കോന്‍ ബനേഗാ ക്രോര്‍പതി സ്മാര്‍ട്‌ഫോണിലും; ഒരു ലക്ഷം രൂപവരെ നോടാം...

Posted By:

ഏറെ പ്രശസ്തമായ ടെലിവിഷന്‍ ഷോയാണ് അമിതാഭ് ബച്ചന്‍ അവതാരകനായ കോന്‍ ബനേഗ ക്രോര്‍ പതി. ദിവസവും ലക്ഷക്കണക്കിനാളുകള്‍ പരിപാടി വീക്ഷിക്കുന്നുണ്ട്. എന്നാല്‍ പലര്‍ക്കും കാണണമെന്നാഗ്രഹമുണ്ടായിട്ടും സാധിക്കാറില്ല.

നിങ്ങള്‍ ആ വിഭാഗത്തില്‍ പെട്ട വ്യക്തിയാണോ. എങ്കില്‍ ഇനി അതോര്‍ത്ത് വിഷമിക്കണ്ട. സ്മാര്‍ട്‌ഫോണ്‍ കൈയിലുണ്ടെങ്കില്‍ എവിടെയിരുന്നും കോന്‍ ബനേഗ ക്രോര്‍പതി കാണാം. പങ്കെടുക്കുകയും ചെയ്യാം. ചിലപ്പോള്‍ ഒരു ലക്ഷം രൂപയും സമ്മാനമായി നേടാന്‍ കഴിഞ്ഞേക്കും.

സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

കോന്‍ ബനേഗാ ക്രോര്‍പതി സ്മാര്‍ട്‌ഫോണിലും; ഒരു ലക്ഷം രൂപവരെ നോടാം...

ഇന്ത്യയിലെ ആദ്യത്തെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് ടെലിവിഷന്‍ ആപ്ലിക്കേഷനായ ഐ കോച്ച് ആണ് ഇത് സാധ്യമാക്കുന്നത്. സ്മാര്‍ട്‌ഫോണില്‍ ഈ ആപ്ലിക്കേഷന്‍ ഓണ്‍ ചെയ്തിട്ടാല്‍ ഷോയില്‍ അമിതാഭ് ബച്ചന്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ ആ നിമിഷം തന്നെ നിങ്ങളുടെ ഫോണ്‍ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടും.

നിങ്ങള്‍ക്ക് വേണമെങ്കില്‍ ചോദ്യത്തിന് ഉത്തരം നല്‍കുകയും ചെയ്യാം. ശരിയുത്തരങ്ങള്‍ നല്‍കിയാല്‍ പരമാവധി ഒരു ലക്ഷം രൂപവരെ സമ്മാനമായി ലഭിക്കും.

Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot