നോക്കിയയില്‍ നിന്ന് രണ്ട് വിന്‍ഡോസ് ഫോണ്‍ 8 സ്മാര്‍ട്‌ഫോണുകള്‍

By Super
|
നോക്കിയയില്‍ നിന്ന് രണ്ട് വിന്‍ഡോസ് ഫോണ്‍ 8 സ്മാര്‍ട്‌ഫോണുകള്‍

സെപ്തംബറാകുമ്പോഴേക്കും നോക്കിയ രണ്ട് വിന്‍ഡോസ് ഫോണ്‍ 8 (ഡബ്ല്യുപി8) സ്മാര്‍ട്‌ഫോണുകള്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. വിന്‍ഡോസിന്റെ ഏറ്റവും പുതിയ മൊബൈല്‍ ഒഎസാണ് വിന്‍ഡോസ് ഫോണ്‍ 8. സെപ്തംബര്‍ 5ന് നടക്കുന്ന നോക്കിയ വേള്‍ഡ് പരിപാടിയില്‍ വെച്ച് ഈ ഫോണുകളുടെ അവതരണം ഉണ്ടാകുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

നോക്കിയ ഇറക്കാനിടയുള്ള ആറ്‌ വിന്‍ഡോസ് ഫോണുകളുടെ പേരുകള്‍ ഇതിന് മുമ്പ് പുറത്തായിരുന്നു. കമ്പനിയുടെ ഡെലവപര്‍ ടൂളില്‍ നിന്നാണ് ഈ പേരുകള്‍ പുറത്തായിരുന്നത്. വിന്‍ഡോസ് ഫോണ്‍ 8 ഹാന്‍ഡ്‌സെറ്റുകളായിരുന്നു ഇവയെന്നാണ് കരുതുന്നത്. ഇതില്‍ ജഗ്ഗര്‍മൗറ്റ് അല്‍ഫ കോഡ് നെയിമില്‍ പെടുന്ന ഒരു ഉത്പന്നവും ഉണ്ടായിരുന്നു. ലൂമിയ 920 ആകും ഈ ഫോണ്‍ എന്നും അഭ്യൂഹങ്ങളുണ്ട്.

 

എന്തായാലും മൈക്രോസോഫ്റ്റ് ഇതു വരെ വിന്‍ഡോസ് ഫോണ്‍ 8ന്റെ സവിശേഷതകള്‍ വ്യക്തമാക്കിയിട്ടില്ല. ഒരു പക്ഷെ നോക്കിയ വേള്‍ഡ് പരിപാടിയില്‍ വെച്ച് പുതിയ ഉത്പന്നങ്ങളോടൊപ്പം ഈ ഒഎസിനെ പരിചയപ്പെടുത്താനാകും ഇരുകമ്പനികളുടേയും പദ്ധതി. പരിപാടിയില്‍ വെച്ച് പുതിയ ഡബ്ല്യുപി8 സ്മാര്‍ട്‌ഫോണുകളെ അവതരിപ്പിച്ചാലും ഉടനെയൊന്നും അവയെ വിപണിയില്‍ പ്രതീക്ഷിക്കേണ്ട.

Most Read Articles
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X