ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ തണുത്ത ബിയര്‍

Posted By: Vivek

'ഓരോ ബിയറങ്ങട് കാച്ചിയാലാ?' തൂവാനത്തുമ്പികളിലെ ജയകൃഷ്ണന്റെ ചോദ്യമാണ്. അല്ല, ഒരു ഗ്ലാസ് തണുത്ത ബിയര്‍ കിട്ടുമോ. കുടിയ്ക്കാനല്ല മാഷേ, ഫോണ്‍ ചാര്‍ജ് ചെയ്യാനാ. ഇങ്ങനെങ്ങാനും ബാറില്‍ ചെന്ന് പറഞ്ഞാല്‍ അവരു പിടിച്ച് പഞ്ഞിക്കിടും. എന്നാല്‍ സംഗതി കാര്യമാണ് കേട്ടോ. ഒരു ഗ്ലാസ് തണുത്ത ബിയറുണ്ടെങ്കില്‍ നിങ്ങളുടെ ഫോണ്‍ നല്ല സുന്ദരമായി ചാര്‍ജ് ചെയ്യാം. ഇനി ബിയര്‍ തന്നെ വേണമെന്നില്ല ഒരു കപ്പ് ചൂട് ചായയായാലും മതി. എപ്പിഫാനി ലാബ്‌സ് നിര്‍മ്മിച്ച എപ്പിഫാനി onE Puck എന്ന രണ്ട് വശമുള്ള കുഞ്ഞന്‍ ചാര്‍ജറാണ് ഈ പണി പറ്റിയ്ക്കുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എപ്പിഫാനി onE Puck

താപവ്യതിയാനങ്ങളാല്‍ പ്രവര്‍ത്തിയ്ക്കുന്ന സ്റ്റേര്‍ലിംഗ് എഞ്ചിന്‍ ഉപയോഗിച്ചാണ് ഈ ചാര്‍ജര്‍ വൈദ്യുതി സൃഷ്ടിയ്ക്കുന്നത്. 1816ല്‍ കണ്ടുപിടിച്ച ഈ സാങ്കേതികവിദ്യയ്ക്ക് വളരെ വ്യത്യസ്തമായ ഒരു സാധ്യതയാണ് എപ്പിഫാനി നല്‍കിയിരിയ്ക്കുന്നത്. പ്രത്യേകിച്ച് ഉപകരണത്തിന്റെ വലിപ്പം. പോക്കറ്റിലോ, ബാഗിലോ അനായാസം വയ്ക്കാവുന്ന ഒന്നാണ് ഈ ചാര്‍ജര്‍.

എപ്പിഫാനി onE Puck

അതിന് രണ്ട് വശങ്ങളുണ്ട്. നീല വശം തണുത്ത പാനീയങ്ങള്‍ക്ക് വേണ്ടിയും, ചുവപ്പ് വശം ചൂട് പാനീയങ്ങള്‍ക്ക് വേണ്ടിയും ഉള്ളതാണ്. യോജിച്ച വശത്തിന് മുകളില്‍ കപ്പ് വയ്ക്കുക. ഫോണ്‍ ചാര്‍ജ് ആകാന്‍ തുടങ്ങും.

 

 

എപ്പിഫാനി onE Puck

യുഎസ്ബി പോര്‍ട്ടുള്ള ഈ ചാര്‍ജറുപയോഗിച്ച് 1000 mA യോ അതില്‍കുറവോ ചാര്‍ജ് വലിയ്ക്കുന്ന ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യാം. അതായത് ഈ ചാര്‍ജര്‍ ഐഫോണ്‍, ഐപാഡ്,ആന്‍ഡ്രോയ്ഡുകള്‍, മറ്റ് യുഎസ്ബി ഉപകരണങ്ങള്‍ തുടങ്ങിയവ അനായാസം ചാര്‍ജ് ചെയ്യാന്‍ ഉപയോഗിയ്ക്കാം.

 

 

എപ്പിഫാനി onE Puck

എപ്പിഫാനിയുടെ വാദമനുസരിച്ച് അനുയോജ്യമായ സാഹചര്യങ്ങളില്‍, സാധാരണ രീതിയില്‍ നമ്മള്‍ ചാര്‍ജ് ചെയ്യുന്ന അതേ വേഗതയില്‍ ഈ ചാര്‍ജറുപയോഗിച്ചും ചാര്‍ജ് ചെയ്യാം. കമ്പനി ഈ ചാര്‍ജറിന്റെ പ്രവര്‍ത്തിയ്ക്കുന്ന മോഡല്‍ തയ്യാറാക്കിയിട്ടുണ്ട്. പക്ഷെ വ്യാവസായിക നിര്‍മ്മാണം കുറച്ച് വൈകും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot