15 ദിവസത്തിനുള്ളില്‍ നോക്കിയ പ്യുവര്‍വ്യൂവിന്റെ യഥാര്‍ത്ഥ വില അറിയാം

Posted By: Staff

15 ദിവസത്തിനുള്ളില്‍ നോക്കിയ പ്യുവര്‍വ്യൂവിന്റെ യഥാര്‍ത്ഥ വില അറിയാം

നോക്കിയയുടെ 41 മെഗാപിക്‌സല്‍ ക്യാമറ സ്മാര്‍ട്‌ഫോണായ 808 പ്യുവര്‍വ്യൂവിന്റെ യഥാര്‍ത്ഥ വില 15 ദിവസത്തിനുള്ളില്‍ അറിയാനാകും. മെയ് അവസാനം പ്യുവര്‍വ്യൂ വിപണിയിലിറക്കാനിരിക്കുന്ന നോക്കിയ അപ്പോള്‍ തന്നെയാകും ഇതിന്റെ ഔദ്യോഗിക വിലയും അറിയിക്കുക.

മുമ്പ് നോക്കിയയുടെ ഒരു ഉപഭോക്തൃ വെബ് പേജില്‍ 29,999 രൂപയ്ക്കാകും 808 പ്യുവര്‍വ്യൂ ഇന്ത്യയില്‍ വില്പനക്കെത്തുകയെന്ന റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. എന്നാല്‍ ഇത് നോക്കിയ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ഇറ്റലിയില്‍ പ്രീ-ബുക്കിംഗ് വില 40,000 രൂപയോളമുള്ള 808 പ്യുവര്‍വ്യൂവിന് ഇന്ത്യയില്‍ ഇത്രയും കുറഞ്ഞ വിലയാണോ ഉണ്ടാകുക എന്ന സംശയമുണ്ട്. നോക്കിയ ഇന്ത്യയുടെ വെബ് പേജില്‍ 808 പ്യുവര്‍വ്യൂവിന്റെ സവിശേഷതകള്‍ വിശദമായി നല്‍കിയിട്ടുണ്ട്. എന്നാല്‍ വിലയുടെ സ്ഥാനത്ത് ഉടന്‍ വരുന്നു എന്ന് മാത്രമാണ് കമ്പനി കാണിക്കുന്നത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot