നോക്കിയ പേര് ചരിത്രമായി; മൈക്രോസോഫ്റ്റ് ലൂമിയ പുതിയ നാമം

Written By:

നോക്കിയ മൈക്രോസോഫ്റ്റ് ഏറ്റെടുത്തുവെന്ന വാര്‍ത്ത പുറത്തുവന്നപ്പോള്‍ മുതല്‍ എല്ലാവരും ഉറ്റുനോക്കുന്നതാണ് നോക്കിയ എന്ന പേരിനെ മൈക്രോസോഫ്റ്റ് എന്താണ് ചെയ്യുക എന്ന്. ആറുമാസത്തിനു ശേഷമാണ് അതിന് മറുപടി വന്നത്. ഇനി അത്തരം ഫോണുകള്‍ 'മൈക്രോസോഫ്റ്റ് ലൂമിയ' എന്നാണ് അറിയപ്പെടുക. മൈക്രോസോഫ്റ്റ് വാക്ക് നല്‍കിയ പോലെ നോക്കിയയുടെ ലൂമിയ ബ്രാന്‍ഡ് നാമം അവര്‍ നിലനിര്‍ത്തി.

നോക്കിയ പേര് ചരിത്രമായി; മൈക്രോസോഫ്റ്റ് ലൂമിയ പുതിയ നാമം

മൈക്രോസോഫ്റ്റ് ലൂമിയ എന്ന പേര് അവര്‍ ആദ്യം ഉപയോഗിച്ചത് ഫ്രാന്‍സ് നോക്കിയ ഘടകത്തിന്റെ ഫെയ്‌സ്ബുക്ക് പേജിലായിരുന്നു. ട്വിറ്റര്‍ മുതലുള്ള മറ്റ് സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലും ഈ പേര് ഉപയോഗിച്ചു തുടങ്ങി. അതിനുശേഷമാണ് ടെക്‌നോളജി വെബ്‌സൈറ്റായ ദി വെര്‍ജ് ഇത് സ്ഥിരീകരിച്ചത്. നോക്കിയ ഫ്രാന്‍സിനു പിന്നാലെ മറ്റു രാജ്യങ്ങളിലെ കമ്പനി ഘടകങ്ങളും ഈ പേരുകള്‍ ഉപയോഗിച്ചു തുടങ്ങുമെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു.

നോക്കിയ ഇനി സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഉണ്ടാകില്ല എന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്. അതേസമയം മറ്റ് ബിസിനസ്സ് താല്‍പ്പര്യങ്ങളായ മാപിംഗിലും നെറ്റ്‌വര്‍ക്ക് രംഗത്തും നോക്കിയ കമ്പനി തുടര്‍ന്നും സാന്നിദ്ധ്യം അറിയിക്കും.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot