വെള്ളം ഉപയോഗിച്ച് മൊബൈല്‍ ചാര്‍ജ് ചെയ്യാം!

Posted By:

വെള്ളം ഉപയോഗിച്ച് മൊബൈല്‍ ചാര്‍ജ് ചെയ്യാം!

ശാസ്ത്രവും സാങ്കേതികവിദ്യയുമെല്ലാം ഓരോ നിമിഷവും വളര്‍ന്നുകൊണ്ടേയിരിക്കുകയാണ്.  ഇപ്പോഴിതാ വെള്ളം ഉപയോഗിച്ച് മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ പറ്റുമത്രെ!

കേട്ടിട്ട് വിശ്വസിക്കാന്‍ തോന്നില്ലല്ലേ?  എന്നാല്‍ വിശ്വസിച്ചേ പറ്റൂ.  ഫ്യുവല്‍ സെല്‍ ടെക്‌നോളജി വഴി മൊബൈല്‍ ഫോണുകള്‍ വെള്ളം ഉപയോഗിച്ച് ചാര്‍ജ് ചെയ്യാന്‍ സാധിക്കുക തന്നെ ചെയ്യും.

പവര്‍ട്രെക്ക് ആണ് ഈ നൂതന സമ്പ്രദായം കണ്ടുപിടിച്ചത്.  ഇതിന്റെ പ്രവര്‍ത്തനരീതി തികച്ചും ലളിതമാണ്.  ഫ്യുവല്‍ സെല്‍ ചാര്‍ജറാണ് ഇതിനു വേണ്ടത്.  ഇതിന്റെ വാട്ടര്‍ കമ്പാര്‍ട്ട്‌മെന്റില്‍ ഒരു ടേബിള്‍ സ്പൂണ്‍ വെള്ളം നിറയ്ക്കുക.

ശേഷം മൊബൈല്‍ ഫോണ്‍ യുഎസ്ബിയുമായി ബന്ധിപ്പിക്കുക.  ഇത്രയും ചെയ്തു കഴിഞ്ഞാല്‍ പവര്‍ട്രെക്ക് ചാര്‍ജര്‍ വെള്ളത്തിലെ ഹൈഡ്രജനെ ഫ്യുവല്‍ സെല്‍ ടെക്‌നോളജി ഉപയോഗിച്ച് വൈദ്യുതിയാക്കി മാറ്റുന്നു.

ഈ വെള്ളം ഉപയോഗിച്ച് ചാര്‍ജ് ചെയ്യുന്നതിന്റെ ഏറ്റവും വലിയ ഒരു ഗുണം എന്നു പറയുന്നത് ഇത് എക്കോ ഫ്രെന്റ്‌ലിയാണ് എന്നതാണ്.  കാരണം ദോഷം വരുത്തുന്ന ഒരു ഉപോല്‍പന്നവും ഇതുവഴി ഉണ്ടാകുന്നില്ല എന്നതാണ്.

സോളാര്‍ ചാര്‍ജറുകളേക്കാള്‍ എന്തുകൊണ്ടും നല്ലതാണ് പവര്‍ട്രെക്ക് ചാര്‍ജറുകള്‍.  കാരണം സോളാര്‍ ചാര്‍ജറുകളേക്കാള്‍ വേഗത്തില്‍ വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ഇവയ്ക്കു കഴിയും.

ഈ ചാര്‍ജര്‍ പോര്‍ട്ടബിള്‍ ആണെന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.  അതിനാല്‍ എപ്പോഴും യാത്ര ചെയ്തുകൊണ്ടിരിക്കുന്നവര്‍ക്കും ഇതത്ര ബുദ്ധിമുട്ടല്ല കൊണ്ടു നടക്കാന്‍.

11,500 രൂപയോളം ആണ് പവര്‍ട്രെക്ക് ചാര്‍ജറിന്റെ ഇന്ത്യയിലെ വില.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot