നോക്കിയ സീരീസ് 40 ഫോണുകളില്‍ റീഡര്‍

Posted By: Super

നോക്കിയ സീരീസ് 40 ഫോണുകളില്‍ റീഡര്‍

നോക്കിയയുടെ സീരീസ് 40 സോഫ്റ്റ്‌വെയര്‍ പ്ലാറ്റ്‌ഫോം വിഭാഗത്തില്‍ പെടുന്ന പുതിയ മോഡലുകള്‍ക്ക് റീഡര്‍ ആപ്ലിക്കേഷന്‍ എത്തി. നോക്കിയ ബീറ്റ ലാബ്‌സാണ് ഈ സൗകര്യം അവതരിപ്പിച്ചത്. പ്രാദേശിക വാര്‍ത്തകള്‍ ഹോംസ്‌ക്രീനില്‍ ലഭിക്കുന്ന സേവനമാണിത്. ഏറ്റവും പുതിയ വാര്‍ത്തകളാകും ഇതില്‍ വരിക. ബ്രൗസര്‍ പ്രവര്‍ത്തിക്കുമ്പോഴും ബാറ്ററി ഉപഭോഗം അധികമാവില്ലെന്നും നോക്കിയ വാഗ്ദാനം ചെയ്യുന്നു. ഇഷ്ടപ്പെട്ട വാര്‍ത്ത ഉറവിടങ്ങളെ സെറ്റ് ചെയ്ത്  വെക്കാനും സാധിക്കും.

നോക്കിയ റീഡറിന്റെ പ്രധാന സവിശേഷതകള്‍

  • പ്രാദേശിക അന്താരാഷ്ട്ര വാര്‍ത്തകള്‍

  • അതിവേഗ ഇന്റര്‍നെറ്റ് ആക്‌സസ്

  • കുറഞ്ഞ ബാറ്ററി ഉപഭോഗം

  • ഹോംസ്‌ക്രീന്‍ അപ്‌ഡേറ്റ്‌സ്

  • ഓണ്‍ലൈന്‍ ന്യൂസ് ഡയറക്ടറി

  • ക്ലൗഡ് സ്‌റ്റോറേജ്

  • നോക്കിയ ബ്രൗസര്‍ പിന്തുണ

 

ഓണ്‍ലൈന്‍ ഡയറക്ടറിയിലെ കണ്ടന്റ് നിങ്ങളുടെ പ്രദേശത്തേയും ഫോണിലെ ലാംഗ്വേജ് സെറ്റിംഗ്‌സിനേയും ആശ്രയിച്ചാണ് ലഭിക്കുക. നോക്കിയ സി2-02, നോക്കിയ എക്‌സ്3-02, നോക്കിയ സി3-01, നോക്കിയ ആശ 303, നോക്കിയ ആശ 300 എന്നീ ടച്ച് ആന്റ് ടൈപ്പ് ഫോണ്‍ മോഡലുകളില്‍ ഈ ആപ്ലിക്കേഷന്‍ വിജയകരമായി പ്രവര്‍ത്തിക്കുന്നതായി കമ്പനി അറിയിച്ചു. നോക്കിയ ലാബ്‌സില്‍ നിന്നും ഈ ആപ്ലിക്കേഷന്‍ ആക്‌സസ് ചെയ്യാം.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot