ഇപ്പോള്‍ നിങ്ങളുടെ ഡെസ്‌ക്ടോപ് ബ്രൗസറില്‍ വാട്ട്‌സ്ആപ് ആക്‌സസ്സ് ചെയ്യാം...!

കൂടുതല്‍ ഉപയോക്താക്കളെ ആകര്‍ഷിക്കാനായി വാട്ട്‌സ്ആപ് ഡെസ്‌ക്ടോപ് പതിപ്പ് അവതരിപ്പിച്ചു. ഇനി മുതല്‍ ലക്ഷകണക്കിന് ഉപയോക്താക്കള്‍ക്ക് വാട്ട്‌സ്ആപ് വെബ് ബ്രൗസറിലും ഉപയോഗിക്കാന്‍ സാധിക്കുമെന്ന് വാട്ട്‌സ്ആപിന്റെ ഔദ്യോഗിക ബ്ലോഗ് പറയുന്നു.

ഇനി ഡെസ്‌ക്ടോപ് ബ്രൗസറില്‍ വാട്ട്‌സ്ആപ് ആക്‌സസ്സ് ചെയ്യാം...!

ഉപയോക്താക്കള്‍ ഫോണില്‍ ഉപയോഗിക്കുന്നതിന്റെ ഒരു തുടര്‍ച്ച മാത്രമാണ് വാട്ട്‌സ്ആപ് വെബ് ക്ലയിന്റ്. ഉപയോക്താക്കളുടെ മൊബൈല്‍ ഡിവൈസില്‍ വരുന്ന സംഭാഷണങ്ങളും സന്ദേശങ്ങളും പ്രതിഫലിപ്പിക്കുകയാണ് വെബ് ബ്രൗസര്‍ ചെയ്യുന്നത്.

ഇനി ഡെസ്‌ക്ടോപ് ബ്രൗസറില്‍ വാട്ട്‌സ്ആപ് ആക്‌സസ്സ് ചെയ്യാം...!

നിങ്ങളുടെ വെബ് ബ്രൗസറിനെ വാട്ട്‌സ്ആപ് ക്ലയിന്റുമായി ബന്ധിപ്പിക്കുന്നതിന്, ഗൂഗിള്‍ ക്രോം ബ്രൗസറില്‍ web.whatsapp.com എന്നത് തുറക്കുക. നിങ്ങള്‍ക്ക് ഇപ്പോള്‍ ഒരു ക്യുആര്‍ കോഡ് കാണാന്‍ സാധിക്കും, ഈ കോഡ് വാട്ട്‌സ്ആപില്‍ സ്‌കാന്‍ ചെയ്താല്‍ നിങ്ങള്‍ ഡെസ്‌ക്ടോപില്‍ വാട്ട്‌സ്ആപ് ഉപയോഗിക്കാന്‍ തയ്യാറായി.

ഇനി ഡെസ്‌ക്ടോപ് ബ്രൗസറില്‍ വാട്ട്‌സ്ആപ് ആക്‌സസ്സ് ചെയ്യാം...!

വാട്ട്‌സ്ആപ് വെബ് ക്ലയിന്റ് പ്രവര്‍ത്തിക്കുന്നതിന് ഉപയോക്താവിന്റെ ഫോണ്‍ ഇന്റര്‍നെറ്റുമായി ബന്ധിക്കപ്പെട്ടിരിക്കണം. വാട്ട്‌സ്ആപിന്റെ ഏറ്റവും പുതിയ പതിപ്പാണ് ഈ സവിശേഷത ഉപയോഗിക്കാന്‍ ആവശ്യമായിട്ടുളളത്. വാട്ട്‌സ്ആപ് വെബ് ക്ലയിന്റ് ഐഒഎസ് ഉപയോക്താക്കള്‍ക്ക് നിലവില്‍ ലഭ്യമല്ല.

English summary
Now, access WhatsApp on your desktop browser.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot