നോകിയയും NTT ഡോകോമോയും 5 ജി ടെക്‌നോളജിക്കു പിന്നാലെ...

By Bijesh
|

മൊബൈല്‍ ഇന്‍ര്‍ര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ നേരിടുന്ന പ്രധാന പ്രശ്‌നം സ്പീഡ് ആണ്. 2 ജിയും 3 ജിയും കഴിഞ്ഞ് 4 ജി LTE വരെ എത്തി ഇപ്പോള്‍. നിലവില്‍ ലഭ്യമായ ഏറ്റവും ഉയര്‍ന്ന ഇന്‍ര്‍ര്‍നെറ്റ് സ്പീഡ് 4 ജി സര്‍വീസിന് നല്‍കാനും കഴിയും. സെക്കന്റുകള്‍ക്കുള്ളില്‍ ഒരു സിനിമ പൂര്‍ണമായും ഡൗണ്‍ലോഡ് ചെയ്യകന്‍ കഴിയും എന്നുവരെ സര്‍വീസ് പ്രൊവൈഡര്‍മാര്‍ അവകാശപ്പെടുന്നുണ്ട്. എങ്കിലും 4 ജി അത്രത്തോളം വ്യാപകമായിട്ടുമില്ല.

കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും ഇപ്പോള്‍ 4 ജിയും കടന്ന് 5 ജി ടെക്‌നോളജിയിലേക്ക് മുന്നേറാനുള്ള ശ്രമത്തിലാണ് നോകിയയും ജപ്പാനിലെ NTT ഡോകോമൊയും. ഇരു കമ്പനികളും സംയുക്തമായാണ് ഇതുസംബന്ധിച്ച ഗവേഷണം നടത്തുന്നത്. 2014 ജനുവരിയില്‍ ഇതു സംബന്ധിച്ച കരാറും ഒപ്പുവച്ചിരുന്നു.

എന്നുകരുതി ഉടന്‍ 5ജി സാങ്കേതികവിദ്യ ലഭ്യമാവുമെന്നു കരുതേണ്ട. 2020 ആവുമ്പോഴേക്കും 5 ജി വികസിപ്പിക്കാനാകുമെന്നാണ് കരുതുന്നത്. എന്തായാലും 5 ജിയില്‍ ഉണ്ടാകുമെന്നു കരുതുന്ന 5 പ്രത്യേകതകള്‍ എന്തെല്ലാമെന്ന് നോക്കാം.

#1

#1

3 ജി, 4 ജി സാങ്കേതിക വിദ്യകള്‍ സംയോജിപ്പിച്ചാല്‍ ഉള്ളതിനേക്കാള്‍ കുടുതല്‍ വേഗത 5 ജിക്ക് ഉണ്ടാകുമെന്നാണ് കരുതുന്നത്.

 

#2

#2

2000-ത്തില്‍ ജി.പി.ആര്‍.എസ് അവതരിപ്പിച്ച സമയത്താണ് നെറ്റ്‌വര്‍ക് ആര്‍ക്കിടെക്ചര്‍ ആദ്യമായി നമ്മള്‍ കണ്ടത്. ഇപ്പോള്‍ 4 ജി സാങ്കേതിക വിദ്യവരെ കാര്യങ്ങള്‍ എത്തിയപ്പോള്‍ അതിനനുസരിച്ച് ആര്‍ക്കിടെക്ചറും മാറിയിട്ടുണ്ട്. 5 ജി ആവുമ്പോക്കേും കൂടുതല്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകുമെന്നുവേണം കരുതാന്‍.

 

#3

#3

നിലവില്‍ മൊബൈല്‍ കമ്യൂണിക്കേഷനുള്ള സ്‌പെക്ട്രം 6 GHz -ല്‍ താഴെ ഫ്രീക്വന്‍സിയുള്ളതാണ്. എന്നാല്‍ 5 ജി വരുന്നതോടെ 10 Ghz -നു മുകളിലായിരിക്കുമെന്ന് പ്രതീക്ഷിക്കാം. മാത്രമല്ല, ഭാവിയില്‍ ഇത് 100 GHz വരെ എത്താനും സാധ്യതയുണ്ട്.

 

#4
 

#4

നിലവില്‍ സ്മാര്‍ഡ്‌ഫോണുകള്‍ നേരിടുന്ന പ്രധാന പ്രശ്‌നം ബാറ്ററിയാണ്. ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ അതിവേഗമാണ് ഫോണിലെ ബാറ്ററി തീരുന്നത്. എന്നാല്‍ 5 ജി എത്തുന്നതോടെ ഇതിനും ഒരു പരിഹാരമാകും എന്ന് പ്രതീക്ഷിക്കാം.

 

#5

#5

5 ജി സംബന്ധിച്ച് നോകിയയും NTT ഡോകോമൊയും ഗവേഷണങ്ങള്‍ തുടങ്ങാനിരിക്കുകയാണ്. ചുരുങ്ങിയത് ആറുവര്‍ഷമെങ്കിലും ഇനിയും കാത്തിരിക്കേണ്ടിവരും 5 ജി യാദാര്‍ഥ്യമാവണമെങ്കില്‍.

 

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X