അത്യുഗ്രന്‍ നോക്കിയ ഫോണുകള്‍ ഈ മാസം: 3310 ഷിപ്പിങ്ങ് ആരംഭിച്ചു!

Written By:

മൊബൈല്‍ ഫോണ്‍ വ്യാപകമാകുന്ന സമയത്ത് നോക്കിയ അല്ലാതെ ഉപഭോക്താക്കള്‍ക്ക് വേറൊരു ഓപ്ഷന്‍ ഇല്ലായിരുന്നു. കാരണം അഞ്ച് വര്‍ഷങ്ങള്‍ക്കു മുന്‍പ് നോക്കിയായിരുന്നു വിപണി പിടിച്ചടക്കിയിരുന്നത്.

അത്യുഗ്രന്‍ നോക്കിയ ഫോണുകള്‍ ഈ മാസം: 3310 ഷിപ്പിങ്ങ് ആരംഭിച്ചു!

ഇപ്പോള്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്ന പലരുടേയും ആദ്യത്തെ ഫോണ്‍ നോക്കിയയായിരുന്നു. ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ വന്നതോടു കൂടി നോക്കിയ ഫോണുകള്‍ പിന്നിലായി.

എന്നിരുന്നാലും എവരേയും ഞെട്ടിച്ചു കൊണ്ട് നോക്കിയ ആന്‍ഡ്രോയിഡ് ഫോണുകള്‍ വീണ്ടും എത്തുന്നു. മേയ് ജൂണ്‍ മാസങ്ങളിലാണ് നോക്കിയ പുതിയ ഫോണുകള്‍ ഇറക്കുന്നത്. നോക്കിയ 6, നോക്കിയ 3, നോക്കിയ 5, നോക്കിയ 3310 എന്നീ ഫോണുകളാണ് എത്തുന്നത്.

പുതിയ നോക്കിയ ഫോണുകളെ കുറിച്ച് അറിയാനായി തുടര്‍ന്നു വായിക്കുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

16എംബി ക്യാമറയുമായി നോക്കിയ 6

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. 1920X1080 റസൊല്യൂഷന്‍
. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 430 SoC പ്രോസസര്‍
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 16എംബി റിയര്‍ ക്യാമറ
. 8എംബി മുന്‍ ക്യാമറ

നോക്കിയ 6

ബ്ലാക്ക് വേരിയന്റില്‍ ഇറങ്ങുന്ന നോക്കിയ 6 വേരിയന്റിന് 45ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവയാണ്. ഈ ഫോണിന് ഏകദേശം വില 16,000 രൂപയായിരിക്കും.

നോക്കിയ 3

. 5 ഇഞ്ച് ഡിസ്‌പ്ലേ
. കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ്
. ക്വാഡ്‌കോര്‍ മീഡിയാടെക് MT6737 പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 2,650എംഎഎച്ച് ബാറ്ററി
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 8എംബി റിയര്‍ ക്യാമറ
. 8എംബി മുന്‍ ക്യാമറ
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട് ഓപ്പറേറ്റിങ്ങ് സിസ്റ്റം
. 4ജി എല്‍റ്റിഇ കണക്ടിവിറ്റി

നോക്കിയ 3

നാല് വേരിയന്റിലാണ് നോക്കിയ 3 ഇറങ്ങുന്നത്. സില്‍വര്‍ വൈറ്റ്, മാറ്റി ബ്ലാക്ക്, ടെംബേഡ് ബ്ലൂ, കോപ്പര്‍ വൈറ്റ് എന്നിങ്ങനെ. ഈ ഫോണിന്റെ ഏകദേശം വില 9,800 രൂപയാണ്.

മികച്ച ബോഡിയുമായി നോക്കിയ 5

. 5.3ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ
. കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷന്‍
. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 430 പ്രോസസര്‍
. അഡ്രിനോ 505 ജിപിയു
. 2ജിബി റാം
. 128ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 13എബി റിയര്‍ ക്യാമറ
. 8എംബി മുന്‍ ക്യാമറ
. 3000എംഎഎച്ച് ബാറ്ററി

നോക്കിയ 5

നാല് വേരിയന്റിലാണ് നോക്കിയ 5 ഇറങ്ങുന്നത്. മാറ്റി ബ്ലാക്ക്, സില്‍വര്‍, ടെംബേഡ് ബ്ലൂ, കോപ്പര്‍ എന്നിവയിലാണ്. ഈ ഫോണിന്റെ ഏകദേശ വില 13,300 രൂപയാണ്.

ഹ്യദയത്തിലേറ്റിയ നോക്കിയ 3310 (2017)

. ഫീച്ചര്‍ ഫോണായ നോക്കയ 6ന്റെ ഷിപ്പിങ്ങ് ആരംഭിച്ചു.
. 2.4ഇഞ്ച് ഡിസ്‌പ്ലേ സ്‌ക്രീന്‍
. 2എംബി റിയര്‍ ക്യാമറ
. പുതിയ മോഡല്‍ സ്‌നേക്ക് ഗെയിം
. 2.5ജി കണക്ടിവിറ്റി
. S30+ ഓപ്പറേറ്റിങ്ങ് സിസ്റ്റം

നോക്കിയ 3310 (2017)

നാല് വേരിയന്റുകളിലാണ് നോക്കിയ 3310 ഇറങ്ങുന്നത്. വാം റെഡ്, എല്ലോ, ഡാര്‍ക്ക് ബ്ലൂ, ഗ്രേ എന്നിങ്ങനെ. 3,899 രൂപയാണ് ഈ ഫോണിന്റെ വില പറയുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്English summary
Nokia is coming back with three android phones and one feature phone.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot