മൈക്രോസോഫ്റ്റിനിട്ട്‌ പണി കൊടുക്കാനായി നോക്കിയയുടെ 10.1 ഇഞ്ച് ടാബ്ലെറ്റ് വരുന്നു

By Super
|
മൈക്രോസോഫ്റ്റിനിട്ട്‌ പണി കൊടുക്കാനായി നോക്കിയയുടെ 10.1 ഇഞ്ച്  ടാബ്ലെറ്റ് വരുന്നു

മൈക്രോസോഫ്റ്റിന്റെ സര്‍ഫെസ് ടാബ്ലെറ്റിന് സമാനമായ കവറുമായി ഫിന്നിഷ് മൊബൈല്‍ഫോണ്‍ രാജാവിന്റെ വക ടാബ്ലെറ്റ് വരുന്നു. അതെ നോക്കിയയുടെ കാര്യം തന്നെയാണ് പറയുന്നത്. 10.1 ഇഞ്ച് വലിപ്പമുള്ള ഈ വിന്‍ഡോസ് ആര്‍ ടി ടാബ്ലെറ്റ് ലഭ്യമായ റിപ്പോര്‍ട്ടുകളനുസരിച്ച് വിന്‍ഡോസിന്റെ സര്‍ഫെസ് ടാബ്ലെറ്റിന് വെല്ലുവിളിയാകാനുള്ള സാധ്യതകളുണ്ട്.

മൈക്രോസോഫ്റ്റിന്റെ സര്‍ഫെസ് ടാബ്ലെറ്റിന് സമാനമായ കവറില്‍ HDMI , യുഎസ്ബി പോര്‍ട്ടുകള്‍ ഉള്‍പ്പെടുത്തിയാണ് നോക്കിയ അവരുടെ ടാബ്ലെറ്റ് പുറത്തിറക്കുന്നത്. ഉപകരണത്തിന്റെ കൂടുതല്‍ സമയം ഉപയോഗത്തിനായി ഒരു ബാറ്ററിയും ഈ കവറില്‍ ഉള്‍പ്പെടുന്നുണ്ട്.

 

അമേരിക്കയിലെ AT&T യില്‍ ഈ ടാബ്ലെറ്റ് നോക്കിയ അവതരിപ്പിയ്ക്കുമെന്നാണ് ദ വെര്‍ജ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

10 മണിക്കൂര്‍ ബാറ്ററി ആയുസ്സാണ് കമ്പനി ഈ മോഡലില്‍ അവകാശപ്പെടുന്നത്. എന്നിരുന്നാലും നളരെ ചുരുക്കം എണ്ണം ടാബ്ലെറ്റുകള്‍ മാത്രം പുറത്തിറക്കാനാണ് നോക്കിയയുടെ പദ്ധതി. വിപണിയില്‍ ആവശ്യക്കാരെ നിറയ്ക്കാനും, ഒരു തരംഗം സൃഷ്ടിയ്ക്കാനുമുള്ള ശ്രമമായിരിയ്ക്കാം ഈ പദ്ധതിയ്ക്ക് പിന്നില്‍. മൈക്രോസോഫ്റ്റ് എന്ന ഭീമനെതിരെയുള്ള ഈ നോക്കിയന്‍ കളി കാത്തിരുന്ന് കാണാം.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X