ട്രെയിന്‍ യാത്ര സംബന്ധിച്ച വിവരങ്ങള്‍ അറിയാന്‍ റെയില്‍വേയുടെ എസ്.എം.എസ്. ആലര്‍ട് സര്‍വീസ്

Posted By:

ട്രെയിന്‍ യാത്രക്കാര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ എസ്.എം.എസ് അലേര്‍ട് ആയി ലഭ്യമാക്കുന്ന സംവിധാനം ഇന്ത്യന്‍ റെയില്‍വെ ആരംഭിച്ചു. യാത്ര സംബന്ധമായ വിവരങ്ങള്‍, പുതിയ സ്‌പെഷ്യല്‍ ട്രെയിനുകള്‍, കാന്‍സല്‍ ചെയ്യപ്പെട്ട ട്രെയിനുകള്‍, സമയം, നിര്‍ത്തുന്ന സ്‌റ്റേഷനുകള്‍ തുടങ്ങിയ വിവരങ്ങളെല്ലാം എസ്.എം.എസിലൂടെ ലഭ്യമാക്കുന്നതാണ് ഈ സംവിധാനം.

ട്രെയിന്‍ യാത്ര സംബന്ധിച്ച വിവരങ്ങള്‍ എസ്.എം.എസിലൂടെ!!!

റെയില്‍വെ ഇന്‍ഫര്‍മേഷന്‍ സര്‍വീസായ റെയില്‍ യാത്രി ഡോട് ഇന്‍ (RailYatri.in) ആണ് സംവിധാനം ആവിഷ്‌കരിച്ചിരിക്കുന്നത്. രാജ്യത്തെ 8000 ഭാഗങ്ങളില്‍ ഇത് ലഭ്യമാകും. ട്രെയിന്‍ യാത്രക്കാര്‍ക്ക് പ്രത്യേക സ്‌റ്റേഷനില്‍ നിന്നുള്ള ട്രെയിന്‍ സമയം, യാത്ര സംബന്ധിച്ച വിവരങ്ങള്‍ എന്നിവ ആറുമാസം മുമ്പു മുതല്‍ അറിയാനും ഇതിലൂടെ സാധിക്കുമെന്ന് റെയില്‍ യാത്രി ഡോട് ഇന്‍ സി.ഇ.ഒ. മനീഷ് രതി പറഞ്ഞു.

വിവരങ്ങള്‍ ലഭിക്കാനായി മൊബൈല്‍ ഫോണില്‍ റെയില്‍ യാത്രി ഡോട് ഇനില്‍ കയറി സ്‌റ്റേഷന്‍/ ട്രെയിന്‍/ യാത്ര/ PNR തുടങ്ങിയ വിവരങ്ങള്‍ എന്റര്‍ ചെയ്താല്‍ മതി. പിന്നീട് അലേര്‍ടുകള്‍ ലഭിച്ചുകൊണ്ടിരിക്കും.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot