പതിറ്റാണ്ടുകള്‍ നീണ്ട് നിന്ന് തേരോട്ടത്തിന് വിട; ഇനി നോക്കിയ ഇല്ല, പകരം ലൂമിയ

Written By:

ലോകത്ത് സ്മാര്‍ട്ട്‌ഫോണ്‍ തരംഗം ആഞ്ഞടിച്ചപ്പോളാണ്, നോക്കിയയുടെ വേരിളകയത്. നോക്കിയയുടെ ഹാന്‍ഡ്‌സെറ്റ് യൂണിറ്റിനെ മൈക്രോസോഫ്റ്റ് സ്വന്തമാക്കിയ ശേഷം, മൊബൈലിന്റെ പര്യായമായിരുന്ന നോക്കിയ എന്ന ബ്രാന്‍ഡ്‌നാമം ഒഴിവാക്കാന്‍ മൈക്രോസോഫ്റ്റ് തീരുമാനിക്കുകയായിരുന്നു. പകരം 'ലൂമിയ' എന്ന പേര നല്‍കാനാണ് മൈക്രോസോഫ്റ്റ് പദ്ധതിയിടുന്നത്.

കഴിഞ്ഞ ഏപ്രിലിലാണ് നോക്കിയ കമ്പനിയുടെ പ്രധാനകഷണം മൈക്രോസോഫ്റ്റിന്റെ ഭാഗമായത്. ഇതോടൊപ്പം നോക്കിയയുടെ ബ്രാന്‍ഡ് നാമം അടുത്ത പത്തുവര്‍ഷത്തേക്ക് ഉപയോഗിക്കാനുള്ള അവകാശവും മൈക്രോസോഫ്റ്റ് നേടി. എന്നാല്‍, നോക്കിയ എന്ന പേര് തങ്ങളുടെ ഫോണുകളില്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കാന്‍ മൈക്രോസോഫ്റ്റ് തീരുമാനിക്കുകയായിരുന്നു.

പതിറ്റാണ്ടുകള്‍ നീണ്ട് നിന്ന് തേരോട്ടത്തിന് വിട

ഇതു സംബന്ധിച്ചുള്ള നിര്‍ദ്ദേശമുള്ള മൈക്രോസോഫ്റ്റിന്റെ ഇന്റേണല്‍ ഡോക്യുമെന്റില്‍ പുറത്തുവന്നിട്ടുണ്ട്. ഇതുസംബന്ധിച്ച് പക്ഷേ, മൈക്രോസോഫ്റ്റ് ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല. മൈക്രോസോഫ്റ്റിന്റെ പുതിയ നിര്‍ദേശം അനുസരിച്ച്, നോക്കിയ ലൂമിയ 730, നോക്കിയ ലൂമിയ 830 എന്നിവ നോക്കിയയുടെ പേരില്‍ പുറത്തിറങ്ങിയ അവസാനത്തെ ഫോണുകളാകും. അതേസമയം, നോക്കിയ എന്ന പേര് മൈക്രോസോഫ്റ്റ് ഒഴിവാക്കുന്നത് തങ്ങളുടെ മുന്‍നിര ഫോണുകളായ ലൂമിയയില്‍നിന്ന് മാത്രമായിരിക്കുമെന്നും സൂചനയുണ്ട്.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot