3,850 രൂപയുടെ ആപ്ലിക്കേഷനുകള്‍ നോക്കിയ സൗജന്യമായി നല്‍കുന്നു

Posted By: Staff

3,850 രൂപയുടെ ആപ്ലിക്കേഷനുകള്‍ നോക്കിയ സൗജന്യമായി നല്‍കുന്നു

വിവിധ ആപ്ലിക്കേഷന്‍ സ്റ്റോറുകളിലെ പെയ്ഡ് ആപ്ലിക്കേഷനുകള്‍ നോക്കിയയില്‍ നിന്ന് സൗജന്യമായി ലഭിക്കുന്നു. നോക്കിയ സി5-05, നോക്കിയ സി5-03, നോക്കിയ 500, നോക്കിയ 603, നോക്കിയ 701 എന്നീ ഹാന്‍ഡ്‌സെറ്റുകള്‍ വാങ്ങുന്നവര്‍ക്കാണ് ഈ 3,850 രൂപ വിലമതിക്കുന്ന ആപ്ലിക്കേഷനുകള്‍ സൗജന്യമായി നേടാന്‍ അവസരം.

ഈ ഫോണുകള്‍ വാങ്ങുന്നവര്‍ ആപ്ലിക്കേഷനുകള്‍ ലഭിക്കാന്‍ 55555 എന്ന നമ്പറിലേക്ക് എസ്എംഎസ് അയയ്ക്കണം. ഉദാഹരണത്തിന് നോക്കിയ സി5 വാങ്ങുന്നവര്‍ NokiaappsC5 എന്ന് ടൈപ്പ് ചെയ്ത് വേണം എസ്എംഎസ് അയയ്ക്കാന്‍. അതിന് ശേഷം ആക്റ്റിവിഷേന്‍ കണ്‍ഫര്‍മേഷന്‍ മെസേജായി തിരിച്ച് ലഭിക്കും.

കായികപ്രേമികള്‍ക്കായി ഇലക്ട്രോണിക് ആര്‍ട്‌സിന്റെ സ്‌പോര്‍ട്‌സ് ആപ്ലിക്കേഷനുകള്‍ ഇതിലുണ്ട്. ഫിഫ 2012, ഇഎ ക്രിക്കറ്റ് 2011, ടൈഗര്‍വുഡ്‌സ് പിജിഎ ടൂര്‍ 2011, മെഡല്‍ ഓഫ് ഓണര്‍ എന്നിവയാണിതില്‍ ചിലത്.

ഗെയിമിംഗ് ആപ്ലിക്കേഷനുകളെ കൂടാതെ നോക്കിയ സി5-05, നോക്കിയ സി5-03 ഉപയോക്താക്കള്‍ക്ക് വേണ്ട യൂട്ടിലിറ്റി ആപ്ലിക്കേഷനുകളും ഇതില്‍ പെടും. എസ്എംഎസ് ഷെഡ്യൂളര്‍, എസ്എംഎസ് സ്പാം മാനേജര്‍, കോള്‍ റെക്കോര്‍ഡര്‍, കോണ്ടാക്റ്റ് ഹൈഡര്‍, മെസേജ് ഹൈഡര്‍ എന്നിവ ഇതില്‍ ചിലതാണ്.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot