നോക്കിയ 808 പ്യുവര്‍വ്യൂവിന് 29,999 രൂപ!

Posted By: Super

നോക്കിയ  808 പ്യുവര്‍വ്യൂവിന് 29,999 രൂപ!

നോക്കിയ 808 പ്യുവര്‍വ്യൂ ഫോണിന്റെ വില 29,999 രൂപയാകുമെന്ന് റിപ്പോര്‍ട്ട്. 41 മെഗാപിക്‌സല്‍ ക്യാമറയുമായെത്തുന്ന പ്യുവര്‍വ്യൂ സ്മാര്‍ട്‌ഫോണ്‍ ഈ ഒരൊറ്റ കാരണത്താല്‍ തന്നെ ഏറെ കാലമായി വാര്‍ത്തകളിലെ താരമാണ്. അതിനിടെ 808 പ്യുവര്‍വ്യൂ സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയിലും റഷ്യയിലുമായി ഈ മാസം എത്തുമെന്ന് നോക്കിയ ഔദ്യോഗികമായി അറിയിച്ചിരുന്നു. എന്നാല്‍ ആ സമയത്ത് സ്മാര്‍ട്‌ഫോണിന് വിലയെത്രയാകുമെന്ന് വ്യക്തമാക്കിരുന്നില്ല.

ഇപ്പോഴും ഒരു ടെക്‌നോളജി സൈറ്റാണ് 808 പ്യുവര്‍വ്യൂവിന്റെ ഇന്ത്യയിലെ വില 29,999 രൂപയാകുമെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത്. നോക്കിയ ഷോപ്പ് വെബ്‌സൈറ്റില്‍ 808 പ്യുവര്‍വ്യൂവിന്റെ വില കാണിച്ചിരുന്നെന്നാണ് സൈറ്റ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 41 മെഗാപിക്‌സലും ഒപ്പം മികച്ച ചിത്രമേന്മ വാഗ്ദാനം ചെയ്യുന്ന പ്യുവര്‍വ്യൂ ടെക്‌നോളജിയും എത്തുന്നുണ്ടെങ്കിലും ഈ ഫോണിന് ഇപ്പോള്‍ പറഞ്ഞിരിക്കുന്ന വില അത്ര കൂടുതലല്ലെന്നാണ് വിപണി നിരീക്ഷകരുടെ അഭിപ്രായം. കാരണം എച്ച്ടിസി വണ്‍ സ്മാര്‍ട്‌ഫോണിനെ 38,000 രൂപയ്ക്കാണ് വിപണിയില്‍ എത്തിച്ചിരിക്കുന്നത്.

808 പ്യുവര്‍വ്യൂവിന്റെ ഒരു മോശം വശമായി കണക്കാക്കുന്നത് ഓപറേറ്റിംഗ് സിസ്റ്റത്തിന്റെ കാര്യത്തിലാണ്. സിമ്പിയാന്‍ ബെല്ലി ഒഎസിലാണ് ഈ ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. വിന്‍ഡോസിലല്ല. 808 പ്യുവര്‍വ്യൂവിന്റെ പ്രധാന സവിശേഷതകള്‍ ഇവിടെ വായിക്കാം.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot