ഫോണ്‍ പൊട്ടിത്തെറിച്ച് പെണ്‍കുട്ടി മരിച്ചു

Posted By: Samuel P Mohan

വീണ്ടും സ്മാര്‍ട്ട്‌ഫോണ്‍ പൊട്ടിത്തെറി. ഇത്തവണ ഓഡീഷയിലെ ഖേരകാനി ഗ്രാമത്തിലാണ് സംഭവം. നോക്കിയ 5233 ഫോണാണ് പൊട്ടിത്തെറിച്ചിരിക്കുന്നത്. സുഹൃത്തിനോട് സംസാരിക്കുന്നതിനിടെ ഫോണ്‍ പൊട്ടിത്തെറിച്ചാണ് ഉമ ഒറം എന്ന 18 കാരി പെണ്‍കുട്ടി ദാരുണമായി മരിച്ചത്.

ഫോണ്‍ പൊട്ടിത്തെറിച്ച് പെണ്‍കുട്ടി മരിച്ചു

ഈ ഫോണില്‍ ചാര്‍ജ്ജ് അധികം സമയം നില്‍ക്കില്ലായിരുന്നു. അതിനാല്‍ ചാര്‍ജ്ജിലിട്ട് ഫോണ്‍ ഉപയോഗിക്കുന്നതിനിടയില്‍ ഏതാനും നിമിഷങ്ങള്‍ക്കുളൡ തന്നെ ഫോണ്‍ പൊട്ടിത്തെറിക്കുകയും മരണം സംഭവിക്കുകയുമായിരുന്നു. നോക്കിയയുടെ ചില ഫോണുള്‍ വ്യാജമാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ ഈ ഫോണില്‍ നോക്കിയ ലോഗോയും ഉണ്ട്.

ഫോണ്‍ പൊട്ടിത്തെറിച്ച് പെണ്‍കുട്ടി മരിച്ചു

കൈ, നെഞ്ച്, കാല്‍ എന്നീ ഭാഗങ്ങളില്‍ മാരകമായ പരിക്കുകളോടെ ഈ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 2010ല്‍ പുറത്തിറങ്ങിയ നോക്കിയ 5233 ഹാന്‍സെറ്റ് സിംബിയന്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന പഴയ ഫോണാണ്.

നോക്കിയയുടെ പുതിയ ഫോണുകള്‍ എല്ലാം തന്നെ നിര്‍മ്മിക്കുന്നത് എച്ച്എംഡി ഗ്ലോബലാണ്. ഫില്‍ലാന്‍ഡ് കമ്പനിയാണ് പഴയ ഫോണുകള്‍ നിര്‍മ്മിച്ചിരുന്നത്. നോക്കിയയുടെ പഴയ ഫോണുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് എച്ച്എംഡി ഗ്ലോബല്‍ വ്യക്തമാക്കി. നോക്കിയ ഫോണ്‍ പൊട്ടിത്തെറിച്ച് മരണം സംഭവിച്ചതില്‍ ദു:ഖമുണ്ടെന്നും നോക്കിയ അധികൃതര്‍ രാജ്യാന്തര മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തു.

യൂട്യൂബ് പിക്ചര്‍-ഇന്‍-പിക്ചര്‍ മോഡ് ഉടന്‍ ഡെസ്‌ക്ടോപ്പിലും

പോലീസ് എത്തി പ്രാധമിക അന്വേഷണങ്ങള്‍ പൂര്‍ത്തിയാക്കി. തുടര്‍ന്നുളള അന്വേഷണങ്ങള്‍ നടക്കുകയാണെന്നും പോലീസ് മാധ്യമങ്ങളോട് പറഞ്ഞു.

Image Source

English summary
An 18-year-old girl, a resident of Kheriakani village in Odisha was killed when her smartphone exploded while she was talking on the phone.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot