നോക്കിയ വീണ്ടും കൊടുങ്കാറ്റുയര്‍ത്തുമോ? മേയ് 16ന് എത്തുന്നു നോക്കിയ X..!

|

ടെലികോം രംഗത്ത് വീണ്ടുമൊരു വിപ്ലവം സൃഷ്ടിക്കാന്‍ ഒരുങ്ങുന്നു നോക്കിയ. ഇത്തവണ ഐഫോണ്‍ X നു സമാനമായ സവിശേഷതകളാണ് എച്ച്എംഡി ഗ്ലോബല്‍ ഒരുക്കിയിരിക്കുന്നത്.

നോക്കിയ വീണ്ടും കൊടുങ്കാറ്റുയര്‍ത്തുമോ? മേയ് 16ന് എത്തുന്നു നോക്കിയ X.

ഒരിക്കല്‍ മൊബൈല്‍ രംഗത്തെ എതിരില്ലാത്ത സാന്നിധ്യമായിരുന്നു നോക്കിയ. അതു പോലൊരു തിരിച്ചു വരവായിരുന്നു വീണ്ടും നോക്കിയ നടത്തിയിരിക്കുന്നത്. ഇതു വരെ എത്തിയിട്ടില്ലാത്ത രീതിയില്‍ വലിയൊരു മുന്നേറ്റം നടത്താനാനൊരുങ്ങുകയാണ് എച്ച്എംഡി ഗ്ലോബല്‍. അതായത് ഈ വരുന്ന മേയ് 16ന് ആപ്പിള്‍ ഐഫോണ്‍ X നു സമായമായ ഡിസൈനില്‍ ഫോണ്‍ എത്തുമെന്നാണ് ഒടുവിലത്തെ റിപ്പോട്ട്.

നോക്കിയ X അല്ലെങ്കില്‍ നോക്കിയ 6X എന്നായിരിക്കും പുതിയ ഹാന്‍സെറ്റിന്റെ പേര്. ഈ ഫോണില്‍ ഐഫോണിനെ പോലെ ഫുള്‍ സ്‌ക്രീന്‍ ഡിസ്‌പ്ലേയില്‍ നോച്ച് ഉണ്ടായിരിക്കും. ചൈനീസ് വെബ്‌സൈറ്റില്‍ നോക്കിയ Xന്റെ ചിത്രങ്ങളുടെ ഫീച്ചറുകളും ഇതിനകം തന്നെ പുറത്തു വന്നിട്ടുണ്ട്. പിന്നില്‍ ഗ്ലാസ്, ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍, ഇരട്ട ക്യാമറ എന്നിവ പ്രധാന സവിശേഷതകളാണ്. കൂടാതെ ഉപകരണത്തിന്റെ അടിയില്‍ വീതികുറഞ്ഞ ചിന്നും ഉണ്ടെന്നു കാണാം.

5.8 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ, 2280X1080 പിക്‌സല്‍, 19:9 ആസ്‌പെക്ട് റേഷ്യോ എന്നിവയും ഉണ്ട്. വ്യത്യസ്ഥ വേരിയന്റുകളെ അശ്രയിച്ച് സ്മാര്‍ട്ട്‌ഫോണിന് രണ്ട് വ്യത്യസ്ഥ പ്രോസസറുകളാണ് നല്‍കുന്നത്.

ഒന്ന് 1.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 636 ചിപ്‌സെറ്റ്, അഡ്രിനോ 509 ജിപിയു, 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിയുമുണ്ട്. മറ്റൊന്ന് ഒക്ടാകോര്‍ മീഡിയാടെക് ഹീലിയോ P60 പ്രോസസര്‍, ARM Mali-G72 MP3 ജിപിയു, 6ജിബി റാം, 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവയുമുണ്ട്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് സ്‌റ്റോറേജ് വര്‍ദ്ധിപ്പിക്കുകയും ചെയ്യാം.

ഈ തെറ്റുകളാണോ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്നത്...?ഈ തെറ്റുകളാണോ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്നത്...?

ഒപ്ടിക്‌സിനെ കുറിച്ചു പറയുകയാണെങ്കില്‍ ഡ്യുവല്‍ ടോണ്‍ എല്‍ഇഡി ഫ്‌ളാഷോടു കൂടിയ 12എംപി പ്രൈമറി സെന്‍സറും 13എംപി സെക്കന്‍ഡറി സെന്‍സറും ഉണ്ട്. കൂടാതെ മുന്‍ വശത്ത് Zeiss ക്യാമറയും ഉണ്ട്, എന്നാല്‍ ക്യാമറ സെന്‍സറിന്റെ റസൊല്യൂഷന്‍ ഇപ്പോഴും അജ്ഞാതമാണ്.

4ജിബി റാം 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജിന് 16,839 രൂപയും, 6ജിബി റാം 128 ജിബി സ്‌റ്റോറേജിന് ഏകദേശം വില 18,946 രൂപയുമാണ്.

Best Mobiles in India

Read more about:
English summary
HMD Global will be launching its Nokia X smartphone on May 16. he Finnish firm took to Weibo to post a picture of the upcoming device. shows the smartphone featuring an edge-to-edge display with a notch at the top.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X