യുഗാന്ത്യം; നോകിയ പേരുമാറ്റുന്നു; ഇനി മൈക്രോസോഫ്റ്റ് മൊബൈല്‍

Posted By:

ഒരു കാലത്ത് മൊബൈല്‍ ഫോണ്‍ വിപണിയിലെ അതികായരായിരുന്ന നോകിയയയെ മൈക്രോസോഫ്റ്റ് ഏറ്റെടുത്തത് കഴിഞ്ഞവര്‍ഷമാണ്. 7.2 ബില്ല്യന്‍ ഡോളറിന്റെ ഇടപാട് ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാകുമ്പോള്‍ ലോകത്തിന് നഷ്ടമാവുന്നത് നോകിയ എന്ന പേര്. അഥവാ മൊബൈല്‍ ഫോണ്‍ വിപണിയില്‍ ഇനി നോകിയ ഇല്ല..

യുഗാന്ത്യം; നോകിയ പേരുമാറ്റുന്നു; ഇനി മൈക്രോസോഫ്റ്റ് മൊബൈല്‍

കൈമാറ്റം പൂര്‍ത്തിയായാല്‍ നോകിയ, മൈക്രോസോഫ്റ്റ് മൊബൈല്‍ എന്നു പേരുമാറ്റും. മൈക്രോസോഫ്റ്റ് കോര്‍പറേഷന്റെ സബ്‌സിഡയറി കമ്പനിയായി മൈക്രോസോഫ്റ്റ് മൊബൈല്‍ മാറുമെന്നാണ് നോകിയ ഉപയോക്താക്കള്‍ക്ക് അയച്ച ഇമെയിലില്‍ കമ്പനി അറിയിച്ചിരിക്കുന്നത്.

നോകിയയുടെ മൊബൈല്‍ ഫോണ്‍ ബിസിനസ് മൈക്രോസോഫ്റ്റ് ഏറ്റെടുക്കുമ്പോള്‍ 10 വര്‍ഷത്തേക്ക് നോകിയ എന്ന് പേര് ഉപയോഗിക്കാനുള്ള അനുമതിയും ലഭിച്ചിരുന്നു. അതുകൊണ്ടുതന്നെ പേരുമാറ്റം അപ്രതീക്ഷിതമായിരുന്നു. നോകിയ സി.ഇ.ഒ ആയിരുന്ന സ്റ്റീഫന്‍ എലപ് തന്നെയായിരിക്കും മൈക്രോസോഫ്റ്റ് മൊബൈലിന്റെ മേധാവി.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot