നോകിയയും വരുന്നു, സ്മാര്‍ട്‌വാച്ചുമായി...

Posted By:

ശരീരത്തില്‍ ധരിക്കാവുന്ന ഉപകരണങ്ങള്‍ക്ക് വിപണിയില്‍ ഏറെ പ്രാധാന്യം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഗൂഗിള്‍ ഗ്ലാസും സ്മാര്‍ട് വാച്ചുകളും ഒക്കെ ഇതിനുദാഹരണങ്ങളാണ്. വെയറബിള്‍ കമ്പ്യൂട്ടറായ ഗൂഗിള്‍ ഗ്ലാസ് ഇതുവരെ പുറത്തിറങ്ങിയിട്ടില്ലെങ്കിലും സ്മാര്‍ട് വാച്ചുകള്‍ ധാരാളം പുറത്തിറങ്ങി. സോണി സ്മാര്‍ട്‌വാച്ച് 2, സാംസങ്ങ് ഗാലക്‌സി ഗിയര്‍ എന്നിവയാണ് ഒടുവില്‍ പുറത്തിറങ്ങിയത്.

നോകിയയും വരുന്നു, സ്മാര്‍ട്‌വാച്ചുമായി...

ആപ്പിള്‍ ഐ വാച്ച് വരുന്നു എന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. ഇതിനിടെ ഏറ്റവും പുതിയ വാര്‍ത്ത, വിപണിയില്‍ ശക്തമായ തിരിച്ചുവരവു നടത്തുന്ന നോകിയയും സ്മാര്‍ട്‌വാച്ച് ഇറക്കാനുള്ള ഒരുക്കത്തിലാണ് എന്നതാണ്.

നാനോ സ്‌കേല്‍ ടെക്‌നോളജി എന്നറിയപ്പെടുന്ന നോകിയയുടെ മോര്‍ഫ് ടെക്‌നോളജി ഉപയോഗിച്ച് നിര്‍മിക്കുന്ന സ്മാര്‍ടവാച്ചുകള്‍ അടുത്ത വര്‍ഷം അവസാനത്തോടെ പുറത്തിറങ്ങുമെന്നാണ് കരുതുന്നത്.

നോകിയ ഔദ്യോഗികമായി സ്മാര്‍ട്‌വാച്ചിനെ കുറിച്ച് പ്രതികരിച്ചിട്ടില്ലെങ്കിലും അടുത്തിടെ യുട്യൂബില്‍ പ്രത്യക്ഷപ്പെട്ട വീഡിയോ വാച്ചിന്റെ ചില പ്രത്യേകതകള്‍ സൂചിപ്പിക്കുന്നുണ്ട്.

<center><iframe width="100%" height="360" src="//www.youtube.com/embed/IX-gTobCJHs?feature=player_embedded" frameborder="0" allowfullscreen></iframe></center>

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot