Home
News

അ‌രേ മസ്ക് ഭായ്, പേര് ഇങ്ങനെ മാറ്റൂ, ഇന്ത്യയിൽ ഈസിയായി കച്ചോടം പിടിക്കാം! എന്ന് നത്തിങ് മുതലാളി

ട്വിറ്റർ, ടെസ്ല, സ്റ്റാർലിങ്ക് അ‌ടക്കമുള്ളവയുടെ സിഇഒ ആയ ഇലോൺ മസ്കും നത്തിങ് കമ്പനിയുടെ സിഇഒ ആയ കാൾ പേയും ടെക്നോളജി മേഖലയിലെ അ‌റിയപ്പെടുന്ന രണ്ട് വ്യക്തിത്വങ്ങളാണ്. ടെസ്ല ദീർഘനാളായി ഇന്ത്യയിൽ തങ്ങളുടെ ഇലക്ട്രിക് കാർ പ്ലാന്റ് ആരംഭിക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ ഇതുവരെ അ‌ക്കാര്യത്തിൽ നടപടിയൊന്നുമായിട്ടില്ല.

നത്തിങ് ആകട്ടെ ഇന്ത്യയിലെ പ്രധാന സ്മാർട്ട്ഫോൺ ബ്രാൻഡുകളിലൊന്നാണ്. ഇപ്പോൾ അ‌ടുത്തതായി പുറത്തിറങ്ങാൻ പോകുന്ന നത്തിങ്ങിന്റെ മൂന്നാമത്തെ സ്മാർട്ട്ഫോണായ നത്തിങ് 2എ ഇന്ത്യയിൽ നിർമിക്കും എന്ന വാർത്ത ഇപ്പോൾ എത്തിയിട്ടുണ്ട്. ഇതോടൊപ്പം തന്നെ നത്തിങ് സിഇഒ ആയ കാൾപേയ് തന്റെ ട്വിറ്ററിലെ പേര് പരിഷ്കരിച്ചതും ചർച്ചയാകുന്നുണ്ട്.

അ‌രേ മസ്ക് ഭായ്, പേര് ഇങ്ങനെ മാറ്റൂ, കച്ചോടം പിടിക്കാം!

മൃഗങ്ങളുടെ പേര് വരെ വൻ ചർച്ചയായിക്കൊണ്ടിരിക്കുന്ന ഈ അ‌വസരത്തിൽ നത്തിങ് സിഇഒ തന്റെ ട്വിറ്റർ പേരിൽ വരുത്തിയ ചെറിയൊരു മാറ്റവും അ‌തോടൊപ്പം ഇലോൺ മസ്കിനോട് തമാശയായി നടത്തിയ ട്വീറ്റുമാണ് ഇപ്പോൾ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. കാൾ പേ തന്റെ ട്വിറ്ററിലെ പേര് അ‌ടുത്തിടെ കാൾ ഭായ് (Carl Bhai) എന്ന് മാറ്റിയിരുന്നു.

ഇതിനെ അ‌നുകരിച്ച് ഇലോൺ മസ്കും തന്റെ ട്വിറ്റർ പേര് ഇലോൺ ഭായ് എന്ന് മാറ്റിയാൽ ടെസ്ല ഇന്ത്യയിൽ സ്റ്റാർട്ട് ചെയ്യുന്നകാര്യം വളരെ വേഗം സാധ്യമാകും എന്നായിരുന്നു കാൾ പേ തമാശയായി പറഞ്ഞത്. കാൾ പേയ് തന്റെ പേരിൽ ഭായ് എന്ന് ചേർത്തത് അ‌ദ്ദേഹത്തിന്റെ ഫോളോവേഴ്സിനിടയിലും ട്വിറ്ററിലാകയെും വളരെപ്പെട്ടെന്ന് ​വൈറലായി.

അ‌രേ മസ്ക് ഭായ്, പേര് ഇങ്ങനെ മാറ്റൂ, കച്ചോടം പിടിക്കാം!

ഇലോൺ മസ്കി​നോടുള്ള കാൾ പേയുടെ നിർദേശവും ആളുകൾ ഏറ്റെടുത്തു. ചിലർ ഇലോൺ ഭൗ( "Elon Bhau) എന്ന് പേര് മാറ്റാൻ നിർദേശിച്ചപ്പോൾ മറ്റ് ചിലർ ഇലോൺ ഗാരു (Elon Gaaru )എന്ന് പേര് മാറ്റാൻ നിർദേശിച്ചു. ഇങ്ങനെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക ഭാഷകളിൽനിന്നുള്ള നിരവധി നിർദേശങ്ങളാണ് എത്തിയത്.

അ‌തേസമയം മറ്റൊരു വശത്ത്, നത്തിങ്ങിന്റെ പുതിയ സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ നിർമിക്കും എന്ന കാര്യം ഉറപ്പായിട്ടുണ്ട്. കമ്പനിയുടെ ഏറ്റവും പുതിയ മിഡ് റേഞ്ച് സ്മാർട്ട്‌ഫോണായ നത്തിങ് ഫോൺ 2എ 'മെയ്ഡ് ഇൻ ഇന്ത്യ' ആയിരിക്കുമെന്ന് ഒരു ട്വിറ്റർ പോസ്റ്റിൽ നത്തിങ് സിഇഒ കാൾ പെയ് സ്ഥിരീകരിച്ചു.

മാർച്ച് 5 ന് ഇന്ത്യയിലും മറ്റ് ആഗോള വിപണികളിലും നത്തിങ് ഫോൺ2എ എത്തും. യുകെ ആസ്ഥാനമായുള്ള നത്തിങ് കമ്പനി ഇപ്പോൾ ഇന്ത്യൻ വിപണിയിൽ തങ്ങളുടെ സ്മാർട്ട്ഫോൺ നിർമിക്കാൻ തയാറെടുത്തിരിക്കുന്നതോടെ രാജ്യത്തെ സ്മാർട്ട്ഫോൺ നിർമാണ മേഖല കൂടുതൽ കരുത്താർജിക്കുകയാണ് എന്ന വിലയിരുത്തലുകളും വരുന്നുണ്ട്.

അ‌രേ മസ്ക് ഭായ്, പേര് ഇങ്ങനെ മാറ്റൂ, കച്ചോടം പിടിക്കാം!

തങ്ങളുടെ സ്മാർട്ട്ഫോൺ ഇന്ത്യയിൽ നിർമിക്കുന്ന ആദ്യത്തെ സ്മാർട്ട്ഫോൺ ബ്രാൻഡല്ല നത്തിങ്. ആപ്പിളും സാംസങ്ങും പോലുള്ള വമ്പൻ ബ്രാൻഡുകൾ വരെ തങ്ങളുടെ സ്മാർട്ട്ഫോണുകൾ ഇപ്പോൾ ഇന്ത്യയിൽ നിർമിക്കുന്നുണ്ട്. വരും വർഷം ​ചൈനയിൽ ഐഫോൺ നിർമാണം കുറയുമെന്നും ഇന്ത്യയിൽ വളരുമെന്നും അനലിസ്റ്റ് മിംഗ്-ചി കുവോ വിലയിരുത്തുന്നു.

ഇന്ത്യയിൽ നിന്നുള്ള ഐഫോൺ കയറ്റുമതി സ്ഥിരമായി വളരുമെന്നും 2024 പിന്നിടുമ്പോൾ ഇന്ത്യയുടെ ഐഫോൺ ഉൽപ്പാദന ശേഷി 20-25% വളർച്ച നേടുമെന്നും അ‌നലിസ്റ്റ് പ്രവചിക്കുന്നു. അ‌തേസമയം കാൾ പേയുടെ ട്വിറ്ററിലെ പേര് മാറ്റം അടുത്ത നത്തിങ് ഫോണിൻ്റെ പ്രഖ്യാപനത്തിന് മുമ്പ് വളരെയധികം ശ്രദ്ധ പിടിച്ചുപറ്റാനുള്ള മാർക്കറ്റിങ് തന്ത്രമാണ് എന്ന് ചിലർ വിലയിരുത്തുന്നു.

പ്രധാനപ്പെട്ട സ്മാർട്ട്ഫോൺ വിപണിയാണ് ഇന്ത്യ. അ‌വിടെ ശ്രദ്ധ നേടാനുള്ള നത്തിങ് സിഇഒയുടെ തന്ത്രമാകാം ഭായ് എന്ന ട്വിറ്ററിലെ കൂട്ടിച്ചേർക്കൽ. ഒറിജിനൽ നത്തിങ് ഫോൺ 2ന്റെ വില കുറഞ്ഞ പതിപ്പായിരിക്കും നത്തിങ് 2എ. ഇത് നത്തിങ് ഫോൺ 1 നേക്കാൾ കുറഞ്ഞ വിലയിലാകും ലോഞ്ച് ചെയ്യുക എന്ന് കമ്പനി ഒരു ഔദ്യോഗിക വീഡിയോയിൽ പരോക്ഷമായി സ്ഥിരീകരിച്ചിരുന്നു.

More from GizBot

Best Mobiles in India

English summary
Nothing CEO Carl Pei added Bhai to his Twitter handle. He also jokingly advised Elon Musk to add Bhai to the name if he were to launch Tesla in India. In a Twitter post, Nothing CEO Carl Pei confirmed that the company's latest mid-range smartphone, the Nothing Phone 2A, will be 'Made in India'.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X