നോകിയ വിന്‍ഡോസ് ഒഴിവാക്കാന്‍ ആലോചിച്ചിരുന്നതായി റിപ്പോര്‍ട്

Posted By:

കഴിഞ്ഞ കുറച്ചുവര്‍ഷമായി നോകിയ, മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റമാണ് സ്മാര്‍ട്‌ഫോണുകളില്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍ വിന്‍ഡോസ് ഒഴിവാക്കി ആന്‍ഡ്രോയ്ഡ് പരീക്ഷിക്കാന്‍ അടുത്ത കാലത്ത് നോകിയ തീരുമാനിച്ചതായി ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് നോകിയയെ ഏറ്റെടുക്കാന്‍ മൈക്രോസോഫ്റ്റ് തീരുമാനിച്ചതെന്നും പറയപ്പെടുന്നുണ്ട്.

നോകിയ വിന്‍ഡോസ് ഒഴിവാക്കാന്‍ ആലോചിച്ചിരുന്നതായി റിപ്പോര്‍ട്

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നോകിയ ഫോണുകളില്‍ പ്രത്യേകിച്ച് ലൂമിയ സീരീസില്‍ വിന്‍ഡോസ് ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. ഇത് പ്രതീക്ഷിച്ച രീതിയില്‍ ശ്രദ്ധിക്കപ്പെട്ടില്ല എന്നതാണ് ആന്‍ഡ്രോയ്ഡിലേക്കു മാറാന്‍ നോകിയയെ പ്രേരിപ്പിച്ചത് എന്നും അറിയുന്നു.

നോകിയ ലൂമിയ സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

ലൂമിയ ഫോണില്‍ ആന്‍ഡ്രോയ്ഡ് ഒ.എസ്. നോകിയ പരീക്ഷിച്ചതായാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ മൈക്രോസോഫ്റ്റുമായി ഏറ്റെടുക്കല്‍ സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നതിനു മുമ്പായിരുന്നു ഇത്. വിന്‍ഡോസ് ഫോണ്‍ സംബന്ധിച്ച് 2014 വരെയാണ് മൈക്രോസോഫ്റ്റും നോകിയയും തമ്മില്‍ കരാറുണ്ടാക്കിയിരുന്നത്. അതുകഴിഞ്ഞാല്‍ ആന്‍ഡ്രോയ്ഡിലേക്ക് മാറാനായിരുന്നു നോകിയയുടെ തീരുമാനം എന്നാണ് അറിയുന്നത്.

മൈക്രോസോഫ്റ്റ് അധികൃതര്‍ക്ക് ഇതേ കുറിച്ച് അറിവുണ്ടായിരുന്നു എന്നും എന്നാല്‍ നോകിയ ഏറ്റെടുക്കാനുള്ള തീരുമാനത്തില്‍ ഇത് കാര്യമായ സ്വാധീനം ചെലുത്തിയിട്ടില്ലെന്നും ആണ് റിപ്പോര്‍ട്ടുകള്‍. അതേസമയം വിന്‍ഡോസ് ഫോണുകളില്‍ 80 ശതമാനവും നോകിയയുടേതാണ് എന്നതുകൊണ്ടുതന്നെ മൈക്രോസോഫ്റ്റ് ഗൗരവമായിത്തന്നെയാണ് ഇത് കണ്ടിരുന്നത്.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot