എസ്ടിഡി മൊബൈല്‍ നമ്പറുകള്‍ '0', '91' എന്നിവ ചേര്‍ക്കാതെ ഇനി വിളിക്കാം..!

Written By:

മൊബൈലിലേക്ക് എസ്ടിഡി വിളിക്കാന്‍ ഇനി '0' ചേര്‍ക്കേണ്ടതില്ല. രാജ്യത്ത് ഉടനീളം പൂര്‍ണ മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി നടപ്പാക്കാനുള്ള പ്രധാന തടസമായിരുന്ന പ്രിഫിക്‌സ് പ്രധാന കമ്പനികള്‍ വേണ്ടെന്നു വച്ചതാണ് ഇതിന് കാരണം.

എസ്ടിഡി മൊബൈല്‍ നമ്പറുകള്‍ '0', '91' എന്നിവ ചേര്‍ക്കാതെ ഇനി വിളിക്കാം

ഹോം നെറ്റ്‌വര്‍ക്കിനു പുറത്തുള്ള നമ്പറിലേക്കു വിളിക്കാന്‍ ഇനി '0' അല്ലെങ്കില്‍ '+91' മുന്നില്‍ ചേര്‍ക്കേണ്ടതില്ല. ലോക്കല്‍ സര്‍ക്കിളിനു പുറത്തുള്ള നെറ്റ്‌വര്‍ക്കിലേക്കു ഇനി തടസ്സങ്ങളില്ലാതെ നമ്പര്‍ പോര്‍ട്ട് ചെയ്യാനും സാധിക്കും.

എയര്‍ടെല്‍, വൊഡാഫോണ്‍, എംടിഎന്‍എല്‍ തുടങ്ങിയ കമ്പനികള്‍ പ്രിഫിക്‌സ് ഒഴിവാക്കിയുള്ള എസ്ടിഡി ഡയലിങ് സൗകര്യം ഇപ്പോള്‍ത്തന്നെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വൈകാതെ മറ്റു കമ്പനികളും ഇതിലേക്കു മാറും.

ഏകീകൃത ഡയലിങ് സംവിധാനം നടപ്പാകുന്നതോടെ മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സൗകര്യം കൂടുതല്‍ എളുപ്പമാകും. ജൂലൈയ്ക്കു മുന്‍പു രാജ്യത്തു പൂര്‍ണ മൊബൈല്‍ പോര്‍ട്ടബിലിറ്റി നടപ്പാക്കാന്‍ കേന്ദ്ര ടെലികോം മന്ത്രാലയം നിര്‍ദേശം നല്‍കിയതാണ് ഇതിന് കാരണം.

നിങ്ങള്‍ ഉപയോഗിക്കാത്ത, എന്നാല്‍ തീര്‍ച്ചയായും ഉപയോഗിക്കേണ്ട ആന്‍ഡ്രോയിഡ് സവിശേഷതകള്‍...!

എസ്ടിഡി മൊബൈല്‍ നമ്പറുകള്‍ '0', '91' എന്നിവ ചേര്‍ക്കാതെ ഇനി വിളിക്കാം

പുതിയ സംവിധാനം വരുന്നതോടെ ലോക്കല്‍ സര്‍ക്കിളിനു പുറത്തുള്ള ആളുകള്‍ക്കും നമ്പര്‍ പോര്‍ട്ടബിലിറ്റി സൗകര്യം പൂര്‍ണമായി ലഭിക്കുന്നതാണ്. ഇത്തരത്തില്‍ ബെംഗളൂരുവിലുള്ള നമ്പര്‍ ദില്ലിയിലുള്ള സര്‍ക്കിളിലേക്കു പോര്‍ട്ട് ചെയ്യാന്‍ ഇനി സാധിക്കും.

5,000 രൂപയ്ക്ക് താഴെയുളള 10 മികച്ച ഫാബ്‌ലെറ്റുകള്‍ ഇതാ...!

എസ്ടിഡി മൊബൈല്‍ നമ്പറുകള്‍ '0', '91' എന്നിവ ചേര്‍ക്കാതെ ഇനി വിളിക്കാം

കഴിഞ്ഞ നവംബറിലാണു മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി ആറു മാസത്തിനകം നടപ്പാക്കിയിരിക്കണമെന്നു ട്രായ് ടെലികോം കമ്പനികള്‍ക്കു നിര്‍ദേശം നല്‍കിയത്. പിന്നീട് മേയ് മൂന്ന് എന്നതു രണ്ടു മാസത്തേക്കു കൂടി ട്രായ് നീട്ടി കൊടുക്കുകയായിരുന്നു.

Read more about:
English summary
Now, Call STD Mobile Numbers Without Adding '0' or '+91' Prefix.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot