Home
News

ഐഫോണിന് ബുള്ളറ്റ്പ്രൂഫ് കവചം!

By Super
ഐഫോണിന് ബുള്ളറ്റ്പ്രൂഫ് കവചം!

വിവിഐപികള്‍ക്ക് വധഭീഷണിയുണ്ടാകുമ്പോള്‍ അവര്‍ക്കായി പ്രത്യേകം ബുള്ളറ്റ്പ്രൂഫ് വസ്ത്രങ്ങളും കാറുകളുമെല്ലാം ഉണ്ടാകാറുണ്ട്. ഇത്തരം സംരക്ഷണം ലഭിച്ച വിവിഐപി പട്ടികയിലേക്ക് ഐഫോണിനും പ്രവേശിക്കാം. കാരണം ഐഫോണിന് ഒരു ബുള്ളറ്റ് പ്രൂഫ് കവചം റെഡിയായിക്കഴിഞ്ഞു. 2.1 കിലോഗ്രാം ഭാരമാണിതിനുള്ളത്. വിലയോ 650 ഡോളര്‍ (ഏകദേശം 33,500 രൂപ).

ഐപാഡിനെ വെടിവെച്ചപോലെ ആര്‍ക്കെങ്കിലും ഇനി ഐഫോണിനെ വെടിവെക്കാന്‍ തോന്നുകയാണെങ്കില്‍ ഈ ബുള്ളറ്റ്പ്രൂഫ് കവചം ഉപയോഗിക്കാം. മറുഡായ് എന്ന ഒരു ജപ്പാനീസ് കമ്പനിയാണ് ഈ ബുള്ളറ്റപ്രൂഫ് കവചത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. ഒരിഞ്ച് കട്ടിയേറിയ സ്റ്റീല്‍ സ്ലാബാണ് ഈ ബുള്ളറ്റ്പ്രൂഫ് കവചത്തിന് നല്‍കിയിരിക്കുന്നത്.

12.7എംഎം ബുള്ളറ്റിനെ വരെ പ്രതിരോധിക്കാന്‍ ഈ കവചത്തിന് സാധിക്കും എന്നാണ് കമ്പനിയുടെ അവകാശവാദം. ഐഫോണ്‍4, 4എസ് മോഡലുകള്‍ക്കിണങ്ങുന്ന കവചം ക്യാമറയുടെ മുന്‍ഭാഗം നേരിയ അലൂമിനിയം ഷീറ്റുകൊണ്ടാണ് സംരക്ഷിച്ചിരിക്കുന്നത്. ഈ കവചം എത്രത്തോളം സംരക്ഷണം നല്‍കുന്നെന്ന് സുഹൃത്തുക്കള്‍ക്കും മറ്റും കാണിച്ചുനല്‍കാന്‍ ഇതിനൊപ്പം ഒരു ഡമ്മി ബുള്ളറ്റും കമ്പനി വാഗ്ദാം ചെയ്യുന്നുണ്ട്.

Best Mobiles in India

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X