ജിയോയെ ഞെട്ടിച്ചു കൊണ്ട് ഐഡിയ മൂന്നു മാസം സൗജന്യ 4ജി ഡാറ്റയുമായി!

Written By:

ഐഡിയ സെല്ലുലാര്‍ രാജ്യത്തെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്റിങ്ങ് കമ്പനികളില്‍ ഒന്നാണ്. ജിയോ ഓഫറുകള്‍ വീണ്ടും മൂന്നു മാസം നീട്ടിയതോടെയാണ് ഐഡിയ മറ്റൊരു ഓഫറുമായി എത്തിയിരിക്കുന്നത്.

ജിയോ പ്രൈം മെമ്പറായതിനു ശേഷം 303 രൂപയ്‌ക്കോ അതിനു മുകളിലോ റീച്ചാര്‍ജ്ജ് ചെയ്താല്‍ ജൂണ്‍ വരെ അണ്‍ലിമിറ്റഡ് കോളുകള്‍ ചെയ്യാം. ജൂലൈ 2017 മുതല്‍ പ്ലാനിന് പണം ഈടാക്കിത്തുടങ്ങും.

ജിയോ ഡിറ്റിഎച്ച് പ്ലാന്‍ 2017, വില സെറ്റ്-ടോപ്പ് ബോക്‌സ് എന്നീ വിവരങ്ങള്‍ അറിയാം!

ഐഡിയയുടെ ഈ ഏറ്റവും മികച്ച പ്ലാന്‍ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്കു വേണ്ടിയാണ് നല്‍കിയിരിക്കുന്നത്. ഇതിന്റെ വിശദാംശങ്ങളിലേക്കു കടക്കാം...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

199 രൂപ

ഐഡിയയുടെ പുതിയ പാക്കിന്റെ വില 199 രൂപ മുതലാണ് തുടങ്ങുന്നത്. എല്ലാ ഐഡിയ ഉപഭോക്താക്കള്‍ക്കും ഐഡിയയുടെ ഈ പുതിയ പാക്ക് ലഭ്യമാണ്.

ജിയോ സമ്മര്‍ സര്‍പ്രൈസ് ഓഫറുകള്‍: അറിയേണ്ടതെല്ലാം!

1ജിബി 4ജി ഡാറ്റ പ്രതിദിനം

ഈ ഓഫറിന്റെ അടിസ്ഥാനത്തില്‍ 499 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 1ജിബി 4ജി ഡാറ്റ പ്രതിദിനം ലഭിക്കുന്നു അടുത്ത മൂന്നു മാസം വരെ.

1ജിബി ഡാറ്റ പ്രതിദിനം 2018 മാര്‍ച്ച് വരെ

മൂന്നു മാസം കഴിഞ്ഞാല്‍ 300 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 1ജിബി പ്രതിദിനം മാര്‍ച്ച് 31, 2018 വരെ ഉപയോഗിക്കാം. ഇത് ഐഡിയയുടെ ഏറ്റവും നല്ലൊരു പ്ലാനാണ്.

ഏപ്രില്‍ 2017ല്‍ വാങ്ങാന്‍ അനുയോജ്യമായ സ്മാര്‍ട്ട്‌ഫോണുകള്‍!

മറ്റു പ്ലാനും നല്‍കുന്നു

നിങ്ങള്‍ 499 രൂപയുടെ പ്ലാന്‍ സബ്‌സ്‌ക്രൈബ് ചെയ്തില്ലെങ്കിലും വിഷമിക്കേണ്ട ആവശ്യമില്ല. അതിനു തുല്യമായി വരുന്ന മറ്റു പ്ലാനുകളും നിങ്ങള്‍ക്കു ലഭിക്കുന്നു, അതായത് 349 രൂപയ്ക്കും 498 രൂപയ്ക്കും റെന്റല്‍ പരിധിയില്‍ വരുന്ന പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്ക് 50 രൂപ ഡിസ്‌ക്കൗണ്ട് നിരക്കില്‍ ഒരു മാസത്തേക്ക് പ്രതിദിനം ഒരു ജിബി ഡാറ്റ ലഭിക്കുന്നു. ആദ്യത്തെ മൂന്നുമാസ വരിക്കാര്‍ക്കു മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുന്നത്.

വളരെ നല്ല സമയം

ഇപ്പോള്‍ ഇന്ത്യയിലെ മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് ഇതൊരു നല്ല സമയമാണ്. ഏറ്റവും മികച്ച ഡാറ്റ ഓഫറുകള്‍ നല്‍കുന്നതിനാല്‍ ഇതു നിങ്ങള്‍ക്കു മുതലെടുക്കാം.

നിങ്ങളുടെ സിം കാര്‍ഡില്‍ സ്വര്‍ണ്ണം ഉണ്ട്, അത് എങ്ങനെ നീക്കം ചെയ്യാം?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Idea Cellular, one of the country’s biggest telecom operator, is offering its users free data to tackle the extension of Jio’s offer.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot