ആപ്പിളിന്റെ ബാക്കി കഷണവും മുറിയ്ക്കാന്‍ നോക്കിയ ലൂമിയ പാഡ്

Posted By: Super

ഒരുകാലത്ത് ഫോണ്‍ വിപണി കൈയ്യാളിയിരുന്ന ഒരേയൊരു കമ്പനിയാണ് നോക്കിയ. മോട്ടോറോള പോലെയുള്ള കമ്പനികള്‍ എപ്പോഴും അഞ്ചാറ് ചുവട് പിന്നിലേ നിന്നിട്ടുള്ളു. എന്നാല്‍ ആപ്പിളിന്റെയും, സാംസങ്ങിന്റെയും മൊബൈല്‍ രംഗത്തേയ്ക്കുള്ള കുതിച്ചുചാട്ടം നോക്കിയയ്ക്ക് വലിയ ആഘാതമായി. സാംസങ് അവരുടെ മോഡലുകളിലെ വൈവിധ്യവും, ആപ്പിള്‍ പുത്തന്‍ തലമുറയുടെ തലയെടുപ്പിന്റെ ചിഹ്നവുമായതോടെ നോക്കിയയുടെ നില പരുങ്ങലിലായി. 2012ലെ സ്മാര്‍ട്ട്‌ഫോണ്‍ വിപ്ലവത്തില്‍  മോശമല്ലാത്ത നിലയില്‍ പ്രകടനം നടത്താന്‍ സാധിച്ചെങ്കിലും സാംസങ്, ആപ്പിള്‍, എച്ച്ടിസി, മൈക്രോമാക്‌സ് തുടങ്ങിയ കമ്പനികള്‍ ഇന്ത്യന്‍ വിപണിയിലും, വിദേശത്തും നോക്കിയയ്ക്ക് ഒത്ത എതിരാളികളായി. ഇനി ലൂമിയ ശ്രേണിയില്‍ ഒരു ടാബ്ലെറ്റുമായി പുറപ്പാടിനിറങ്ങാനാണ് നോക്കിയയുടെ തീരുമാനം. വിന്‍ഡോസ് 8 അടിസ്ഥാനമാക്കിയ ഈ ലൂമിയ പാഡിലൂടെ ടാബ്ലെറ്റ് കമ്പ്യൂട്ടര്‍ രംഗത്തെ അതികായന്മാരെ ഒതുക്കാനാണ് നോക്കിയയുടെ ശ്രമം. ഏതായാലും വരാന്‍ പോകുന്ന ഈ മോഡലിന്  ജുപെങ് ഴായ് എന്ന ഡിസൈനര്‍ നല്‍കിയ രൂപം കാണാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

nokia-lumia-pad-10

nokia-lumia-pad-10

nokia-lumia-pad-11

nokia-lumia-pad-11

nokia-lumia-pad-2

nokia-lumia-pad-2

nokia-lumia-pad-4

nokia-lumia-pad-4

nokia-lumia-pad-5

nokia-lumia-pad-5

nokia-lumia-pad-9

nokia-lumia-pad-9

nokia_lumia_pad

nokia_lumia_pad

nokia_lumia_pad12

nokia_lumia_pad12

nokia_lumia_pad13

nokia_lumia_pad13

nokia_lumia_pad14

nokia_lumia_pad14

nokia_lumia_pad15

nokia_lumia_pad15

nokia_lumia_pad3

nokia_lumia_pad3

nokia_lumia_pad6

nokia_lumia_pad6

nokia_lumia_pad7

nokia_lumia_pad7

nokia_lumia_pad8

nokia_lumia_pad8
കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot