വരുന്നൂ... 'സൂപ്പര്‍ കൂളര്‍ ബാഗ്'; അഞ്ചുദിവസം വരെ ഭക്ഷണം കേടാവാതെ സൂഷിക്കാം

Posted By:

നീണ്ട യാത്രകളില്‍ ഏറ്റവും പ്രശ്‌നം സൃഷ്ടിക്കുന്ന ഒന്നാണ് ഭക്ഷണം. ബസ്റ്റാന്‍ഡുകളിലെയോ റെയില്‍വെ സ്‌റ്റേഷനുകളിലെയോ വൃത്തിഹീനമായ അന്തരീക്ഷത്തിലിരുന്ന് ആഹാരം കഴിക്കേണ്ട ഗതികേട് പലര്‍ക്കുമുണ്ടാകാറുണ്ട്. ചില പ്രത്യേക സാഹചര്യങ്ങളില്‍ ഭക്ഷണം ലഭിക്കാതെ വരികയും ചെയ്യാം. എന്നാല്‍ ഇനി ഇത്തരം സന്ദര്‍ഭങ്ങളെ ഭയപ്പെടേണ്ടതില്ല. വീട്ടില്‍തന്നെ പാകം ചെയ്ത ഭക്ഷണവുമായി നിങ്ങള്‍ക്ക് ദീര്‍ഘദൂര യാത്രകള്‍ നടത്താം. കേടാവാത്ത ഭക്ഷണവും കഴിക്കാം. അഞ്ചുദിവസം വരെ ആഹാര സാധനങ്ങള്‍ കേടാകാതെ സൂക്ഷിക്കാന്‍ കഴിയുന്ന സൂപ്പര്‍ കൂളര്‍ ബാഗുകളാണ് ഇത് സാധ്യമാക്കുന്നത്. ഐസ് ബ്രിഡ്ജ് എന്ന കമ്പനിയാണ് ഈ സൂപ്പര്‍കൂളര്‍ ബാഗുകള്‍ വിപണിയിലെത്തിക്കുന്നത്.

വരുന്നൂ... 'സൂപ്പര്‍ കൂളര്‍ ബാഗ്'; അഞ്ചുദിവസം വരെ ഭക്ഷണം കേടാവാതെ സൂഷി


നിലവില്‍ ലഭ്യമാകുന്ന കൂളര്‍ ബാഗുകളേക്കാര്‍ ഈടും തണുപ്പും നല്‍കാന്‍ സൂപ്പര്‍ കൂളര്‍ ബാഗിനു കഴിയുമെന്നാണ് കമ്പനി വക്താക്കള്‍ അവകാശപ്പെടുന്നത്. ബാഗില്‍ തണുപ്പ് നിലനിര്‍ത്തുന്നതിന് വൈദ്യതിയോ മറ്റ് ഉപകരണങ്ങളോ ആവശ്യമില്ലതാനും. വിനോദ യാത്രകള്‍, ട്രക്കിംഗ്, ഔദ്യോഗികവും അല്ലാത്തതുമായ ദീര്‍ഖയാത്രകള്‍ തുടങ്ങിയവയ്‌ക്കെല്ലാം ഈ ബാഗുകള്‍ ഉപയോഗിക്കാം. ബാഗിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള നിര്‍മാണം പൂര്‍ത്തിയായെങ്കിലും വിപണിയിലെത്താന്‍ ഈ വര്‍ഷം അവസാനംവരെ കാത്തിരിക്കേണ്ടിവരും. നോര്‍ത്ത് അമേരിക്കയും മിഡില്‍ ഈസ്റ്റുമായിരിക്കും ബാഗിന്റെ ഏറ്റവും വലിയ പിപണിയെന്നു കമ്പനി വ്യക്തമാക്കുന്നു.
എയര്‍ലൈന്‍ കാറ്ററിംഗിനായി വൈദ്യുതിയുടെ സഹായമില്ലതെ പ്രവര്‍ത്തിക്കുന്ന റഫ്രിജറേഷന്‍ സംവിധാനം നേരത്തെ ഐസ് ബ്രിഡ്ജ് പുറത്തിറക്കിയിരുന്നു. ഡച്ച് എയര്‍വേയ്‌സ് കഴിഞ്ഞ ഒരുവര്‍ഷമായി തങ്ങളുടെ വിമാനങ്ങളില്‍ ഈ സംവിധാനമാണ് ഉപയോഗിക്കുന്നത്.

Read more about:
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot