Home
News

നത്തിങ് ഫോൺ 2a വാങ്ങാൻ വേഗം വിട്ടോ, ഫ്ലിപ്പ്കാർട്ടിൽ വൻ ഡിസ്കൗണ്ടിൽ വിൽക്കുന്നു

2025ലെ നത്തിങ്ങിന്റെ ആദ്യ ലോഞ്ച് ഇവന്റ് മാർച്ച് 4ന് നടക്കാൻ പോകുകയാണ്. നത്തിങ് ഫോൺ 3A സീരീസിന് കീഴിൽ നത്തിങ് ഫോൺ 3a, നത്തിങ് ഫോൺ 3a പ്രോ എന്നിവ ഈ ലോഞ്ച് ഇവന്റിൽ അ‌വതരിപ്പിക്കപ്പെടും എന്ന് പ്രതീക്ഷിക്കുന്നു. പുതിയ നത്തിങ് ഫോൺ 3a വരാൻ പോകുന്നു എന്ന വാർത്ത വന്നതിന് പിന്നാലെ തന്നെ ഫ്ലിപ്പ്കാർട്ടിൽ നത്തിങ് ഫോൺ 2എ (Nothing Phone 2a 5G ) മോഡലിന് ഡിസ്കൗണ്ട് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 20000 രൂപയോടടുത്ത വിലയിൽ പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ തയാറെടുക്കുന്നവർക്ക് ഈ ഡീൽ പരിഗണിക്കാവുന്നതാണ്.

ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് നത്തിങ് ഫോ​ൺ 2എയുടെ 8 ജിബി + 128 ജിബി പ്രാരംഭ മോഡലിന് 23,999 രൂപയായിരുന്നു വില. അ‌തേപോലെ നത്തിങ് ഫോൺ 2എ 8 ജിബി + 256 ജിബി മോഡലിന് 25,999 രൂപയും ടോപ്പ് എൻഡ് 12GB + 256GB മോഡലിന് 27,999 രൂപയും വില നൽകണമായിരുന്നു.

നത്തിങ് ഫോൺ 2a വാങ്ങാൻ വേഗം വിട്ടോ, വൻ ഡിസ്കൗണ്ടിൽ വിൽക്കുന്നു

എന്നാലിപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നത്തിങ് ഫോ​ൺ 2എയുടെ 8 ജിബി + 128 ജിബി പ്രാരംഭ മോഡൽ 2000 രൂപ ഡയറക്ട് ഡിസ്കൗണ്ടിന് ശേഷം 21,999 രൂപ വിലയിലാണ് ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. മറ്റ് വേരിയന്റുകൾക്കും സമാനമായി 2000 രൂപ ഡിസ്കൗണ്ട് ലഭ്യമായിട്ടുണ്ട്.

ഇതിന് പുറമേ 1000 രൂപ ബാങ്ക് ഡിസ്കൗണ്ടും നത്തിങ് ഫോൺ 2എ മോഡലുകൾക്ക് ലഭ്യമായിട്ടുണ്ട്. അ‌തിനാൽ ആകെ 3000 രൂപ ഡിസ്കൗണ്ടിൽ ഇവ വാങ്ങാനാകും. നത്തിങ്ങിന്റെ സ്മാർട്ട്ഫോൺ നിര വിപുലീകരിച്ചുകൊണ്ട് കമ്പനി മൂന്നാമതായി പുറത്തിറക്കിയ സ്മാർട്ട്ഫോൺ ആയിരുന്നു നത്തിങ് ഫോൺ 2a.

നത്തിങ് ഫോൺ 2a വാങ്ങാൻ വേഗം വിട്ടോ, വൻ ഡിസ്കൗണ്ടിൽ വിൽക്കുന്നു

നത്തിങ് ഫോൺ 2 അ‌ൽപ്പം ഉയർന്ന വിലയിലാണ് വിൽപ്പനയ്ക്ക് എത്തിയത്. അ‌തിനാൽ നത്തിങ് ഫോൺ 2 വാങ്ങാൻ ബുദ്ധിമുട്ടുള്ളവർക്ക് താങ്ങാനാകുന്ന വിലയിൽ അ‌തിനോട് ചേർന്നു നിൽക്കുന്ന ഒരു സ്മാർട്ട്ഫോൺ എന്ന ഉദ്ദേശത്തിലാണ് നത്തിങ് ഫോൺ 2എ കമ്പനി അ‌വതരിപ്പിച്ചത്. മികച്ച ഫീച്ചറുകൾ തന്നെ ഈ ഫോൺ ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.

നത്തിങ് ഫോൺ 2എയുടെ പ്രധാന ഫീച്ചറുകൾ: 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റുള്ള 6.7-ഇഞ്ച് (2412×1084 പിക്സലുകൾ) FHD+ OLED ഫ്ലെക്സിബിൾ HDR10+ AMOLED ഡിസ്പ്ലേ ആണ് ഇതിലുള്ളത്. 240Hz ടച്ച് സാംപ്ലിംഗ് റേറ്റ്, 2160Hz PWM ഡിമ്മിംഗ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 സംരക്ഷണം എന്നിവ ഇതോടൊപ്പമെത്തുന്നു.

മാലി G610 MC4 ജിപിയു ഉള്ള 2.8GHz ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 7200 പ്രോ 4nm പ്രോസസർ ആണ് നത്തിങ് ഫോൺ 2എയുടെ കരുത്ത്. പ്രോസസറിന്റെ പ്രവർത്തനങ്ങൾക്ക് ശക്തി പകരും വിധത്തിൽ 8GB/ 12GB LPDDR5 റാം, 128GB/256GB / 512GB UFS 3.1 സ്റ്റോറേജ് എന്നിവ നൽകിയിരിക്കുന്നു. ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള നത്തിങ് ഒഎസ് 2.5ൽ ആണ് പ്രവർത്തിക്കുന്നത്.

നത്തിങ് ഫോൺ 2a വാങ്ങാൻ വേഗം വിട്ടോ, വൻ ഡിസ്കൗണ്ടിൽ വിൽക്കുന്നു

ക്യാമറകളുടെ കാര്യമെടുത്താൽ, ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് നത്തിങ് ഫോൺ 2എയിൽ ഉള്ളത്. പ്രധാന ക്യാമറയ്ക്കും അൾട്രാ വൈഡ് ക്യാമറയ്ക്കും 50MP സെൻസറുകൾ നൽകിയിരിക്കുന്നു. 4K, 30 fps വരെ, ആക്ഷൻ മോഡ് എന്നിവ ഇതിലെ റിയർ ക്യാമറ പിന്തുണയ്ക്കുന്നു. f/2.4 അപ്പേർച്ചർ ഉള്ള 32MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്.

ഇൻ-ഡിസ്പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിൻ്റ് സ്കാനർ, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ,
ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, ​വൈ​ഫൈ 6 802.11ax (MOGHz/25GHz) , ബ്ലൂടൂത്ത് 5.3, GPS, USB Type-C, എൻഎഫ്സി, IP54 റേറ്റിങ്, 45W വയർഡ് ചാർജിംഗിനുള്ള പിന്തുണയുള്ള 5000mAh ബാറ്ററി എന്നിവയും ഇതിലുണ്ട്. ​വൈറ്റ്, ഡാർക്ക് ഗ്രേ എന്നീ നിറങ്ങളിൽ നത്തിങ് ഫോൺ 2എ ലഭ്യമാണ്.

Best Mobiles in India

English summary
The Nothing Phone 2A is now available on Flipkart at a discount of Rs 3,000. Its 8GB + 128GB base model is listed on Flipkart at a price of Rs 21,999 after a direct discount of Rs 2,000. The other variants have a similar discount of Rs 2,000. In addition to this, a bank discount of Rs 1,000 is also available. So, it can be purchased at a price of Rs 20,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X