിയുണ്ടയെ തടുക്കാനും നോകിയ ലൂമിയ 520

Posted By:

നോകിയയുടെ ഏറ്റവും മികച്ച ഫോണുകളിലൊന്നാണ് ലൂമിയ 520. സാങ്കേതിക മേന്മയ്‌ക്കൊപ്പം വീണാ്യ പോറലേല്‍ക്കാത്ത ഗ്ലാ്‌സ കൊണ്ട് നിര്‍മിച്ച സ്‌ക്രീനും ഡിസൈനും മികച്ചതുതന്നെ. എന്നാല്‍ വെടിയുണ്ടയെ തടുക്കാന്‍ മാത്രം കഴിവുണ്ട് ലൂമിയ 520-ന്റെ സ്‌ക്രീനിനെന്ന് കഴിഞ്ഞ ദിവസമാണ് ബോധ്യമായത്.

വെടിയുണ്ടയെ തടുക്കാനും നോകിയ ലൂമിയ 520

സംഭവം ബ്രസീലിലാണ്. ഡ്യൂട്ടിയുടെ ഇടവേളയില്‍ ഒരു പോലീസുകാരന്‍ തന്റെ മാതാപിതാക്കളെ സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു. ഈ സമയം രണ്ട് അപരിചിതര്‍ അവിടെ അതിക്രമിച്ചു കടക്കാന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍ പെട്ടു. തുടര്‍ന്ന് പോലീസുകാരന്‍ അവരെ പിന്‍തുടര്‍ന്നു.

രക്ഷപ്പെടാനായി അക്രമികള്‍ പോലീസുകാരനു നേരെ വെടിയുതിര്‍ക്കാനും തുടങ്ങി. ഒരെണ്ണം ഉന്നം തെറ്റി പോയപ്പോള്‍ മറ്റൊരെണ്ണം പോക്കറ്റിന്റെ ഭാഗത്താണ് കൊണ്ടത്. പക്ഷേ പോലീസുകാരന് ഒന്നും സംഭവിച്ചില്ല. കാരണം പോക്കറ്റിലുണ്ടായിരുന്ന നോകിയ ലൂമിയ 520-ലാണ് വെടിയുണ്ട കൊണ്ടത്.

സ്‌ക്രീന്‍ പൊട്ടിച്ചിതറിയെങ്കിലും കൂടുതല്‍ അപകടമൊന്നും നടന്നില്ല. അകലെ നിന്ന് വെടിവച്ചതും പോലീസുകാരന് പരുക്കേല്‍ക്കാതിരിക്കാന്‍ കാരണമായി.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot