നോക്കിയ ലൂമിയ 625, 925- സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്തു

By Bijesh
|

നോക്കിയയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണുകളായ ലൂമിയ 625, ലൂമിയ 925 എന്നിവ ഇന്നു മുതല്‍ ഇന്ത്യയിലും ലഭ്യമാവും. നോക്കിയയുടെ ഇതുവരെ ഇറങ്ങിയ സ്മാര്‍ട്ട്‌ഫോണുകളില്‍ വച്ച് ഏറ്റവും കൂടുതല്‍ സ്‌ക്രീന്‍ സൈസുള്ള ലൂമിയ 625-ന് 19999 രൂപയും ലൂമിയ 925-ന് 33499 രൂപയുമാണ് വില.

ഇടത്തരം ഫോണായ ലൂമിയ 625-ല്‍ സൂപ്പര്‍ സെന്‍സിറ്റീവ് ടച്ച് ടെക്‌നോളജിയുള്ള സ്‌ക്രീനാണ് ഉള്ളത്. കൈയില്‍ ഗ്ലൗസ് ധരിച്ചിരിക്കുമ്പോഴും പ്രവര്‍ത്തിപ്പിക്കാം എന്നതാണ് സൗകര്യം. 4.7 ഇഞ്ചാണ് എല്‍.സി.ഡി സ്‌ക്രീന്‍ ഡിസ്‌പ്ലെ.

നോക്കിയ ലൂമിയ 625, 925- സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്തു

1.2 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍, 512 എം.ബി. റാം, വിന്‍ഡോസ് ഫോണ്‍ 8 ഓപ്പറേറ്റിംഗ് സിസ്റ്റം എന്നിവയാണ് മറ്റു സവിശേഷതകള്‍. 8 ജി.ബി ഇന്റേണല്‍ മെമ്മറി 64 ജി.ബി. വരെ വികസിപ്പിക്കാം.

അതോടൊപ്പം ഡിജിടെയ്‌മെന്റിലൂടെ 4275 രൂപ വരുന്ന സിനിമകള്‍ ലഭ്യമാക്കാന്‍ കഴിയുന്ന ആപ്ലിക്കേഷനും മക്‌ഡൊണാള്‍ഡ്, സബ്‌വേ, കഫേ കോഫി ഡേ എന്നിവിടങ്ങളില്‍ വൈ-ഫൈയുടെ സഹായത്തോടെ 10 ജി.ബി. വരെ സജന്യ ഡാറ്റാ ഉപയോഗവും ലൂമിയ 625 വാങ്ങുമ്പോള്‍ ലഭ്യമാവും. ടാറ്റാടോകോമൊ വരിക്കാര്‍ക്ക് മൂന്നുമാസത്തേക്ക് 3 ജി.ബി 3 ജി ഡാറ്റയും സൗജന്യമായി ലഭിക്കും.

നോക്കിയ ലൂമിയ 625, 925 സ്മാര്‍ട്ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

ഇനി ലൂമിയ 925 എടുത്താല്‍, അലുമിനിയം ബോഡിയുള്ള നോക്കിയയുടെ ആദ്യ സ്മാര്‍ട്ട്‌ഫോണാണിത്. 4.5 ഇഞ്ച് പ്യുവര്‍ മോഷന്‍ എച്ച്.ഡി സ്‌ക്രീന്‍, 1 GHz ഡ്യുവല്‍കോര്‍ പ്രൊസസര്‍, 1 ജി.ബി. റാം, 16 ജി.ബി. ഇന്റേണല്‍ സ്‌റ്റോറേജ് എന്നിവയാണ് മറ്റു ഫീച്ചറുകള്‍. 2 G, 3G, Wi-Fi, ബ്ലൂടൂത്ത് തുടങ്ങിയ സൗകര്യങ്ങളും ഉണ്ട്.

ഇരട്ട LED ഫ് ളാഷോടുകൂടിയ 8 എം.പി. പ്രൈമറികാമറയും 1.3 എം.പി. സെക്കന്ററി കാമറയുമുണ്ട്.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X