ആളുകളില്‍ നിന്ന് ജോലി തീര്‍ത്ത് കിട്ടാന്‍ ഓര്‍മ്മപ്പെടുത്തുന്ന ആപ് ഇതാ...!

ആളുകളില്‍ നിന്ന് ജോലി തീര്‍ത്ത് കിട്ടാന്‍ നിങ്ങള്‍ ബുദ്ധിമുട്ടാറുണ്ടോ? എന്നാല്‍ ഇനി നിങ്ങള്‍ക്ക് അത്തരത്തിലുളള ബുദ്ധിമുട്ട് നേരിടേണ്ടി വരില്ല.

ആളുകളില്‍ നിന്ന് ജോലി തീര്‍ത്ത് കിട്ടാന്‍ ഓര്‍മ്മപ്പെടുത്തുന്ന ആപ് ഇതാ

പോളൈറ്റ് റിമൈന്‍ഡര്‍ എന്ന ആപ് നിങ്ങളെ ഇത്തരത്തിലാണ് സഹായിക്കുന്നത്. നിങ്ങളുടെ ജോലി ആളുകള്‍ കൃത്യസമയത്ത് ചെയ്ത് തീര്‍ക്കാന്‍ ഈ ആപ് സമയാസമയങ്ങളില്‍ എസ്എംഎസ് സന്ദേശങ്ങള്‍ അയയ്ക്കുകയാണ് ചെയ്യുന്നത്.

5,000 രൂപയ്ക്ക് താഴെയുളള 10 മികച്ച ഫാബ്‌ലെറ്റുകള്‍ ഇതാ...!

ആളുകളില്‍ നിന്ന് ജോലി തീര്‍ത്ത് കിട്ടാന്‍ ഓര്‍മ്മപ്പെടുത്തുന്ന ആപ് ഇതാ

ബിസിനസ്സ് എക്‌സിക്യൂട്ടിവുകള്‍ക്കും, വ്യക്തിഗത ഉപയോഗങ്ങള്‍ക്കും ഈ ആപ് ഉപകാരപ്രദമാണ്. എക്‌സിക്യൂട്ടിവുകള്‍ക്ക് കൃത്യസമയങ്ങളില്‍ പ്രതിവാര റിപ്പോര്‍ട്ട് ലഭിക്കാന്‍ അവരുടെ ടീം അംഗങ്ങള്‍ക്ക് ഈ ആപ് സ്വമേധയാ എസ്എംഎസ് അയയ്ക്കുന്നതാണ്.

നിങ്ങള്‍ ഉപയോഗിക്കാത്ത, എന്നാല്‍ തീര്‍ച്ചയായും ഉപയോഗിക്കേണ്ട ആന്‍ഡ്രോയിഡ് സവിശേഷതകള്‍...!

ആഴ്ച, മാസം, കൊല്ലം എന്നിങ്ങനെ ഓര്‍മ്മപ്പെടുത്തലുകള്‍ നിങ്ങള്‍ക്ക് എസ്എംഎസ് ആയി അയയ്ക്കപ്പെടാന്‍ സജ്ജമാക്കാവുന്നതാണ്. നിങ്ങളുടെ ബന്ധുക്കള്‍ക്കും, സുഹൃത്തുക്കള്‍ക്കും പിറന്നാള്‍ സന്ദേശങ്ങള്‍ അയയ്ക്കാനും ഈ ആപ് ഉപകാരപ്രദമാണ്.

www.politereminder.com എന്ന വെബ്‌സൈറ്റില്‍ നിന്നും നിങ്ങള്‍ക്ക്‌ ഈ ആപ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

Read more about:
English summary
Thanks to Polite Reminder App. You can now simply put all your follow-ups in the Polite Reminder App. The app automatically sends SMS text messages to them at the right time.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot