ഈ കുപ്പിയുണ്ടെങ്കില്‍ സമയം തെറ്റാതെ നിങ്ങള്‍ മരുന്നുകഴിക്കും

Posted By:

അസുഖങ്ങള്‍ ഇല്ലാത്തവര്‍ കുറവാണ്. കുട്ടികളാണെങ്കിലും മുതിര്‍ന്നവരാണെങ്കിലും ഏതെങ്കിലും വിധത്തിലുള്ള ചെറുതും വലുതുമായ രോഗങ്ങള്‍ ഉണ്ടാവും. അതിന് മരുന്നു കഴിക്കുകയും വേണ്ടിവരും.

എന്നാല്‍ പലരും സ്ഥിരമായി മറന്നുപോകുന്ന ഒന്നാണ് കൃത്യ സമയത്ത് മരുന്ന് കഴിക്കുക എന്നത്. തിരക്കിനിടയില്‍ സമയം തെറ്റി മരുന്ന് കഴിക്കുകയോ കഴിക്കാതിരിക്കുകയോ ഒക്കെ ചെയ്യാറുണ്ട് പലരും.

എന്നാല്‍ ഇതിനൊരു പരിഹാരവുമായാണ് ന്യൂയോര്‍ക് ആസ്ഥാനമായ അധേര്‍ ടെക് (Adhere Tech) എന്ന കമ്പനി എത്തിയിരിക്കുന്നത്. കൃത്യസമയത്ത് മരുന്ന് കഴിക്കാന്‍ ഓര്‍മിപ്പിക്കുന്ന ഒരു ബോട്ടിലാണ് ഈ കമ്പനി നിര്‍മിച്ചിരിക്കുന്നത്. അതായത് മരുന്നു കഴിക്കാന്‍ മറന്നുപോയാല്‍ ബോട്ടില്‍ ബീപ് ശബ്ദം മുഴക്കും. മാത്രമല്ല, സ്മാര്‍ട്‌ഫോണിലേക്ക് ടെക്‌സ്റ്റ് മെസേജോ കോളോ വരികയും ചെയ്യും. സ്മാര്‍ട് പില്‍ ബോട്ടില്‍ എന്നാണ് പേരിട്ടിരിക്കുന്നത്.

എങ്ങനെയാണെന്നല്ലേ.. നിറയെ സെന്‍സറുകള്‍ ഘടിപ്പിച്ചിട്ടുള്ള ബോട്ടിലാണ് ഇത്. മരുന്നുകള്‍ ഇതില്‍ സൂക്ഷിക്കുക. ആദ്യത്തെ തവണ, നിശ്ചിത സമയത്ത് ബോട്ടില്‍ തുറന്ന് മരുന്ന് എടുക്കുക. ഈ സമയം നിങ്ങള്‍ ബോട്ടില്‍ തുറക്കുന്നതും അടയ്ക്കുന്നതുമായ സമയം സംബന്ധിച്ച വിവരം കമ്പനിയുടെ സെര്‍വറില്‍ രേഖപ്പെടുത്തും. അതോടൊപ്പം ബോട്ടിലില്‍ അവശേഷിക്കുന്ന മരുന്നിന്റെ അളവും.

പിന്നീട് ആ സമയമാകുമ്പോള്‍ നിങ്ങള്‍ മരുന്ന് എടുത്തില്ലെങ്കില്‍ ബോട്ടിലില്‍ ചുവന്ന ലൈറ്റ് മിന്നുകയും ബീപ് ശബ്ദം ഉണ്ടാവുകയും ചെയ്യും. സ്മാര്‍ട്‌ഫോണുമായും ഈ ഉപകരണം കണക്റ്റ് ചെയ്യാന്‍ സാധിക്കും. ഇതുവഴി സമയത്തു മരുന്നു കഴിച്ചില്ലെങ്കില്‍ അതു സംബന്ധിച്ച് സന്ദേശമോ കോളോ ഫോണില്‍ ലഭിക്കും.

മരുന്ന് കഴിയാറായാല്‍ അതു സംബന്ധിച്ചും സൂചന തരും. മരുന്നിന്റെ അളവ് നിശ്ചിത പരിധിയില്‍ കുറഞ്ഞാല്‍ മഞ്ഞ ലൈറ്റ് കത്തുകയാണ് ചെയ്യുക. അതോടൊപ്പം മരുന്ന് നിശ്ചിത സമയത്ത് എടുത്തുകഴിഞ്ഞാല്‍ നീല വെളിച്ചമാകും ബോട്ടിലില്‍ ഉണ്ടാവുക.

ഈ ബോട്ടിലിന്റെ പ്രവര്‍ത്തനമെങ്ങനെയെന്നും ചിത്രങ്ങളും ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

നിരവധി സെന്‍സറുകള്‍ ഘടിപ്പിച്ചിട്ടുള്ള ബോട്ടില്‍ ആണ് ഇത്. ഈ സെന്‍സറുകള്‍ കമ്പനിയുടെ സെര്‍വറുമായി കണക്റ്റ് ചെയ്യപ്പെട്ടിരിക്കും.

 

#2

ആദ്യ തവണ ബോട്ടില്‍ തുറന്ന് മരുന്നെടുക്കുമ്പോള്‍ ആ 'സമയം' സെന്‍സറുകള്‍ കമ്പനിയുടെ സെര്‍വറില്‍ രേഖപ്പെടുത്തും. ഒപ്പം ബോട്ടിലില്‍ അവശേഷിക്കുന്ന മരുന്നിന്റെ അളവും.

 

#3

പിന്നീട് ആ സമയമെത്തുമ്പോള്‍ ബോട്ടില്‍ തുറന്നില്ലെങ്കില്‍ ചുവന്ന നിറത്തിലുള്ള ലൈറ്റ് തെളിയും. ബീപ് ശബ്ദവും മുഴക്കും.

 

#4

മരുന്ന് കഴിയാറുവുമ്പോഴും ബോട്ടില്‍ സൂചന തരും. മഞ്ഞ ലൈറ്റ് കത്തുകയാണ് ചെയ്യുക.

 

#5

സ്മാര്‍ട്‌ഫോണുമായും ഇത് പ്രത്യേക ആപ്ലിക്കേഷന്റെ സഹായത്തോടെ കണക്റ്റ് ചെയ്യാന്‍ സാധിക്കും. തുടര്‍ന്ന് നിശ്ചിത സമയത്ത് ബോട്ടില്‍ തുറന്നില്ലെങ്കില്‍ ടെക്‌സ്റ്റ് മെസേജോ കോളോ ലഭിക്കുകയും ചെയ്യും.

 

#6

മരുന്ന് തീര്‍ന്നാല്‍ പിന്നീട് അലാറം മുഴക്കുകയോ മെസേജ് അയയ്ക്കുകയോ ഇല്ല.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot