നോക്കിയയുടെ ആദ്യ വിന്‍ഡോസ് ടാബ്ലറ്റ് സെപ്റ്റംബറില്‍

Posted By:

സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ തകര്‍ച്ചയില്‍ നിന്നു കരകയറാന്‍ ശ്രമിക്കുന്ന നോക്കിയ ടാബ്ലറ്റ് വിപണിയിലേക്കും കാലെടുത്തു വയ്ക്കുന്നു. വിന്‍ഡോസ് ആര്‍.ടി ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന, നോക്കിയയുടെ ആദ്യ ടാബ്ലറ്റ് സെപ്റ്റംബറില്‍ പുറത്തിറങ്ങുമെന്നാണ് അറിയുന്നത്.

വാന്‍ക്വിഷ് എന്നു പേരിട്ടിരിക്കുന്ന ടാബ്ലറ്റിന്റെ ഏതാനും ചിത്രങ്ങള്‍ ചൈനീസ് വെബ്‌സൈറ്റായ ഡിജിവോയില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. പിന്‍വശത്ത് വെരിസോണ്‍, വിന്‍ഡോസ് ആര്‍.ടി, നോക്കിയ എന്നിവയുടെ ലോഗോയോടുകൂടിയ ചുവന്ന നിറത്തിലുള്ള ടാബ്ലറ്റാണ് വൈബ്‌സൈറ്റില്‍ കൊടുത്തിരിക്കുന്നത്.

ഗിസ്‌ബോട്ട് ടാബ്ലറ്റ് ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

10.1 ഇഞ്ച് സ്‌ക്രീന്‍ സൈസസുള്ള ടാബ്ലറ്റില്‍ ക്വാള്‍കോം ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 800 പ്രാസസര്‍ ആയിരിക്കും ഉള്ളതെന്നറിയുന്നു. സെപ്റ്റംബറില്‍ ന്യൂയോര്‍ക്കില്‍ നടക്കുന്ന പ്രത്യേക ചടങ്ങിലായിരിക്കും ലോഞ്ചിംഗ് നടക്കുക എന്നാണ് അറിയുന്നത്.

വെബ്‌സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ട നോക്കിയ വിന്‍ഡോസ് ആര്‍.ടി. ടാബ്ലറ്റിന്റേതെന്നു കരുതുന്ന ചിത്രങ്ങള്‍ ഇതാ.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Nokia Windows RT tablet

നോക്കിയ വിന്‍ഡോസ് RT ടാബ്ലറ്റ്‌

Nokia Windows RT tablet

നോക്കിയ വിന്‍ഡോസ് RT ടാബ്ലറ്റ്‌

Nokia Windows RT tablet

നോക്കിയ വിന്‍ഡോസ് RT ടാബ്ലറ്റ്‌

Nokia Windows RT tablet

നോക്കിയ വിന്‍ഡോസ് RT ടാബ്ലറ്റ്‌

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
നോക്കിയയുടെ ആദ്യ വിന്‍ഡോസ് ടാബ്ലറ്റ് സെപ്റ്റംബറില്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot