ഫോണ്‍ റിംഗ് ചെയ്താല്‍ വൈബ്രേറ്റ് ചെയ്യുന്ന ടാറ്റൂ

By Super
|
ഫോണ്‍ റിംഗ് ചെയ്താല്‍ വൈബ്രേറ്റ് ചെയ്യുന്ന ടാറ്റൂ

ഫോണ്‍ എവിടെയോ കിടന്ന് തുരുതുരാ അടിക്കുന്നുണ്ട്. എന്തിലോ ശ്രദ്ധിച്ചിരിക്കുന്ന നമ്മളതെങ്ങനെ കേള്‍ക്കാന്‍. ഒടുക്കം സ്ഥലകാലബോധം വരുമ്പോള്‍ കാണാം, ചില സുപ്രധാന നമ്പറുകളില്‍ നിന്ന് മിസ്ഡ് കോള്‍. പിന്നെ മിനക്കേടായി, തിരിച്ചുവിളിക്കണ്ടേ അവരെയെല്ലാം? ഇതൊരു സാധാരണ സംഭവമാണിപ്പോള്‍. എന്തായാലും അധികകാലം ഇത്തരം ബുദ്ധിമുട്ടുകള്‍ ഉണ്ടാവില്ല, വാക്ക് തരുന്നത് നോക്കിയയാണ്.

നോക്കിയ ഒരു കാന്തിക ടാറ്റൂ നിര്‍മ്മിച്ചിട്ടുണ്ട്. മൊബൈല്‍ ഫോണില്‍ നടക്കുന്ന കാര്യങ്ങളെല്ലാം ഈ ടാറ്റൂ അറിയും. കോളുകള്‍, മെസേജ് എന്നിവ വരുമ്പോള്‍ ശരീരത്തില്‍ ഒട്ടിക്കിടക്കുന്ന ടാറ്റൂ വൈബ്രേറ്റ് ചെയ്യും. അങ്ങനെ ഫോണ്‍ റിംഗ് ചെയ്യുന്ന കാര്യം നമുക്ക് എളുപ്പം അറിയാനുമാകും.

ഫോണിന്റെ ബാറ്ററി തീരുമ്പോഴുള്ള നോട്ടിഫിക്കേഷനും ഇതിലൂടെ മനസ്സിലാക്കാം. ഫോണില്‍ നിന്നും വരുന്ന സിഗ്നല്‍ തരംഗങ്ങളെ ഈ കാന്തിക ടാറ്റൂ പിടിച്ചെടുക്കുമ്പോഴാണ് വൈബ്രേഷന്‍ വരുന്നത്. എന്ത് തരം വെബ്രൈഷനാണ് ടാറ്റൂ ഉണ്ടാക്കേണ്ടതെന്ന് നമുക്ക് തീരുമാനിക്കാം.

അതായത് മെസേജ് വരുമ്പോള്‍ ദൈര്‍ഘ്യം കുറഞ്ഞ വൈബ്രേഷന്‍, കോള്‍ വരുമ്പോള്‍ അല്പം കൂടി നീണ്ടുനില്‍ക്കുന്ന വെബ്രേഷന്‍, ഇനി ഫോണിന്റെ ബാറ്ററി തീരാറായാല്‍ അതറിയിക്കാന്‍ നേരിയൊരു വൈബ്രേഷന്‍ എന്നിങ്ങനെ എന്തും നമുക്ക് തെരഞ്ഞെടുക്കാം.

സാധാരണ ടാറ്റൂ ശരീരത്തില്‍ പതിപ്പിക്കുന്നത് പോലെ തന്നെയാണ് ഈ കാന്തിക ടാറ്റൂവും ശരീരത്തില്‍ പതിപ്പിക്കുന്നത്. നിങ്ങള്‍ക്കിഷ്ടമുള്ള ചിത്രം ടാറ്റൂവാക്കാനും നോക്കിയ അവസരം നല്‍കുന്നുണ്ട്. ഇത്തരം കാന്തിക ടാറ്റൂകള്‍ ശരീരത്തിന് ഹാനികരമാണെന്ന് വിശ്വസിക്കുന്നവര്‍ക്ക് വേണ്ടി മറ്റൊരു വഴിയും കണ്ടെത്തിയിട്ടുണ്ട്.

എല്ലാകാലവും ഈ ടാറ്റൂ ശരീരത്തില്‍ കൊണ്ടുനടക്കാന്‍ ഇഷ്ടമില്ലാത്തവര്‍ക്കും നോക്കിയ അവതരിപ്പിക്കുന്ന താത്കാലിക മാര്‍ഗ്ഗം ഉപയോഗിക്കാം. സ്‌പ്രേ ടാറ്റൂ, പേപ്പറില്‍ പതിപ്പിച്ച കാന്തിക ടാറ്റൂ, അല്ലെങ്കില്‍ കൈകളിലോ മറ്റോ കെട്ടിവെക്കാവുന്ന തരത്തില്‍ ഒരു ബാന്‍ഡില്‍ പതിപ്പിച്ച കാന്തിക ടാറ്റൂ എന്നീ ഓപ്ഷനുകള്‍ ഉണ്ട്. ഇവ ഉപയോഗിക്കുമ്പോഴുള്ള ഗുണം ടാറ്റൂ ആവശ്യമില്ലാത്തപ്പോള്‍ അത് നീക്കം ചെയ്യാം എന്നതാണ്.

കാന്തിക ടാറ്റു പേറ്റന്റ് അപേക്ഷ നോക്കിയ യുഎസ് പേറ്റന്റ് & ട്രേഡ് മാര്‍ക്ക് ഓഫീസില്‍ സമര്‍പ്പിച്ചു കഴിഞ്ഞു, ഇതിന് അംഗീകാരം കിട്ടുന്ന പക്ഷം പുതിയ മൊബൈല്‍ ഉത്പന്നങ്ങളില്‍ കമ്പനിയുടെ എക്‌സ്‌ക്ലൂസീവ് ടാറ്റൂ സംവിധാനവും പരിചയപ്പെടുത്തിയേക്കും. എന്നാല്‍ ഇതുപയോഗിച്ച് എന്താണ് പദ്ധതിയെന്ന് നോക്കിയ വ്യക്തമാക്കിയിട്ടില്ല.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X